പിഷാരോടിസമാജം വടക്കാഞ്ചേരി ശാഖയുടെ വാർഷികവും ഓണാഘോഷവും 20/09/2026 ന് വെങ്ങാനല്ലൂരിലുള്ള ശ്രീ. ബാലചന്ദ്രന്റെ വസതിയായ “നന്ദന”ത്തിൽ വച്ച് നടന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ ഗൃഹനാഥ പ്രസന്ന ബാലചന്ദ്രൻ ഭദ്രദീപം കൊളുത്തി.
കുമാരി അഖില പ്രാർത്ഥന ചൊല്ലി.
പത്മിനി പിഷാരസ്യാർ,സാവിത്രി പിഷാരസ്യാർ ഷീബ പിഷാരസ്യാർ എന്നിവർ ചേർന്ന് നാരായണീയം 38 ആം ദശകം ചൊല്ലി.
ഗൃഹനാഥൻ ശ്രീ .ബാലചന്ദ്രൻ യോഗത്തിൽ വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ശ്രീ .എ പി രാജൻ അദ്ധ്യക്ഷൻആയിരുന്നു. ശാഖാ അംഗമായ ശ്രീമതി ശാന്താ നാരായണന്റെ വിയോഗത്തിൽ ശാഖ മൗനപ്രാർത്ഥന നടത്തി.
അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. എ .പി .രാജൻ പിഷാരോടി സമാജത്തിൽ കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും കൂട്ടായ്മകളാണ് സമാജത്തിന്റെ ശക്തി എന്ന് പറഞ്ഞു.
സെക്രട്ടറി ശ്രീ. എം .പി. സന്തോഷ് റിപ്പോർട്ടും ട്രഷറർ എ .പി .ഗീത കണക്കും അവതരിപ്പിച്ചു.
രണ്ടും യോഗം കയ്യടിച്ചു പാസാക്കി.
ഡിസംബർ 27ന് നടത്തുന്ന മധ്യമേഖല സമ്മേളനത്തിന്റെ ചർച്ചയിൽ ശാഖയ്ക്ക് 40 മിനിറ്റ് പരിപാടി അവതരിപ്പിക്കുവാൻ അനുവദിച്ചതിൽ ചെയിൻ ഡാൻസ്, ചെയിൻ സോങ്, ദൃശ്യാവിഷ്കാരം എന്നിവ ഉൾപ്പെടുത്താം എന്നും തീരുമാനിച്ച് മധ്യമേഖലയുടെ കോഓർഡിനേറ്ററെ അറിയിച്ചു എന്ന് ശ്രീശൈല പറഞ്ഞു. അതിനു വേണ്ട അംഗങ്ങളെ കാസ്റ്റ് ചെയ്യാനും റിഹേഴ്സൽ നടത്താനും എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണം എന്നും ശാഖയിൽ നിന്നും പരമാവധി അംഗങ്ങളെ കൊണ്ടുപോകാനും തീരുമാനിച്ചു.
തുടർന്ന് ബേബി ആരാധ്യയുടെ ഡാൻസും അതുൽ കൃഷ്ണ കവിതയും അവതരിപ്പിച്ചു.
എല്ലാവരും പങ്കെടുത്ത ഒരു ക്വിസ് പ്രോഗ്രാം നടന്നു. എല്ലാവരും ഉത്സാഹത്തിൽ പങ്കെടുത്ത ക്വിസ്സിൽ രവീന്ദ്രൻ ഒന്നാം സ്ഥാനവും പ്രസന്ന ബാലചന്ദ്രൻ രണ്ടാം സ്ഥാനവും നേടി.
അതിനുശേഷം മുക്കുറ്റി തിരുവിതിരകളി സംഘത്തിന്റെ (ദശപുഷ്പ വർണ്ണന) തിരുവാതിരക്കളി നടന്നു. പത്മിനി, മായ, ശ്രീശൈല, അഖില, ഐശ്വര്യ, ഷീബ എന്നിവർ പങ്കെടുത്തു.
സമ്മാനദാന ശേഷം ശ്രീമതി.എ.പി.ഗീത എല്ലാവർക്കും പ്രത്യേകിച്ച് യോഗം നടത്തുവാൻ സന്മനസ്സു കാണിച്ച ബാലചന്ദ്രനും പ്രസന്ന ബാലചന്ദ്രനും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ സദ്യക്കുശേഷം രണ്ടു മണിയോടെ യോഗം അവസാനിച്ചു.