പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ-ഓണാഘോഷം – 2026
സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം
6/9/26 ഞായറാഴ്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വളരെ ഭംഗിയായി നടന്നു.
രാവിലെ 9.00 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ നേതൃത്വത്തിൽ സഹസ്രനാമ ജപം ആരംഭിച്ചു. ശാഖയിലെ 8 വനിത മെമ്പർമാർ പങ്കെടുത്തു.

10.00 മണിക്ക്
ശ്രീമതി ശ്രീകുമാരി മോഹനൻ്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം യോഗ നടപടികൾ ആരംഭിച്ചു.
ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
പി മോഹനൻ ആഘോഷത്തിന് എത്തിയ മുഖ്യാഥിതി കേന്ദ്ര സമാജം പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടി യെയും ശാഖയിലെ എല്ലാ ഭാരവാഹികളെയും മെമ്പർമാരേയും കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു.
അദ്ധ്യക്ഷ തൻ്റെ വാക്കുകളിൽ ശാഖയുടെ പ്രവർത്തനത്തെ പറ്റിയും, വരാൻ പോകുന്ന മദ്ധ്യമേഖല സമ്മേളനത്തെ പറ്റിയും സംസാരിച്ചു.
സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി നിലവിളക്ക് കൊളുത്തി ഇരിങ്ങാലക്കുട ശാഖയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ
സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി കൊടകര ഗോവിന്ദപുരം പാറേക്കോട്ടുകര ശ്രീകൃഷ്ണ ക്ഷേത്രം ഏറ്റെടുത്ത കാര്യവും വെള്ളി ഗോളക സമ്മർപ്പണവും ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ നടന്ന കാര്യങ്ങളും വിശദീകരിച്ചു.
ശ്രീ രാജൻ പിഷാരോടി കേന്ദ്ര പ്രസിഡണ്ടിനെ പൊന്നാട ആണിയിച്ച് ആദരിച്ചു.
തുടർന്ന് സെക്രട്ടറി തയ്യാറാക്കി അവതരിപ്പിച്ച റിപ്പോർട്ട് നിറഞ്ഞ സദസ്സ് കയ്യടിയോടെ സ്വീകരിച്ചു.
SSLC ക്കും Higher Secondary ക്കും ഉന്നത വിജയം നേടിയ
യുക്ത ബി രാജ്, ( D/o ഭാസി രാജ് , അറക്കൽ പിഷാരം ഇരിങ്ങാലക്കുട) ആദിത്യ ( S/o ഹരികുമാർ, പുത്തൻ പിഷാരം മാപ്രാണം) & നിരഞ്ജന വിജയൻ (D/o വിജയൻ കിഴക്കേ പിഷാരം , കൈപ്പമംഗലം) എന്നീ വിദ്യാർത്ഥികൾക്ക് മെറിറ്റ് മെമെൻ്റോയും, ക്യാഷ് അവാർഡും കേന്ദ്ര പ്രസിഡണ്ട് നല്കി.
സമാജം ഇരിങ്ങാലക്കുട ശാഖ കഴിഞ്ഞ 3 വർഷമായി കൊടുത്തു വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ വർഷവും
11 വിദ്യാർത്ഥികൾക്ക് നല്കി.
PEWS ട്രഷററും ഇരിങ്ങാലക്കുട ശാഖ സീനിയർ മെമ്പറും ആയ ശ്രീ രാജൻ പിഷാരോടിയാണ് സ്കോളർഷിപ്പ് വിതരണം നടത്തിയത്.
ഇരിഞ്ഞാലക്കുട ശാഖയിൽ വിവാഹം കഴിഞ്ഞ് 50 വർഷം പിന്നിട്ട
സുന്ദരേശ്വരൻ & മായാദേവി ദമ്പതിമാർ, ബാലകൃഷ്ണൻ & ചന്ദ്രിക ദമ്പതിമാർ, രാമൻ പിഷാരോടി & ഇന്ദിര ദമ്പതിമാർ എന്നിവരെ കേന്ദ്ര പ്രസിഡണ്ട് ആദരിച്ചു.
50 വർഷം മുൻപത്തെയും ഇപ്പോഴത്തെയും ഫോട്ടോ ചേർത്ത് തയ്യാറാക്കിയ മെമൊന്റോയും പൊന്നാടയും നല്കിയാണ് ദമ്പതിമാരെ ആദരിച്ചത്.
ഇരിഞ്ഞാലക്കുട ശാഖയിൽ ആദ്യമായാണ് ഇത്തരത്തിൽ ആദരവ് നല്കുന്നത്.
ഈ വർഷം ജൂൺ മാസത്തിൽ 80 വയസ്സ് തികഞ്ഞ മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ രാധാകൃഷ്ണ പിഷാരോടിയെ പൊന്നാടയണിച്ച് കേന്ദ്ര പ്രസിഡണ്ട് ആദരിച്ചു.
തുടർന്ന്,
ശാഖയിലെ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർമാരായ മുരളി ബാല, ശ്രീമതി റാണി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സംഘടിപ്പിച്ച വർണ്ണ ശബളമായ കലാപരിപാടികൾ ആരംഭിച്ചു.


