Home June 2026 അഭിനന്ദനങ്ങൾ-മാസ്റ്റർ ആദിദേവ് ബിലോയ്

അഭിനന്ദനങ്ങൾ-മാസ്റ്റർ ആദിദേവ് ബിലോയ്

9
അഭിനന്ദനങ്ങൾ-മാസ്റ്റർ ആദിദേവ് ബിലോയ്

ഉത്തരാഖണ്ഡിലെ റൂർക്കിയിലുള്ള COER Universityയിൽ ജൂൺ 26, 27, 28 തീയതികളിലായി World Fitness Federation സംഘടിപ്പിച്ച ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാസ്റ്റർ ആദിദേവ് ബിലോയ്, സബ് ജൂനിയർ ട്രഡീഷണൽ യോഗ വിഭാഗത്തിൽ 150-ലധികം മത്സരാർത്ഥികളോട് മാറ്റുരച്ചാണ് റണ്ണർ-അപ്പ് (രണ്ടാം സ്ഥാനം) കരസ്ഥമാക്കി കേരളത്തിനും പിഷാരടി സമുദായത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ചത്.

ഇതേ ചാമ്പ്യൻഷിപ്പിൽ നടന്ന യോഗ ഡാൻസ് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ചാം സ്ഥാനം കരസ്ഥമാക്കി തന്റെ പ്രതിഭ ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്തു.

ചൊവ്വര ശാഖാ അംഗമായ നായത്തോട് കിഴക്കേ പിഷാരത്ത് ബിലോയ്യുടെയും കണ്ണൂർ ചെറുകുന്ന് ഗോകുലത്തിൽ ശ്രീകലയുടെയും മകനാണ് ആദിദേവ്. അങ്കമാലിയിലെ ശ്രീ ശാരദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു പ്രതിഭ കഴിഞ്ഞ രണ്ട് വർഷമായി യോഗയിൽ കഠിന പരിശീലനം നടത്തിവരുന്നു. ഇതിനോടകം തന്നെ ജില്ലാ-സംസ്ഥാന തല മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആദിദേവ്, ഈ ദേശീയ നേട്ടത്തിന്റെ കരുത്തിൽ സെപ്റ്റംബറിൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യാ പസഫിക് യോഗാസന ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടിയിരിക്കുകയാണ്.
പ്രായത്തെ വെല്ലുന്ന അർപ്പണബോധവും അച്ചടക്കവും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ കരുത്ത്. ഇനിയും ദേശീയ-അന്തർദേശീയ വേദികളിൽ മികവ് തെളിയിച്ച് കേരളത്തിനും രാജ്യത്തിനും സമുദായത്തിനും അഭിമാനമായി മാറട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

📸 ആദിദേവിന്റെ യോഗാഭ്യാസങ്ങളും മത്സരവിശേഷങ്ങളും പിന്തുടരാൻ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കാം:
https://www.instagram.com/_yoga_with_aadi?igsh=NG5oN2N6d2I5a2J5

ഈ അഭിമാനകരമായ നേട്ടം കൈവരിച്ച മാസ്റ്റർ ആദിദേവ് ബിലോയിക്ക് പിഷാരടി സമാജത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യാ പസഫിക് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനുള്ള എല്ലാവിധ ആശംസകളും നേരുന്നു

9 COMMENTS

  1. മാസ്റ്റർ ബിലോയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 💐💐

  2. Congratulations to Aadi Dev. A great applause for making your state, your community and your parents feel proud for the achievement. May God bless you to reach greater heights 💐🤩💖😍

LEAVE A REPLY

Please enter your comment!
Please enter your name here