Home June 2026 പിഷാരോടി സമാജം തിരുവനന്തപുരം ശാഖ ഓണാഘോഷം – 2026

പിഷാരോടി സമാജം തിരുവനന്തപുരം ശാഖ ഓണാഘോഷം – 2026

0
പിഷാരോടി സമാജം തിരുവനന്തപുരം ശാഖ ഓണാഘോഷം – 2026

പിഷാരടി സമാജം
തിരുവനന്തപുരം ശാഖയുടെ 2026 വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച തിരുവനന്തപുരം പത്മ കഫേയിലെ മന്നം ഹാളിൽ വെച്ച് നടന്നു.

മയൂഖ, മാളവിക എന്നിവരുടെ പ്രാർത്ഥനയോടെയാണ് ഓണാഘോഷം ആരംഭിച്ചത്.
ശ്രീമതി പത്മാവതി പിഷാരസ്യാർ, ശ്രീമതി ശ്രീദേവി പിഷാരസ്യാർ, ശ്രീ എം.പി. ഹരിദാസ്, ശ്രീ ജഗദീഷ് പിഷാരടി, ശ്രീ പി.പി. അനൂപ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

ശ്രീദേവി പിഷാരസ്യാർ, ശ്രീമതി പത്മാവതി പിഷാരസ്യാർ എന്നിവർ ചേർന്ന് ‘നാരായണീയ പാരായണം’ നടത്തി.

ശാഖാ പ്രസിഡന്റ് ജഗദീഷ് ചന്ദ്ര പിഷാരടി അംഗങ്ങളെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് ശ്രീ അനൂപ് കണക്കുകളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ (സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും) അഭിനവ് കൃഷ്ണ കുമാർ, വിസ്മയ് ഹരീഷ് എന്നിവർക്ക് സമ്മാനിച്ചു.

ശാഖയിലെ വനിതാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളിയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.
ശ്രീമതി സത്യഭാമ, ശ്രീമതി സീത രഘുനാഥ്, ശ്രീമതി പൗർണമി, ശ്രീമതി ജലജ, ശ്രീമതി എം. സംഗീത, ശ്രീമതി സ്മിത ഹരീഷ്, ശ്രീമതി ഗീത സത്യനന്ദൻ, ശ്രീമതി ദിവ്യ എന്നിവർ ഇതിൽ പങ്കെടുത്തു.

മാല കെട്ടൽ മത്സരം നടന്നു. ശ്രീമതി രമാദേവി പിഷാരസ്യാർ, ശ്രീമതി ശ്രീദേവി പിഷാരസ്യാർ, ശ്രീമതി പത്മാവതി പിഷാരസ്യാർ, ശ്രീമതി സീത രഘുനാഥ്, ശ്രീമതി ജലജ, ശ്രീമതി ഉഷ, ശ്രീമതി ഗീത കെ.ജി., ശ്രീ രാമൻകുട്ടി, ശ്രീ പി.ജി. ഗോപിനാഥ്, ശ്രീ രഘു എന്നിവർ മത്സരത്തിൽ പങ്കെടുത്തു.

ഇതിനുശേഷം ശ്രീമതി സത്യഭാമ ഭക്തിഗാനം ആലപിച്ചു; ശ്രീമതി ഹേമ, ശ്രീമതി പൗർണമി എന്നിവർ സിനിമാ ഗാനങ്ങളും ആലപിച്ചു.

ഹർഷിത് വിഷ്ണു കീബോർഡിൽ ഹിന്ദി സിനിമാ ഗാനങ്ങൾ അവതരിപ്പിച്ചു.

ഉച്ചയ്ക്ക് 1 മണിയോടെ ഓണാഘോഷ പരിപാടികൾക്ക് സദ്യയ്ക്കായി ഇടവേള നൽകി.

തുടർന്ന് കുട്ടികൾക്കായി ‘മ്യൂസിക്കൽ ചെയർ’ മത്സരം നടന്നു; ഗോവർദ്ധൻ, മാളവിക, മയൂഖ, ഹർഷിദ് എന്നിവർ ഇതിൽ പങ്കെടുത്തു.

‘ചൈനീസ് വിസ്പർ’ (Chinese whisper) കളിയും നടന്നു. പങ്കെടുത്തവർ എം.ദേവദാസൻ, രഘുനാഥ് സി ജി, ശ്രീകാന്ത്, സത്യാനന്ദൻ, എം എൻ പിഷാരടി.

ഹർഷിദ് വിഷ്ണു, പൗർണമി, ശ്രീകാന്ത്, രമാദേവി, ജലജ, സീത എന്നിവർ ഗാനങ്ങൾ ആലപിച്ചു

അനൂപ്, ശ്രീകാന്ത്, രഘുനാഥ്, ഹേമ, സത്യഭാമ, അംബിക, രമാദേവി പിഷാരസ്യാർ, രമാദേവി കെ.ജി., പത്മാവതി പിഷാരസ്യാർ, ജലജ, കലാദേവി, ഗീത സീത, ശാന്ത എന്നിവർ സംഘമായി
അവതരിപ്പിച്ച ഓണപ്പാട്ടുകളുടെ സമാഹാരത്തോടെ (ഓണം മെഡ്‌ലി) ആഘോഷപരിപാടികൾ സമാപിച്ചു.

പങ്കെടുത്ത ഓരോ കുടുംബത്തിനും പിഷാരോടി സമാജത്തിന്റെ ലോഗോയും പിഷാരോടി സമാജം ഗസ്റ്റ് ഹൗസിന്റെ ചിത്രവും പതിച്ച കോഫി മഗ് ഉപഹാരമായി നൽകി.

ഈ വർഷത്തെ ഓണാഘോഷ പരിപാടി വൻ വിജയമാക്കുന്നതിന് പൂർണ്ണമായ സഹകരണം നൽകിയ എല്ലാ അംഗങ്ങൾക്കും സമാജം കുടുംബത്തിന് വേണ്ടി സെക്രട്ടറിയും പ്രസിഡന്റും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here