Home June 2026 ഇരിങ്ങാലക്കുട ശാഖ 2026 സെപ്തംബർ മാസത്തെ കുടുംബയോഗം

ഇരിങ്ങാലക്കുട ശാഖ 2026 സെപ്തംബർ മാസത്തെ കുടുംബയോഗം

0
ഇരിങ്ങാലക്കുട ശാഖ 2026 സെപ്തംബർ മാസത്തെ കുടുംബയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ സെപ്തംബർ മാസത്തെ കുടുബയോഗവും, ഓണാഘോഷത്തിൻ്റെ അവലോകനവും


പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2026 സെപ്തംബർ മാസത്തെ കുടുംബയോഗം 20/9/26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട ചേലൂർ പിഷാരത്ത് ശ്രീ ഗോപിനാഥൻ്റെ (രമണി ചേച്ചി) വീട്ടിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രേയ രഞ്ജിത്ത് ഈശ്വര പ്രാർത്ഥന ചൊല്ലിയതിനു ശേഷം ഗൃഹനാഥൻ ശ്രീ ഗോപിനാഥപിഷാരോടി മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റ് വ്യക്തികൾക്കും, ഒരു നിമിഷം മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷൻ തൻ്റെ ഭാഷണത്തിൽ ശാഖയുടെ ഓണാഘോഷവും, കുടുബ സംഗമവും നല്ല രീതിയിൽ വിവിധ കലാപരിപാടികളോടെ നടന്നതിൽ സന്തോഷം രേഖപ്പെടുത്തി. എല്ലാവരുടെയും കൂട്ടായ്‌മയുടെ പ്രവർത്തനമാണ് ഓണാഘോഷത്തിൻ്റെ വിജയരഹസ്യം എന്നും അദ്ധ്യക്ഷൻ പറഞ്ഞു. ഗോവിന്ദപുരം അമ്പലത്തിൻ്റെ കാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിറ്റ്സും ഓണാഘോഷത്തിൻ്റെ റിപ്പോർട്ടും യോഗം പാസ്സാക്കി. തുടർന്ന് ട്രഷറർ അവതരിപ്പിച്ച ഓണാഘോഷത്തിൻ്റെ വരവ് ചിലവ് കണക്കുകളും യോഗം
അംഗീകരിച്ചു.

തുളസീദളം കലാ സാംസ്കാരിക സമിതിയുടെ നവംബർ മാസത്തിൽ നടക്കുന്ന യോഗത്തിൻ്റെയും കലാ പരിപാടികളെക്കുറിച്ചും കോർഡിനേറ്റർ ശ്രീ മുരളി ബാല വിശദമായി സംസാരിച്ചു.

27/12/26 ന് നടത്തുവാൻ പോകുന്ന മദ്ധ്യ മേഖല യോഗത്തിൽ അവതരിപ്പിക്കുന്ന ശാഖയുടെ കലാപരിപാടികളുടെ ഒരു രൂപരേഖ കോർഡിനേറ്റർ ശ്രീമതി റാണിരാധാകൃഷ്ണൻ അവതരിപ്പിച്ചു. കലാപരിപാടികളുടെ വിവരങ്ങൾ ശ്രീ മുരളി ബാലക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് യോഗത്തെ അറിയിച്ചു.

PEWS സ്കോളർഷിപ്പ്, അവാർഡ് വിതരണത്തിൻ്റെ വിവരങ്ങൾ ശ്രീ രാജൻ പിഷാരോടി യോഗത്തിൽ വിശദീകരിച്ചു.
തൃശൂരിൽ വെച്ച് നടത്തുന്ന തുളസീദളം കലാസമിതി യോഗത്തിലും, മദ്ധ്യമേഖല യോഗത്തിലും, ശാഖയിൽ നിന്നും പരമാവധി മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.

യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്തുതന്ന ചേലൂർ പിഷാരത്ത് ഗോപിനാഥൻ & രമണി കുടുംബത്തിനും പങ്കെടുത്ത എല്ലാവർക്കും മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ.

LEAVE A REPLY

Please enter your comment!
Please enter your name here