Home 2026 ഇരിങ്ങാലക്കുട ശാഖ 2026 ആഗസ്റ്റ്മാസ യോഗം

ഇരിങ്ങാലക്കുട ശാഖ 2026 ആഗസ്റ്റ്മാസ യോഗം

0
ഇരിങ്ങാലക്കുട ശാഖ 2026 ആഗസ്റ്റ്മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2026 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 16/8//26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് ശ്രീ മുകുന്ദൻ്റെ വിട്ടിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
ഗൃഹനാഥ ശ്രീമതി ദേവി മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതിനു ശേഷം ഗൃഹനാഥൻ ശ്രീ മുകുന്ദൻ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച നമ്മുടെ സമുദയ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദാരജ്ഞലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ മായ സുന്ദരേശൻ തൻ്റെ ഭാഷണത്തിൽ കർക്കിടക മാസത്തിലെ രാമായണ പാരായണത്തിൻ്റെ വിവരങ്ങൾ പങ്കുവെച്ചു. ശാഖയിൽ നിന്നും ഈ വർഷം കൂടുതൽ മെമ്പർമാർ രാമായണ പാരായണത്തിൽ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി.
കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസയോഗത്തിൻ്റെ മിനിട്ട്സ് പാസ്സാക്കി. ട്രഷറർ തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

2026-27 വർഷത്തെ വാർഷിക വരിസംഖ്യ പിരിവ് നടന്നു കൊണ്ടിരിക്കുകയാണെന്നും മെമ്പർമാർ വരിസംഖ്യ തുടർ മാസങ്ങളിൽ മീറ്റിങ്ങിൽ വരുമ്പോൾ ട്രഷറർ വശം എൽപ്പിക്കുകയോ സമാജം ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്താൽ നന്നായിരിക്കുമെന്നും ട്രഷറർ യോഗത്തിൽ പറഞ്ഞു.

സമാജത്തിൻ്റെ Golden Jublee ആഘോഷത്തിൻ്റെ മദ്ധ്യമേഖല യോഗത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി കോർഡിനേറ്റർ മുരളി ബാല അറിയിച്ചു.
മദ്ധ്യ മേഖലയിൽ ഉൾപ്പെടുന്ന 5 ശാഖകളെ ഉൾപ്പെടുത്തി ഒരു മീറ്റിങ്ങ് ഉടനെ ചെയ്യുമെന്നും മുരളി ബാല പറഞ്ഞു.

15/8/26 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന കേന്ദ്ര എക്സ്‌കുട്ടിവ് കമ്മിറ്റി യോഗത്തിൻ്റെ വിശദവിവരങ്ങൾ സെക്രട്ടറി യോഗത്തിൽ വിവരിച്ചു.

ഗോവിന്ദപുരം ക്ഷേത്രത്തിൻ്റെ കാര്യങ്ങൾ കേന്ദ്ര മീറ്റിങ്ങിൽ വിശദമായി തന്നെ ജനറൽ സെക്രട്ടറിയും കേന്ദ്ര പ്രസിഡൻ്റും അവതരിപ്പിച്ചത് ശാഖ യോഗത്തിലും അറിയിച്ചു.

തുളസീദളം കലാ സാംസ്‌കാരിക സമിതിയുടെ മീറ്റിങ്ങിലെ വിവരങ്ങൾ മുരളി ബാല യോഗത്തിൽ പങ്കുവെച്ചു.

ആഗസ്റ്റ് 30 ന് കോങ്ങാട് ശാഖ നടത്തുന്ന വടക്കൻ മേഖലയുടെ മീറ്റിങ്ങിൽ ഇരിങ്ങാലക്കുട ശാഖയിൽ നിന്നും കൂടുതൽ മെമ്പർമാർ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

ശാഖയുടെ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും വാർഷിക കുടുംബ സംഗമവും സെപ്തംബർ 6-ാം തിയ്യതി (06/09/2026) ഞായറാഴ്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജ് ഓഡി റ്റോറിയത്തിൽ വെച്ച് നടത്തുന്നതാണെന്നും എല്ലാ മെമ്പർമാരും കുടുംബ സമ്മേതം എത്തിചേരണമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.

യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തന്ന മുകുന്ദൻ& ദേവീ മുകുന്ദൻ കുടുംബത്തിനും മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും റാണി രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ.

LEAVE A REPLY

Please enter your comment!
Please enter your name here