മുംബൈ ശാഖയുടെ 458മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ മെയ് 10, 2026, 10:30AM നു ചേർന്നു.
ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ യോഗ ശേഷം അന്തരിച്ച ശാഖാംഗങ്ങളുടെയും സമുദായാംഗങ്ങളുടെയും പേരിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ന് അമ്പതാം വാർഷികം ആഘോഷിക്കുന്ന ചൊവ്വര ശാഖക്കും ആദ്യമായി സമുദായത്തിൽ നിന്നും കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രമേഷ് പിഷാരോടിക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായി രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ് (15.03.2026 and 26.04.2026) യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കഴിഞ്ഞ യോഗ ശേഷമുള്ള വരവ് ചിലവ് കണക്കുകൾ ഖജാൻജി അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.
2025-26 സാമ്പത്തിക വർഷത്തെ Receipts & Payments Account, Income & Expenditure Account, Balance Sheet എന്നിവ ഖജാൻജി അവതരിപ്പിച്ചത് ചർച്ചകൾക്ക് ശേഷം അംഗീകരിച്ച് Internal Auditor, Statutory Auditor എന്നിവർക്ക് പരിശോധനക്കായി നൽകുവാൻ തീരുമാനിച്ചു.
കേന്ദ്ര വാർഷിക പൊതുയോഗം മെയ് 24 ഞായറാഴ്ച്ച ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടക്കുകയാണെന്നും അതിന്റെ നോട്ടീസ് വെബ്‌സൈറ്റ് വഴി എല്ലാവർക്കും എത്തിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. കഴിയുന്നത്ര അംഗങ്ങൾ അതിൽ പെങ്കെടുക്കുവാനും അഭ്യർത്ഥിച്ചു. വിവിധ ഘടകങ്ങളുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ കേന്ദ്രം ലഭ്യമാക്കുന്ന മുറക്ക് അംഗങ്ങൾക്ക് നൽകുന്നതാണെന്നും അറിയിച്ചു. പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുത്ത അംഗം ലഭ്യമാക്കിയ Receipts & Payments Account ന്മേലുള്ള നിരീക്ഷണത്തിനും ചോദ്യങ്ങൾക്കും PP&TDT ഖജാൻജിയിൽ നിന്നും മറുപടി ഇനിയും ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുന്ന മുറക്ക് ഉത്തരങ്ങൾ അറിയിക്കുന്നതാണെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.
കേന്ദ്രം കേരളേതര ശാഖയുടെ സമാജം സുവർണ്ണ ജൂബിലി തയ്യാറെടുപ്പിനായുള്ള യോഗത്തിൽ ശ്രീ പി വിജയനും, വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രനും, ശ്രീ കെ ഭരതനും പങ്കെടുത്തതായി അറിയിച്ചു. ശാഖയിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാവുമെന്ന് അറിയിച്ചതായും അറിയിച്ചു.
അടുത്ത യോഗം 28.06.2026നു ശ്രീ എ പി രഘുപതിയുടെ മുളണ്ടിലുള്ള ഭവനത്തിൽ വെച്ച് കൂടുവാൻ തീരുമാനിച്ച്
സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ 12 മണിക്ക് യോഗം പര്യവസാനിച്ചു.
