എല്ലാവർക്കും നമസ്കാരം
പിഷാരോടി സമാജം ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഗോവിന്ദപുരം ക്ഷേത്രത്തോടനുബന്ധിച്ചുള്ള 27 സെൻ്റ് സ്ഥലം PP &TDT ക്ക് ഗോവിന്ദപുരം ക്ഷേത്ര ഉപദേശകസമിതി ഇഷ്ടദാനമായി നൽകിയിരുന്നു.
ആ സ്ഥലത്ത്, 04.09.2026 അഷ്ടമിരോഹിണി സുദിനം രാവിലെ 8 മണിമുതൽ 9 മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ
ഭൂമി പൂജയും മിനി ഓഡിറ്റോറിയം നിർമ്മിക്കുവാനുള്ള ശിലാസ്ഥാപനവും നടത്തുന്നു.
“ആചര്യരത്നം” കെ പി ഗോപാലപിഷാരോടി(അനിയമ്മാമൻ) മുഖ്യ കാർമ്മികനായും പിഷാരോടി സമുദായത്തിലെ ആചാര്യന്മാരായ സർവ്വ ശ്രീ സി പി ദാമോദരൻ , എ പി രാമകൃഷ്ണൻ, കെ പി ഹരികൃഷ്ണൻ, അച്യുതൻ പാലൂർ, അനിൽ കോങ്ങാട്, സുധീപ് പിഷാരോടി, എം ഡി രാധാകൃഷ്ണൻ, അശോക് കുമാർ ഏറ്റുമാനൂർ തുടങ്ങിയവർ സഹകാർമ്മികരായുമാണ് ഭൂമി പൂജയും ശിലാസ്ഥാപനവും നടത്തുന്നത്.
തുടർന്ന് രാവിലെ 9 മണിക്ക് ക്ഷേത്രം ട്രസ്റ്റ് പുതുതായി പണികഴിപ്പിച്ച ഒന്നരക്കിലോ തൂക്കം വരുന്ന വെള്ളി ഗോളക വാദ്യമേളങ്ങളോടെ നാമജപപ്രദക്ഷിണം ചെയ്ത് ആഘോഷപൂർവം ഭഗവാന് സമർപ്പിക്കുന്നു.
ഈ ചരിത്ര മുഹൂർത്തത്തിനും മഹത്കർമ്മങ്ങൾക്കും എല്ലാവരുടെയും മഹനീയ സാന്നിധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
എ രാമചന്ദ്ര പിഷാരോടി
കേന്ദ്ര പ്രസിഡണ്ട്
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
കെ പി രവി
സെക്രട്ടറി PP&TDT
രാജൻ രാഘവൻ
ഡെ. മാനേജിംഗ് ട്രസ്റ്റി
ഗോവിന്ദപുരം ക്ഷേത്ര ട്രസ്റ്റ്