പിഷാരടി സമാജം കൊടകര ശാഖയുടെ 2026 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2026 ഓണാഘോഷവും 20.09.2026 ഞായറാഴ്ച ഉച്ചക്ക് 2 pm മുതൽ കോടാലി ആർട്ട് ഓഫ് ലിവിങ് ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു.
കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ശ്രീ വി പി ജയന്റെ നേതൃത്വത്തിൽ മനോഹരമായി ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി.
കുമാരി അമേയ അരുണിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം നമ്മെ വിട്ടു പിരിഞ്ഞ വടമ വാസുപുരത്ത് പിഷാരത്ത് രാമൻകുട്ടി പിഷാരോടിയുടെയും മറ്റു സമുദായ അംഗങ്ങളുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു.
ശ്രീമതി സത്യഭാമ വിശ്വനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ശാഖയുടെ കൂട്ടായ്മ പ്രത്യേകം എടുത്തുപറയുകയും ചെയ്തു.
പ്രസിഡൻറ് ഉഷശ്രീധരൻ അധ്യക്ഷ പ്രഭാഷണം നടത്തി. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് ഇന്ദിര – സുധാകരൻ ദമ്പതികളെ ആദരിച്ച് പാരിതോഷികം നൽകി ഭാവുകങ്ങൾ നേർന്നു.
ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ സാവിത്രി നാരായണൻ, കെ പി വിശ്വനാഥൻ, സുഭദ്ര ടി പി, Dr M P രാജൻ, രാജൻ സിതാര, ജയൻ ടി ആർ, ഉഷ ശ്രീധരൻ, ശശി കെ പി എന്നിവർ വിതരണം ചെയ്തു. അനാമിക (Xth CBSE), ശ്രാവൺ കൃഷ്ണൻ (പ്ലസ് ടു കോമേഴ്‌സ്), ഭരത് P ജയൻ (BSc), അനുരാഗ്, രാജശ്രീ ജയ്ശീൽ, ഹരിശങ്കർ, ഹരിനാരായണൻ (നാല് പേരും B Tech ), Adv. നവനീത രാമചന്ദ്രൻ, കൃഷ്ണ പി ആർ (SSLC ) എന്നിവർക്ക് വേണ്ടി കുട്ടികളും രക്ഷിതാക്കളും പുരസ്കാരം സ്വീകരിച്ചു.
പുരസ്കാരത്തിന് നന്ദിയും ഭാവി സ്വപ്നങ്ങളും ശ്രാവൺ കൃഷ്ണനും, അനാമികയും പങ്കു വച്ചു.
ശ്രീ ജയൻ ടി ആർ അവതരിപ്പിച്ച ആഗസ്റ്റ് മാസത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ കെ പി ശശി അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
ശാഖയിലേക്ക് ലഭിക്കുന്ന ചികിത്സ സഹായ അപേക്ഷ പരിശോധിച്ച് ഉചിത നടപടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ശാഖയിൽപ്പെട്ട പിഷാരോടി സമാജം അമ്പല പ്രവർത്തനം, തുളസീദള കലാ സാംസ്കാരിക സമിതിയുടെ കലാ സന്ധ്യ, മധ്യ മേഖലാ കലോത്സവം, മറ്റു കേന്ദ്ര അറിയിപ്പുകൾ എല്ലാം ശ്രീ രാജൻ സിതാര വിശദീകരിച്ചു.
കലാപരിപാടികൾക്ക് തുടക്കം കുറിച്ച്, ചിങ്ങം കഴിഞ്ഞ് മാവേലി തിരികെ പോയെന്നും പെട്ടെന്ന് മടക്കം സാധ്യമല്ലെന്നുമുള്ള കത്ത് അവതാരകനായ ശ്രീ രാമചന്ദ്രൻ രസകരമായി അവതരിപ്പിച്ചു.
അഥർവ് ഉണ്ണികൃഷ്ണന്റെ കുട്ടികഥ, ജഗന്നാഥ് വിഷ്ണു, അങ്കിത രാജു, ഐശ്വര്യ അജയ്, ജയശ്രീ രാജൻ എന്നിവരുടെ ഗാനങ്ങൾ, ഏവരും ചേർന്ന ഇൻസ്റ്റന്റ് കൈക്കൊട്ടിക്കളി, പ്രായഭേദമില്ലാതെ ഏവരും ചേർന്ന straw Cup, കസേരകളി, പാസ്സിങ് പോട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങളും സ്വദിഷ്ടമായ പായസവും പഴം നുറുക്കും അനുബന്ധമായുള്ള വിഭവങ്ങളും കൂട്ടായ്മയുടെ മാറ്റ് ഏറെ വർധിപ്പിച്ചു.
ശ്രീ. സി പി രാമചന്ദ്രൻ യോഗത്തിനും ആഘോഷത്തിനും എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞു. കൂടാതെ സമാജത്തിന്റെ ഓണാഘോഷത്തിനായി ആർട്ട് ഓഫ് ലിവിങ് ഹാൾ സൗകര്യവും സ്വാദിഷ്ടമായ പായസം അടക്കം ലഘു ഭക്ഷണവും പ്രദാനം ചെയ്ത പി പി രാധാകൃഷ്ണൻ, M P നന്ദകുമാർ, V P രാമചന്ദ്രൻ എന്നിവരുടെ സേവനങ്ങളെ ഏറെ ശ്ലാഘിച്ചു.
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം കൃത്യം 5. 15 ന് യോഗം അവസാനിച്ചു.
സമയ സാഹചര്യ പരിമിതികളെല്ലാം ഉണ്ടെങ്കിലും ഇത്തരം ഒത്തു ചേരലുകൾ പലതും മറക്കാനും കുറെ സന്തോഷിക്കാനും വക നൽകുന്നതാണ് എന്നതിനാൽ ഇനിയും തുടരണം എന്ന ഏവരുടെയും ആവശ്യത്തിന് പരസ്പരം ഉറപ്പ് നൽകി ഏവരും സസന്തോഷം നല്ല ഓർമ്മകളുമായി തല്ക്കാലം പിരിഞ്ഞു