മുംബൈ ശാഖയുടെ 459മത് ഭരണസമിതി യോഗം 28-06-26ഞായറാഴ്ച പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള ഭവനത്തിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ കുമാരി അനുശ്രീയുടെ പ്രാർത്ഥനയോടെ തുടങ്ങി.
കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി വായിച്ച 458മത് യോഗ മിനുട്സ് യോഗം അംഗീകരിച്ചു.
ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
2025-26ലെ ഓഡിറ്റ് ചെയ്ത് കിട്ടിയ Income & Expenditure Account, Receipts and Payments Account, Balance Sheet എന്നിവ യോഗം അംഗീകരിച്ച് പൊതുയോഗത്തിൽ അവതരിപ്പിക്കുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി.
യോഗത്തിൽ സന്നിഹിതനായ ഇന്റെർണൽ ഓഡിറ്റർ ശ്രീ ഗോപകുമാർ ജി പിഷാരോടി പരിശോധിച്ച കണക്കുകളിൽ തൃപ്തി രേഖപ്പെടുത്തി. അതോടൊപ്പം നമ്മുടെ പ്രധാന ചിലവിനമായ ചികിത്സാ സഹായത്തിലേക്ക് ചിലവിനൊത്ത തരത്തിൽ കൂടുതൽ സംഭാവനകൾ കിട്ടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
2025-26 സാമ്പത്തിക വർഷത്തെ ഭരണസമിതി റിപ്പോർട്ട് സെക്രട്ടറി യോഗത്തിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം അത് വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുവാൻ സെക്രെട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി ഈ പൊതുയോഗത്തോടെ അവസാനിക്കുന്നതിനാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയുകയും ആയതിന്റെ വിളംബരം കൂടി പൊതുയോഗ നോട്ടീസിനൊപ്പം നൽകുവാനും നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുവാനുള്ള നടപടി കൈക്കൊള്ളുവാനും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ശാഖയുടെ 44മത് വാർഷിക പൊതുയോഗം 2026 ജൂലൈ 26നു 3:30 PMനു ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു. ആയതിന്റെ അജണ്ട യോഗം ചർച്ച ചെയ്ത് അംഗീകരിക്കുകയും നോട്ടീസ്, ഓഡിറ്റ് ചെയ്ത കണക്കുകൾ, മുൻ യോഗ മിനുട്ട്സ് എന്നിവ അംഗങ്ങൾക്ക് അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശാഖയുടെ 12AB രെജിസ്ട്രേഷൻ പുതുക്കലിന്റെ ഭാഗമായി വരുമാന നികുതി ഓഫീസറിൽ നിന്നും കിട്ടിയ നോട്ടീസിന് വേണ്ട രേഖകൾ സഹിതം മറുപടി നൽകിയതായി ഖജാൻജി അറിയിച്ചു.
കേന്ദ്ര വാർഷിക പൊതുയോഗത്തിൽ ശാഖയിൽ നിന്നും ആർക്കും പങ്കെടുക്കാൻ സാധിച്ചില്ലെന്നും, ഇത് വരെയും ശാഖ എഴുതി നൽകിയ സംശയങ്ങൾക്ക് കേന്ദ്ര ഭാരവാഹികളോ, PP&TDT ഖജാൻജിയോ വിശദീകരണം നല്കുകയുണ്ടായില്ലെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. അതെ പോലെ ഇത് വരെയും ഒരു കേന്ദ്ര ഘടകത്തിന്റെയും ഓഡിറ്റ് ചെയ്ത കണക്കുകൾ നമുക്ക് ലഭ്യമായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഓഡിറ്റ് ചെയ്ത് കിട്ടിയ കണക്കുകൾ അംഗങ്ങൾക്ക് നൽകിയ ശേഷം മാത്രമേ വാർഷിക പൊതു യോഗം വിളിക്കാവൂ എന്ന് കേന്ദ്രത്തോട് നിർദ്ദേശിക്കുവാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ശാഖാ വാർഷിക പൊതുയോഗം നിർദ്ദേശിച്ച കേന്ദ്ര നിയമാവലി ഭേദഗതിയെ കുറിച്ച് പ്രതിനിധി സഭായോഗം ശാഖകളുടെ അഭിപ്രായങ്ങൾ ആരായാൻ തീരുമാനിച്ചതായി യോഗറിപ്പോർട്ടിൽ അറിയാൻ കഴിഞ്ഞതായി സെക്രട്ടറി അറിയിച്ചു.
ഈയിടെ തങ്ങളുടെ ദാമ്പത്യത്തിലെ സുവർണ്ണ ജൂബിലി പിന്നിട്ട പ്രസിഡണ്ട് ശ്രീ എ പി രഘുപതിക്കും പത്നി ശ്രീമതി ഇന്ദിര രഘുപതിക്കും അതോടൊപ്പം നാളെ എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രസിഡന്റിനും ആശംസകൾ നേർന്നു കൊണ്ട് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 3 മണിയോടെ പര്യവസാനിച്ചു.

