പിഷാരടി സമാജം കൊടകര ശാഖയുടെ 2026 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2026 ഓണാഘോഷവും 20.09.2026 ഞായറാഴ്ച ഉച്ചക്ക് 2 pm മുതൽ കോടാലി ആർട്ട് ഓഫ് ലിവിങ് ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ശ്രീ വി പി ജയന്റെ നേതൃത്വത്തിൽ മനോഹരമായി ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. കുമാരി അമേയ അരുണിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം നമ്മെ വിട്ടു പിരിഞ്ഞ വടമ വാസുപുരത്ത് പിഷാരത്ത് രാമൻകുട്ടി പിഷാരോടിയുടെയും മറ്റു സമുദായ അംഗങ്ങളുടെയും വിയോഗത്തിൽ […]

പിഷാരോടി സമാജം കൊടകര ശാഖയുടെ 2026 ജൂലൈ മാസത്തെ യോഗം 17.07.2026 വെള്ളിയാഴ്ച ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ വച്ച് ചേർന്നു. ശ്രീമതിമാർ ബേബി വേണുഗോപാല്‍, മാധുരി മോഹനൻ എന്നിവർ ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ പരക്കാട് പിഷാരത്ത് കുഞ്ഞൻ പിഷാരോടി, കാവശ്ശേരി പിഷാരത്ത് രാധാകൃഷ്ണൻ, പ്രശസ്ത ഗായിക എസ് ജാനകി എന്നിവരുടെയും വിയോഗത്തിൽ മൗനം ആചരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ശ്രീ രാജൻ സിത്താര യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും […]

കൊടകര ഗോവിന്ദപുരം ക്ഷേത്രം പ്രധാന സംഭവവികാസങ്ങൾ ഗോവിന്ദപുരം ക്ഷേത്രത്തിൻ്റെ വകയായ 27.35 സെൻ്റ് സ്ഥലം ഇന്നലെ (03/07/2026) PP&TDT ക്ക് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്തു. പിൽഗ്രിമേജ് & ടൂറിസം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള ഒരു സാഹചര്യം കൂടി ഇതിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ഏഴര സെൻ്റിലുള്ള ഒരു കുളം ക്ഷേത്രത്തിലേക്ക് ലഭിച്ചു. ഇതിൻെറ രജിസ്റ്റ്രേഷൻ പരിപാടികൾ ആവുന്നതെയുള്ളൂ. ഇതു കൂടാതെ ക്ഷേത്രത്തോടു ചേർന്നുള്ള മാരാത്തു വീട്ടുകാരുടെ ഉദ്ദേശം 4.50 സെൻ്റ് സ്ഥലം ലഭിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വന്നിട്ടുണ്ട്. […]

പിഷാരോടി സമാജം കൊടകര ശാഖയുടെ 2026 ജൂണ്‍ മാസത്തെ യോഗം 21.06.2026 ഞായറാഴ്ച തൃക്കൂര്‍ മഹാദേവക്ഷേത്രത്തിന് അടുത്തുള്ള തൃക്കൂർ പിഷാരത്ത് ശ്രീമതി രാധ പിഷാരസ്യാരുടെ ഭവനത്തിൽ വച്ച് ചേർന്നു . ഗൃഹനാഥയായ രാധ പിഷാരസ്യാരോടൊപ്പം, സുജ ആഷിഷ്, ബേബി വേണുഗോപാല്‍ എന്നിവരും കൂടി ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു ആദരണീയ വ്യക്തികളുടെയും വിയോഗത്തിൽ മൗനം ആചരിച്ച് ആദരാഞ്ജലികൾ നേര്‍ന്നു. ഗൃഹനാഥൻ ആഷിഷ് കൃഷ്ണന്‍ യോഗത്തിന് […]

Thankulam Pisharath Thankam Pisharasyar, 84 yrs , D/o Thankulam pisharath (Late) Ammini Pisharasyar and (Late) Chakrapani Pisharody, passed away today (01/03/2026) afternoon 3 pm. Husband : Kaduthuruthi Kailasapuram Kottarathil Pisharath (Late) Govinda Pisharody Children :Ashok KumarAnil kumarAjitha Ajith Spouse of children:(Late) Neethu AnilAjith kumar Samskaram : Tomorrow (02/03/2026) afternoon 1 pm at Thankulam, Mala



