Home 2026 എറണാകുളം ശാഖ 2025 – 2026 വാർഷിക പൊതുയോഗം

എറണാകുളം ശാഖ 2025 – 2026 വാർഷിക പൊതുയോഗം

0
എറണാകുളം ശാഖ 2025 – 2026 വാർഷിക പൊതുയോഗം

എറണാകുളം ശാഖയുടെ വാർഷികം 2026 ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പാലാരിവട്ടം YMCA ഹാളിൽ വച്ച് നടന്നു. രക്ഷാധികാരി ശ്രീ K N ഋഷികേശ് പതാക ഉയർത്തിയതോടെ വാർഷിക പൊതുയോഗം ആരംഭിച്ചു. ശ്രീമതി കുമാരി രവീന്ദ്രൻ്റെ നാരായണീയ പാരായണത്തിന് ശേഷം നമ്മുടെ കുലത്തൊഴിലായ മാലകെട്ട് പുതു തലമുറയിലേക്ക് പകർന്ന് നൽകുന്നതിൻ്റെ ഭാഗമായി വാശിയേറിയ മാലകെട്ട് മത്സരം നടന്നു. ഇത്തവണ പുതു തലമുറയിലെ ഒരു കൊച്ച് കുട്ടിയും മാലകെട്ട് മത്സരത്തിൽ പങ്കെടുത്ത് വരും തലമുറക്ക് മാതൃകയായി. മത്സരത്തിൽ ശ്രീമതി കുമാരി രവീന്ദ്രൻ ഒന്നാം സ്ഥാനവും ശ്രീമതി ഉമാദേവി മുരളീധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ശ്രീമതി ജ്യോതി സോമചൂഢന്റെ പ്രാർത്ഥനയ്ക്ക് ശേഷം, സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഏവരെയും സ്വാഗതം ചെയ്തു. ശാഖ പ്രസിഡന്റ് ശ്രീ ദിനേശ് പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ, അദ്ദേഹം ഏവർക്കും വിഷു ആശംസകൾ നേരുകയും, കൂടാതെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടാക്കണമെന്നും അറിയിച്ചു. പഴയ ക്ഷേമനിധി അവസാനിച്ചതിനാൽ, പുതിയ ക്ഷേമനിധി തുടങ്ങുന്നതിലേക്കായി അംഗങ്ങൾ എല്ലാവരും സഹകരിച്ചു എത്രയും പെട്ടെന്ന് തന്നെ തുടങ്ങേണ്ടതാണെന്നും പറഞ്ഞു. മുതിർന്ന അഭിഭാഷകനും മുൻ ശാഖ രക്ഷാധികാരിയും കൂടിയായ ശ്രീ ജയകുമാർ അവർകൾ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. പരമാവധി ആൾക്കാർ പങ്കെടുത്താൽ മാത്രമേ കൂട്ടായ്മ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്നു അദ്ദേഹം ഉൽഘാടന വേളയിൽ പറഞ്ഞു.
സെക്രട്ടറി റിപ്പോർട്ട് വായിച്ചും ട്രഷറർ കണക്ക് അവതരിപ്പിച്ചതും പാസ് ആകി. റിപ്പോർട്ടിന്മേൽ ഉണ്ടായ ചർച്ചയിൽ ബാലചന്ദ്രൻ, C P സതീഷ്, സന്തോഷ് കൃഷ്ണൻ എന്നിവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ചു. ശാഖയിൽ 261 ഓളം അംഗങ്ങളുണ്ടായിരുന്നിട്ട് കൂടി യോഗങ്ങളിൽ 20 ഇൽ താഴെ മാത്രം ആണ് പാർട്ടിസിപ്പേഷൻ. 3 മാസത്തിലൊരിക്കലെങ്കിലും പങ്കെടുക്കാവുന്നതാണെന്നും പറയുകയുണ്ടായി. വാർഷികത്തിന് കേന്ദ്രത്തിൽ നിന്നും ആരും വരാതിരുന്നതിൽ ശ്രീ ബാലചന്ദ്രൻ പ്രതിഷേധം അറിയിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ആരെങ്കിലും വന്നാൽ മതിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.എല്ലാ യോഗത്തിലും പങ്കെടുക്കാൻ കഴിയാതെ വരികയാണെങ്കിൽ 3 മാസത്തിലൊരിക്കലെങ്കിലും യോഗത്തിൽ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. C P സതീഷ് യോഗങ്ങൾ നടത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണെങ്കിൽ, 3 മാസത്തിൽ ഒരിക്കൽ ഒരേ മേഖലയിൽ വെക്കുന്നതായിരിക്കും നല്ലതെന്നും അഭിപ്രായപ്പെട്ടു. എന്നാൽ സന്തോഷ് കൃഷ്ണൻ, മാസ യോഗങ്ങൾ തന്നെ വേണമെന്നും, അംഗങ്ങളിൽ തന്നെ പലർക്കും ശാഖ യോഗങ്ങൾക്ക് ഉള്ള മുൻഗണന ഏറ്റവും അവസാനമാണെന്നും വിലയിരുത്തി. ഗ്രൂപ്പുകളിൽ എന്തെങ്കിലും വിഷയം അറിയിപ്പ് ഇട്ടാൽ അതിന് മറുപടി നൽകാൻ ശ്രദ്ധിക്കണമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. ഈ വർഷം ഒരേ വീടുകളിൽ തന്നെ ഒന്നിലധികം തവണകളിൽ യോഗം നടന്നിട്ടുണ്ട്. വളരെ കുറച്ചു വീടുകൾ മാത്രമാണ് യോഗം നടക്കുവാൻ വേദി  ഒരുക്കുന്നത്. ഓൺലൈൻ ആയി മീറ്റിംഗ് നടത്തുമ്പോൾ യാത്രയിലോ മറ്റു തിരക്കുകൾക്കിടയിലും പങ്കെടുക്കുവാൻ എളുപ്പമാണ്. തിരക്കുകൾക്കിടയിൽ കുറച്ച് സമയം മാറ്റി വച്ചാൽ വീടുകളിൽ നടക്കുന്ന മീറ്റിങ്ങിലും പങ്കെടുക്കുവാൻ സാധിക്കുമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഇക്കൊല്ലത്തെ വാർഷികത്തിനുള്ള ചിലവ് ശാഖ വഹിക്കുകയാണെന്നും ചൊവ്വര ശാഖയുടെ വാർഷികത്തിന് ശാഖയുടെ വക 10000/- നൽകാമെന്നും ട്രഷറർ അറിയിച്ചു.ശാഖയുടെ സുഖമായ പ്രവർത്തനത്തിന് പ്രതിമാസ യോഗങ്ങൾ അനിവാര്യം ആണെന്ന് ശ്രീ M D രാധാകൃഷ്ണൻ അഭിപ്രായപെട്ടു.