ശാഖയിലെ Lkg & Ukg യിൽ പഠിക്കുന്ന കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ്, പാട്ട് എന്നിവ നിറഞ്ഞ സദസ്സ് കൈയടിയോടെ സീകരിച്ചു.
മാപ്രാണം പുത്തൻ പിഷാരത്ത് ആരതി സോമനാഥൻ അവതരിപ്പിച്ച ഭരതനാട്യം കാണികളെ തികച്ചും ആനന്ദത്തിൽ ആറാടിച്ചു.
തുടർന്ന് വനിതകൾ അവതരിപ്പിച്ച ഗാനങ്ങളും അരങ്ങേറി.
ഷീല പി എൻ ന്റെ നേതൃത്വത്തിൽ വനിതകൾ പാടിയ പ്രത്യേകതകൾ നിറഞ്ഞ നാടൻ പാട്ട് ഏവരും നന്നായി ആസ്വദിച്ചു.

നമ്മുടെ അഭിമാന കലാകാരി സാന്ദ്ര രാധാകൃഷ്ണനും ശ്രീതു മുകുന്ദനും ചേർന്ന് വ്യതസ്ഥമായ നൃത്തങ്ങൾ (മഹാരാഷ്ട്രയിലെ ലാവണി ഡാൻസ്, തമിഴ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്) കോർത്തിണക്കിയത് വ്യത്യസ്ത അനുഭവമായി.
നന്ദകുമാർ പാടിയ പഴയ സിനിമാഗാനം,
കൊടുങ്ങല്ലൂർ പുത്തൻ പിഷാരത്തെ അംഗങ്ങളായ മധു, ജയശ്രീ മധു, ശ്രുതി, മാസ്റ്റർ ശ്രീരാം, ഉഷ ജനാർദ്ദനൻ എന്നിവർ ചേർന്ന് ആലപിച്ച അര മണിക്കൂർ നീണ്ട ഗാനമഞ്ജരി ( കരോക്കേ മ്യുസിക്ക് പ്രോഗ്രാം) എന്നിവ സദസ്സ് ഒന്നടങ്കം നിറഞ്ഞ മനസ്സോടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.


ഉച്ചക്ക് 1.00 മണിക്ക് നമ്പൂതിരിസ് (Padmahara Foods,) ഇരിങ്ങാലക്കുട തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ എല്ലാവരും ആസ്വദിച്ചു.
2.00 മണിക്ക് വിവിധ മത്സരങ്ങൾ വേദിയിൽ അരങ്ങേറി.
ഈ പ്രാവശ്യം വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് പ്രോഗ്രാം കോർഡിനേറ്റർമാർ സംഘടിപ്പിച്ചത്.
ലേഡീസ് & ജെൻസ് മ്യൂസിക്കൽ ചെയർ, ഇപ്പോൾ നാട്ടിൽ പുതിയ ട്രെൻ്റുള്ള കപ്പ് ക്രോസ്സിങ്ങ് ഗെയിം എന്നിവ സദസ്സിന് പ്രത്യേക ഹരമായി മാറി. ഇടവേളകളിൽ ജയശ്രീ മധു ഒരുക്കിയ കുസൃതി ചോദ്യങ്ങൾ സദസ്സിനെ പലപ്പോഴും ഉത്തരം മുട്ടിച്ചു. ശ്രുതി, ജയശ്രി, മധു, തുടങ്ങിയവർ നല്ല നല്ല സിനിമാ ഗാനങ്ങൾ പാടി സദസ്സിനെ ഉന്മേഷഭരിതരാക്കി.


ഉച്ചതിരിഞ്ഞ് 3.30 ക്ക് Tea & Snacks ന് ശേഷം
ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കിയ എല്ലാ കലാ പ്രതിഭകളോടും പ്രോഗ്രാം കോർഡിനേറ്റർമാരോടും നിറഞ്ഞ സദസ്സ് ആക്കി മാറ്റിയ പ്രിയപ്പെട്ട മെമ്പർമാരോടും, കുടുംബാംഗങ്ങളോടും , കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടിയോടും, ആഘോഷത്തിന് വേണ്ട ഓഡിറ്റോറിയം വിട്ടു തന്ന നമ്പൂതിരിസ് കുടുംബത്തിനും, Light & Sound ഒരുക്കിയ പ്രഭ sounds ഇരിങ്ങാലക്കുടയ്ക്കും, കൂട്ടായ്മയോടെ പ്രവർത്തിച്ച സമാജം വനിതാ വിങ്ങ് ഭാരവാഹികൾക്കും ഏക മനസ്സോടെ പ്രവർത്തിച്ച അണിയറ ശില്പികൾക്കും മറ്റെല്ലാവർക്കും
ശ്രീമതി റാണി രാധാകൃഷ്ണൻ്റെ നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ഗാനാലപനത്തോടെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു.
സി.ജി. മോഹനൻ
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട.

















