പാലക്കാട് ശാഖയുടെ ജൂലൈ മാസയോഗം 26/ 7/ 26ന് പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറി ന്റെ ഭവനമായ ശ്രീ കൗസ്തുഭത്തിൽത്തിൽ വെച്ച് നടത്തി . ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എ പി. സതീഷ് കുമാർ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.മൂന്നുമാസത്തെ ഓൺലൈൻ മീറ്റിങ്ങിനു ശേഷം ഭവനത്തിൽ വച്ച് കൂടിയ യോഗത്തിൽ 30 ഓളം പേർ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു. പുരാണ പാരായണം നടത്തിയത് ശ്രീമതി ചന്ദ്രിക […]

പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 21 /6/ 26ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി.ഏപ്രിൽ മെയ്, ജൂൺ, മാസങ്ങളിൽ യോഗം ഓൺലൈൻ ആയി നടത്താമെന്ന് തീരുമാനിച്ചിരുന്നു. ജൂലൈ മാസം മുതൽ ഓരോ ഭവനങ്ങളിൽ വച്ച് യോഗം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സെക്രട്ടറി ശ്രീ വി പി മുകുന്ദൻ ഈശ്വര പ്രാർത്ഥന നടത്തി.അതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി പ്രാർത്ഥന നടത്തി. പ്രസിഡൻറ് ശ്രീ എ പി സതീഷ് […]

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 18 /4/ 26ന് ഓൺലൈനായി നടത്തി.പാലക്കാട് അസഹനീയമായ ചൂട് മൂലം വീടുകളിൽ വച്ച് നടത്തുവാൻ അസൗകര്യം ഉള്ളതിനാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഓൺലൈനായി യോഗം നടത്താമെന്ന് കഴിഞ്ഞ മീറ്റിങ്ങിൽ തീരുമാനമെടുത്തിരുന്നു.കാലത്ത് 11:30ന് സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. ശാഖയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. ഏപ്രിൽ മാസം ആയതിനാൽ മെമ്പർമാരെ സമീപിച്ച് […]

പിഷാരടി സമാജം പാലക്കാട് ശാഖയുടെ മാർച്ച് മാസ യോഗം വാർഷിക യോഗമായി ആഘോഷിച്ചു.ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻറ് ഹാളിൽ വച്ച് 22/ 3/ 26 ന് ഞായറാഴ്ച കേന്ദ്ര പ്രസിഡൻറ് ശ്രീ എ രാമചന്ദ്ര പിഷാരടിയുടെയും ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണന്റെയും ഗുരുവായൂർ ഗസ്റ്റ്ഹൗസ് ട്രഷറർ ശ്രീ എ പി ഗോപി പിഷാരടിയുടെയും സാന്നിധ്യത്തിൽ നടത്തി.കേന്ദ്ര പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിഷാരടി ദീപ പ്രോജ്വലനം നടത്തി.തുടർന്ന് രക്ഷാധികാരി ശ്രീ എ പി ഉണ്ണികൃഷ്ണൻ, കേന്ദ്ര […]

പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസയോഗം 14/2/26 ഉച്ചക്ക് 3 30ന് ശ്രീ എ രാമചന്ദ്രന്റെയും ശ്രീമതി സതി രാമചന്ദ്രൻ്റെയും ഭവനമായ രാഗേശ്വരിയിൽ വച്ച് നടത്തി.ഗൃഹനാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ വന്നെത്തിയ ഏവരെയും ശ്രീ എ രാമചന്ദ്രൻ സ്വാഗതം ചെയ്തു.യോഗത്തിന് എത്തിച്ചേർന്ന വനിതകൾ നാരായണീയ പാരായണം നടത്തി. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.ശാഖയുടെ പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറിന്റെ അമ്മായിയും ശാഖ മെമ്പർ കുമാരി ബാലകൃഷ്ണന്റെ പുത്രി […]