പിഷാരടിമാരെ കുറിച്ച് വീടുകളിൽ തന്നെ ചെറിയ തലമുറക്ക് ഒരു ബോധവത്കരണം നൽകുന്നത് പുതു തലമുറയ്ക്ക് പിഷാരടിമാരുടെ പാരമ്പര്യം, സമൂഹത്തിലുള്ള ബഹുമാനം എന്നിവ അറിയുവാൻ കഴിയും എന്ന് ശ്രീ ഋഷികേശ് അഭിപ്രായപ്പെട്ടു. മീറ്റിംഗുകൾ വീടുകളിൽ വെക്കുന്നതിന് പുറമേ ഇടക്ക് ഒരു ഏകദിന യാത്ര പോലെ നടത്തുകയും മനോഹരമായ സ്ഥലങ്ങളിൽ വച്ച് മീറ്റിംഗ് നടത്തുമ്പോൾ പങ്കാളിത്തവും ഉണർവും കൂടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധി നടത്തിപ്പ് അത്യാവശ്യമാണ്. അതിനാൽ തന്നെ എത്രയും വേഗം തന്നെ നമുക്ക് പുതിയ ക്ഷേമനിധി തുടങ്ങേണ്ടതുണ്ടെന്നും അഡ്വ അനിത രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

തുടർന്ന് 2026 – 28 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പുതിയ ഭരണസമിതി അംഗങ്ങൾ:

  1. ശാഖ രക്ഷാധികാരി:- K N ഋഷികേശ്, ഇളംകുളം
  2. പ്രസിഡന്റ്:- T P രാമചന്ദ്രൻ, എളമക്കര
  3. വൈസ് പ്രസിഡണ്ട്:- രഘു ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ
  4. സെക്രട്ടറി :- സന്തോഷ് S, മുക്കോട്ടിൽ
  5. ജോയിൻ്റ് സെക്രട്ടറി:- ഉഷ നാരായണൻ, നെട്ടൂർ
  6. ട്രഷറർ :- ശാലിനി രഘുനാഥ്, ചേരാനല്ലൂർ
    കമ്മിറ്റി അംഗങ്ങൾ :-
  7. G Raghunath, ചേരാനല്ലൂർ
  8. K ബാലചന്ദ്രൻ, ചിറ്റൂർ
  9. L D വ്യാസ്, ചേരാനല്ലൂർ
  10. സോമാചൂഡൻ, കലൂർ
  11. ശാലിനി ഹരികുമാർ, തൃപ്പൂണിത്തുറ
  12. സന്തോഷ് കൃഷ്ണൻ, തൃപ്പൂണിത്തുറ
  13. M P സോമൻ, കാണിനാട്
  14. M D വേണുഗോപാൽ, മുക്കോട്ടിൽ
  15. ജയശ്രീ ഉണ്ണികൃഷ്ണൻ, മുക്കോട്ടിൽ
  16. പ്രിയ രാധാകൃഷ്ണൻ, മുക്കോട്ടിൽ
  17. സന്ധ്യ ഉണ്ണികൃഷ്ണൻ, പെരുമ്പിള്ളി
  18. രാകേഷ് മോഹൻ, കാണിനാട്

തുടർന്ന് കുമാരിമാരായ തൃഷയുടെയും തനിഷ്കയുടെയും നൃത്തത്തോടെ കലാപരിപാടികൾ ആരംഭിച്ചു. ശ്രീ സോമചൂടൻ, ജ്യോതി സോമചൂടൻ, ഋഷികേശ് പിഷാരടി, ദിനേശ്, ദീപ്തി ദിനേശ് എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണത്തിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണൻ്റെ കൃതജ്ഞതയോടെ വാർഷിക പൊതുയോഗം പര്യവസാനിച്ചു. കൂടാതെ അടുത്ത മാസ യോഗം തൻ്റെ ഭവനത്തിൽ വെച്ച് കൂടുമെന്നും അറിയിച്ചു. മാലകെട്ട് മൽസര വിജയികൾക്കും, പങ്കെടുത്തവർക്കും, കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here