Home June 2026 ചെന്നൈ ശാഖ 2026 ഓഗസ്റ്റ് മാസത്തെ യോഗം

ചെന്നൈ ശാഖ 2026 ഓഗസ്റ്റ് മാസത്തെ യോഗം

0
ചെന്നൈ ശാഖ 2026 ഓഗസ്റ്റ് മാസത്തെ യോഗം

ചെന്നൈ ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 2.8. 2026 ഞായറാഴ്ച 11:30 യോടു കൂടി ആൽവാർ തിരുനഗറിൽ ഉള്ള ശ്രീമതി ഗീതാ ധനശേഖരന്റെ വീട്ടിൽ വച്ച് ചേരുകയുണ്ടായി. പങ്കെടുക്കാൻ എത്തിയ എല്ലാവരെയും സെക്രട്ടറി ശ്രീ. രാമചന്ദ്രൻ സ്വാഗതം ചെയ്തു.

മാസ്റ്റർ സുവിൻറെ ഗീതാപാരായണത്തോടെ യോഗം ആരംഭിച്ചു . തുടർന്ന് സമാജത്തിലെ വനിതാ അംഗങ്ങൾ ചേർന്ന് രാമായണത്തിലെ ലക്ഷ്മണോപദേശം പാരായണം ചെയ്തു.ശ്രീമതി രമ രാംകുമാർ, ശ്രീമതി രുക്മിണി, ശ്രീമതി ജയശ്രീ അജിത് എന്നിവർ ചേർന്ന് നടത്തിയ ഭക്തിഗാന ആലാപനങ്ങളും ഏറെ ഹൃദ്യമായിരുന്നു.

ജൂൺ മാസത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ശ്രീ പി .കെ. പിഷാരടിയെ അനുസ്മരിക്കുക എന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. പിഷാരടി സമാജം ചെന്നൈ ശാഖയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളായിരുന്ന ശ്രീ പി .കെ. പിഷാരടി, സമാജത്തിനു വേണ്ടി ചെയ്ത നിസ്തുലമായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ശ്രീ. ടി.പി. സുകുമാരൻ , ശ്രീ . ടി. പി. രാംകുമാർ എന്നിവർ സംസാരിച്ചു. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി യോഗം ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.

ശാഖയുടെ ഡയറക്ടറി പുതുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ തുടങ്ങിവച്ചു.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്ക് നേടി വിജയിച്ച ആകാശ് ജയചന്ദ്രൻ ,പല്ലവി ഗോപിനാഥൻ എന്നിവർക്കുള്ള പുരസ്കാരങ്ങളും യോഗത്തിൽ എത്തിയ കുട്ടികൾക്ക് വേണ്ടിശ്രീമതി ധനലക്ഷ്മി രാമചന്ദ്രൻ തയ്യാറാക്കിയ സ്നേഹോപഹാരങ്ങളും(crochet keychains)പ്രസിഡണ്ട് ,സെക്രട്ടറി എന്നിവർ ചേർന്നു സമ്മാനിച്ചു

ഉദ്യോഗാർത്ഥം ചെന്നൈയിലേക്ക് എത്തിയ പഴുവിൽ പിഷാരത്ത് ഉണ്ണികൃഷ്ണൻ, വിളയിൽ പിഷാരത്ത് ആദിത്യൻ എന്നിവരെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

രസകരമായ തംബോലക്കും സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനും ശേഷം ശ്രീമതി ഗീതാ ധനശേഖരൻ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. പതിവിന് വിപരീതമായി , പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുക്കാൻ എത്തിയതിലുള്ള സന്തോഷം പ്രത്യേകം പ്രകടിപ്പിച്ചു. ഏകദേശം രണ്ടരയോടെ യോഗം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here