കൊടകര ഗോവിന്ദപുരം ക്ഷേത്രം പ്രധാന സംഭവവികാസങ്ങൾ
ഗോവിന്ദപുരം ക്ഷേത്രത്തിൻ്റെ വകയായ 27.35 സെൻ്റ് സ്ഥലം ഇന്നലെ (03/07/2026) PP&TDT ക്ക് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്തു. പിൽഗ്രിമേജ് & ടൂറിസം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള ഒരു സാഹചര്യം കൂടി ഇതിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു.
തൊട്ടടുത്തുള്ള ഏഴര സെൻ്റിലുള്ള ഒരു കുളം ക്ഷേത്രത്തിലേക്ക് ലഭിച്ചു. ഇതിൻെറ രജിസ്റ്റ്രേഷൻ പരിപാടികൾ ആവുന്നതെയുള്ളൂ.
ഇതു കൂടാതെ ക്ഷേത്രത്തോടു ചേർന്നുള്ള മാരാത്തു വീട്ടുകാരുടെ ഉദ്ദേശം 4.50 സെൻ്റ് സ്ഥലം ലഭിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വന്നിട്ടുണ്ട്.
തൃശൂർ ശാഖയുടെ ഗോവിന്ദപുരം തീർത്ഥാടനം
നാളെ (05/07/2026) വൈകുന്നേരം തൃശൂർ ശാഖയിൽ നിന്നും ഇരുപത്തഞ്ചോളം പേർ വരുന്ന സംഘം
ക്ഷേത്രത്തിൽ ദർശനം നടത്തി ഒരു ടിൻ എണ്ണയും, 5 kg ഉണക്കല്ലരിയും സമർപ്പിക്കുന്നു.
കൂടാതെ സന്ധ്യക്ക് നിറമാലക്കുള്ള മാലകൾ കെട്ടി നാമസങ്കീർത്തനവും ഭജനയും നടത്തിയാണ് തൃശൂർ ശാഖാംഗങ്ങൾ മടങ്ങുക
ഇതുപോലെ പിഷാരോടി സമാജത്തിലെ എല്ലാ ശാഖകളും അംഗങ്ങളും ഗോവിന്ദപുരത്ത് വന്ന് ക്ഷേത്ര ദർശനം നടത്തി ധന്യരാവണമെന്ന് അഭ്യർത്ഥിക്കുന്നു.
എ. രാമചന്ദ്ര പിഷാരടി,
സമാജം കേന്ദ്ര പ്രസിഡണ്ട് &
ഗോവിന്ദപുരം ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി.