Home June 2026 ചൊവ്വര ശാഖ 2026 ആഗസ്റ്റ്മാസ യോഗം

ചൊവ്വര ശാഖ 2026 ആഗസ്റ്റ്മാസ യോഗം

0

ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 28/08/26 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് മാണിക്കമംഗലം ശ്രീ കാർത്യായനി ദേവി ക്ഷേത്ര ഊട്ടുപുരയിൽ പ്രസിഡന്റ്‌ ശ്രീ കെ. വേണുഗോപാലിന്റെ 80 th പിറന്നാളിനോട് അനുബന്ധിച്ചു വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ, ശ്രീമതിമാർ മഞ്ജു വിജയൻ, ജയശ്രീ രാജൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീ K. P. രവി യോഗനടപടികൾ വിശദീകരിച്ചു.
ശ്രീ M. P. രാജൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകിച്ച് കേന്ദ്ര പ്രസിഡന്റ്‌ ശ്രീ A. രാമചന്ദ്ര പിഷാരടി, ജനറൽ സെക്രട്ടറി ശ്രീ K. P. ഹരികൃഷ്ണൻ എന്നിവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

ശ്രീ K. N. വിജയൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ വായിച്ചതു യോഗം അംഗീകരിച്ചു. കേന്ദ്ര പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നിവർ അനുമോദന പ്രസംഗം നടത്തി.

തുടർന്ന് ശ്രീ T. P. കൃഷ്ണകുമാർ കലാപരിപാടികളുടെ അവതരണം ഏറ്റെടുത്തു. ആദ്യമായി മാണിക്കമംഗലം ശ്രീ ശിവ തിരുവാതിര സംഘത്തിൻ്റെ തിരുവാതിരകളി അരങ്ങേറി.
തുടർന്ന് പ്രശസ്ത സോപാന സംഗീത കലാകാരൻ ശ്രീ കാവിൽ ഉണ്ണികൃഷ്ണൻ വാര്യരും ശ്രീ കാവിൽ ഹരിശങ്കറും ചേർന്ന് നടത്തിയ സോപാന സംഗീതം നടന്നു. ചൊവ്വര ശാഖയുടെ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നേതൃത്യത്തിൽ ഉള്ള തിരുവാതിരക്കളി,
കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടുകൾ, നൃത്തങ്ങൾ എന്നിവ കൊണ്ട് അരങ്ങു കൊഴുത്തു.
കൂടാതെ ആശംസ പ്രസംഗങ്ങളും ഉണ്ടായി. മുണ്ടങ്ങാമടം കുടുംബക്കാരുടെ തിരുവാതിര കളിയും ഉണ്ടായി.

വിഭവ സമൃദ്ധമായ പിറന്നാൾ സദ്യയും അരങ്ങേറി.

ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here