Home June 2026 മഞ്ചേരി ശാഖയുടെ ജൂലൈ മാസ യോഗ റിപ്പോർട്ട്

മഞ്ചേരി ശാഖയുടെ ജൂലൈ മാസ യോഗ റിപ്പോർട്ട്

0
മഞ്ചേരി ശാഖയുടെ ജൂലൈ മാസ യോഗ റിപ്പോർട്ട്

പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂലൈ മാസ യോഗ റിപ്പോർട്ട്
…………………………..
05 . 07 .26 ന് വൈകുന്നേരം 2.30 ന് എം.പി. വേണുഗോപാലന്റെ ഭവനമായ കുളത്തൂർ സൗപർണികയിൽ വച്ച് നടന്നു.
3.00 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ വിജയകുമാരി പിഷാരസ്യാർ ഭദ്രദീപം തെളിയിച്ചു. വിജയകുമാരി പിഷാരസ്യാർ പ്രാർത്ഥനയും നാരായണീയ പാരായണവും നിർവ്വഹിച്ചു.
ശാഖാ മീറ്റിങ്ങ് ഇവിടെ നടത്താൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തി കൊണ്ട് എത്തിച്ചേർന്ന ഏവർക്കും ഗൃഹനാഥൻ ശ്രീ. എം.പി.വേണുഗോപാലൻ സ്വഗതം പറഞ്ഞു.
ശാഖാ പ്രസിഡൻ്റ് ഡോക്ടർ ശ്രീ. വി. എം. വാസുദേവൻ അധ്യക്ഷത വഹിച്ചു.
അനുശോചനം:- ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വജനാംഗങ്ങളുടെ എല്ലാം നിത്യശാന്തിക്കായി അനുശോചനം രേഖപ്പെടുത്തി.
അനുമോദനം:- SSLC,+2, തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയച്ചിച്ച എല്ലാവരേയും യോഗം അനുമോദിച്ചു.

സെക്രട്ടറി അജയകുമാർ റിപ്പോർട്ടും , കണക്കും അവതരിപ്പിച്ചത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു.
ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് ജൂലായ്31 വരെ അപേക്ഷ സ്വീകരിക്കുവാൻ തീരുമാനിച്ചു.
രാമായണ മാസാചരണത്തോടനു ബന്ധിച്ച് എല്ലാവർഷവും നടത്തി വരാറുള്ള വന്ദന ഉണ്ണിയേട്ടൻ സ്മാരക രാമയണ പ്രശ്നോത്തരിഈ വർഷം 2026 ആഗസ്ത് 2 ന് കുളത്തൂർ വയമ്പറ്റ ക്ഷേത്രത്തിൽ വച്ച് പതിവുപോലെ സംഘടിപ്പിക്കാൻ ശ്രീ. എ.പി. വേണുഗോപാലിനെ ചുമതലപ്പെടുത്തി.
സംഘടനാ ചർച്ചയിൽ മെമ്പർഷിപ്പ് പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.ചെറുകരയിലെ ശാഖാ മന്ദിരം ഉൾപ്പെടുന്ന സ്ഥലം വേലികെട്ടി സംരക്ഷിക്കുന്നതിന് അടുത്ത യോഗത്തിൽ ചർച്ചചെയ്യാൻ തീരുമാനിച്ചു. അടുത്ത യോഗത്തിൽ അതിനു വേണ്ട ചെലവ് എത്ര വരുമെന്ന് ന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിയെയും ട്രഷററെയും യോഗം ചുമതലപ്പെടുത്തി.
പിഷാരടി സമാജത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച്ച് ഉത്തരമേഖല സമ്മേളനത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
പിഷാരടി സമാജം നടത്തിവരുന്ന രാമായണ പാരായണത്തിൽ ശാഖയിൽ നിന്നുള്ള പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.

ഹൃദ്യമായി ഏവരെയും സ്വീകരിച്ച്, രുചികരമായ ഇടനേര പലഹാരങ്ങളും നൽകി ശാഖാ യോഗം നടത്താൻ സൗകര്യമൊരുക്കിയ കുടുംബാംഗങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമാപിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here