Home June 2026 പാലക്കാട് ശാഖ 2026 ജൂലൈമാസ യോഗം.

പാലക്കാട് ശാഖ 2026 ജൂലൈമാസ യോഗം.

0
പാലക്കാട് ശാഖ 2026 ജൂലൈമാസ യോഗം.

പാലക്കാട് ശാഖയുടെ ജൂലൈ മാസയോഗം 26/ 7/ 26ന് പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറി ന്റെ ഭവനമായ ശ്രീ കൗസ്തുഭത്തിൽത്തിൽ വെച്ച് നടത്തി .

ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എ പി. സതീഷ് കുമാർ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.
മൂന്നുമാസത്തെ ഓൺലൈൻ മീറ്റിങ്ങിനു ശേഷം ഭവനത്തിൽ വച്ച് കൂടിയ യോഗത്തിൽ 30 ഓളം പേർ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു.

പുരാണ പാരായണം നടത്തിയത് ശ്രീമതി ചന്ദ്രിക പിഷാരസ്യാര് ആയിരുന്നു. കർക്കിടകമാസം ആയതിനാൽ രാമായണ പാരായണം ആണ് ഏറ്റവും ഉചിതം എന്ന് കൊണ്ട് രാമായണം തന്നെ വായിക്കുകയായിരുന്നു.
തുടർന്ന് നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യാത്മാക്കളുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

പ്രസിഡൻറ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്രത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോങ്ങാട് വെച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് സംസാരിച്ചു. പരിപാടിയുടെ നോട്ടീസ് ഏവർക്കും വിതരണം ചെയ്യുകയുണ്ടായി. പാലക്കാട് ശാഖയിൽ നിന്നും നല്ല രീതിയിൽ പരിപാടികളും സാന്നിധ്യവും ഉറപ്പുവരുത്താം എന്ന് ഏവരും അഭിപ്രായപ്പെട്ടു.
നിയമഭേദഗതി സംബന്ധിച്ച വിവരങ്ങൾ സദസ്സിൽ ചർച്ച ചെയ്തു. അഡ്വക്കേറ്റ് എസ് എം ഉണ്ണികൃഷ്ണന്റെ അഭിപ്രായങ്ങൾക്കായി ഭേദഗതിയുടെ ഒരു പകർപ്പ് അദ്ദേഹത്തിന് കൈമാറി.
മെഡിക്കൽ സഹായം നൽകേണ്ട സാഹചര്യം വിവരിച്ചു ധന ശേഖരണം കഴിയും വിധം നടത്തി ശ്രീ പിയൂഷ് ഗിരിജന് സഹായം എത്തിക്കണമെന്ന് തീരുമാനം എടുത്തു.

സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.
വിദ്യാഭ്യാസ അവാർഡുകൾക്ക് അർഹതയുള്ള അഞ്ചുപേരുടെ വിവരങ്ങൾ PEWS സെക്രട്ടറിക്ക് അയച്ചുകൊടുത്തതായി പറഞ്ഞു. കഴകക്കാരുടെ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള പൈസ അടച്ചതായും ഏവരും ഇൻഷുറൻസ് തുടരുന്നതായും അറിയിച്ചു.
പാലക്കാട് ശാഖയുടെ ഓണാഘോഷം കുടുംബസംഗമം എന്നിവ ഒക്ടോബർ മാസം ആദ്യ വാരത്തിൽ നടത്താമെന്ന അഭിപ്രായത്തോട് ഏവരും യോജിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് വേണ്ടവിധം തീരുമാനങ്ങൾ എടുക്കാം എന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

ശാഖയുടെ സ്ഥിരം പരിപാടികൾക്ക് ശേഷം ശ്രീ എം പി രാമചന്ദ്രൻ സുഭാഷിതം പരിപാടി അവതരിപ്പിച്ചു. സംസ്കൃതം ശോകങ്ങൾ ഉദ്ധരിച്ച് അർത്ഥം വിവരിച്ചു. ഓരോരുത്തരിലും ഉണ്ടാകേണ്ട സൽഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു.

അടുത്ത മാസം മീറ്റിംഗ് ഏതെങ്കിലും ഒരു ഭവനത്തിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു.
ശ്രീ പി പി നാരായണൻ്റെ നന്ദി പ്രകടനത്തോടെ യോഗം 5 30ന് അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here