2026 ജൂൺ പതിനാലാം തീയതി ഞായറാഴ്ച ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ യോഗം ഗോവിന്ദപുരം ക്ഷേത്ര നടപ്പുരയിൽ വച്ച് കേന്ദ്ര ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തി.
20 അംഗങ്ങൾ പങ്കെടുത്ത യോഗം രാവിലെ 10 മണിക്ക് ആരംഭിച്ചു.
രാജൻ രാഘവന്റെ പ്രാർത്ഥനയ്ക്ക് ശേഷം സ്വാഗത പ്രസംഗത്തിൽ ക്ഷേത്രത്തെക്കുറിച്ച് വിശദമായി വിവരണങ്ങൾ നൽകി.
കേന്ദ്ര പ്രസിഡന്റ് A.രാമചന്ദ്ര പിഷാരടി ക്ഷേത്രം ഏറ്റെടുക്കുവാൻ കഴിഞ്ഞത് സമാജത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും ക്ഷേത്രം ഏൽപ്പിച്ചു തന്ന ഗോവിന്ദപുരത്ത് പിഷാരത്തെ എല്ലാ കുടുംബാംഗങ്ങളോടും വളരെയേറെ നന്ദിയുണ്ടെന്നും പ്രസ്താവിച്ചു. വൈഷ്ണവകുലജാതരായ നമുക്ക് നവനീത കൃഷ്ണന്റെ പ്രതിഷ്ഠയുള്ള ഈ മനോഹരമായ ക്ഷേത്രം കൈവന്നത് പൂർവികരുടെയും ഈശ്വരന്റെയും അനുഗ്രഹം കൊണ്ടാണെന്ന് ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ക്ഷേത്ര സമീപമുള്ള ക്ഷേത്ര കമ്മിറ്റിയുടെ വക 27 സെന്റ് സ്ഥലം PP&TDT ക്ക് ദാനമായി റജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് രാജൻ രാഘവനും വൈസ് പ്രസിഡണ്ട് പി എൻ ഉണ്ണികൃഷ്ണനും സെക്രട്ടറി സതീഷ് കുമാർ V. G. യും ശ്രീമതി സി കെ രാജിയും ശ്രീമതി ജയശ്രീ ഉണ്ണികൃഷ്ണനും ശ്രീമതി സത്യഭാമയും എ എൻ രാജേഷ് കുമാറും എ പി രമേഷ് കുമാറും സമ്മതിച്ചതനുസരിച്ച്, PP&TDT ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് എ രാമചന്ദ്ര പിഷാരടി, ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, വൈസ് പ്രസിഡണ്ട് രാജൻ രാഘവൻ, സെക്രട്ടറി കെ പി രവി, ജോയിന്റ് സെക്രട്ടറി പി മോഹനൻ, ട്രഷറർ എ പി ഗോപി മെമ്പർമാരായ ഐ പി ഉണ്ണികൃഷ്ണൻ, എം.ഡി രാധാകൃഷ്ണൻ, അശോക് കുമാർ, പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ട് സി പി രാമചന്ദ്രൻ എന്നിവർ ക്ഷേത്ര സമീപമുള്ള സ്ഥലം ഏൽപ്പിച്ചു തരുന്നത് സന്തോഷപൂർവ്വം സ്വീകരിക്കുന്നു എന്ന് അറിയിച്ചു.
കൊടകര ശാഖയുടെ ഭാരവാഹികളായ പ്രസിഡന്റ് ഉഷ ശ്രീധരനും സെക്രട്ടറി ജയൻ വരന്തരപ്പിള്ളിയും ട്രഷറർ കെ പി ശശിയും ആനന്ദൻ പിഷാരടിയും യോഗത്തിൽ സന്നിഹിതരായിരുന്നു. യോഗത്തിനുശേഷം എല്ലാവരും ചേർന്ന് ക്ഷേത്രവും ക്ഷേത്രക്കുളവും ക്ഷേത്ര സമീപം ഉള്ള 27 സെന്റ് സ്ഥലവും സന്ദർശിച്ചു.
സ്ഥലം കൈമാറ്റ പ്രക്രിയകൾ കഴിഞ്ഞതിനുശേഷം ഇവിടെ പിണ്ഡം കർമ്മങ്ങൾ നടത്താൻ വേണ്ടി സൗകര്യങ്ങൾ ഒരുക്കിയാൽ നന്നായിരിക്കും എന്ന് എം ഡി രാധാകൃഷ്ണന്റെ അഭിപ്രായം എല്ലാവരും ശരിവെച്ചു. യോഗത്തിന് എത്തിച്ചേർന്ന എല്ലാവരും ട്രസ്റ്റിൽ ആജീവനാന്ത അംഗത്വം എടുത്തു.
ഉച്ചയ്ക്ക് 12 30ന് ഐ പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം ഭക്ഷണത്തിനായി പിരിഞ്ഞു.


കൊടകര ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര വിശേഷങ്ങൾ
————
ജൂലൈ 5 ഞായർ
———
വൈകീട്ട് 6 ന് തൃശൂർ ശാഖയുടെ നിറ ദീപങ്ങളോട് കൂടിയ നിറമാല തുടർന്ന് ശാഖയുടെ നേതൃത്വത്തിൽ ഭജന
ജൂലൈ 7 ചൊവ്വാഴ്ച
————
രാവിലെ ശാസ്താവ്, സുബ്രഹ്മണ്യൻ,
ഭദ്രകാളി,
ദുർഗ്ഗ,
അന്നപൂർണ്ണേശ്വരി എന്നീ ഉപദേവീ ദേവന്മാരുടെ പ്രതിഷ്ഠ
ജൂലൈ 17 ( കർക്കിടകം1)വെള്ളി
———
വൈകീട്ട് 5 ന് രാമായണ പാരായണ സത്സംഗം സമാരംഭം
ആദ്ധ്യാത്മിക ആചാര്യന്മാരും പിഷാരോടി സമാജം ഭാരവാഹികളും പങ്കെടുക്കുന്നു
തുടർന്ന് രാമായണത്തിലെ വീണ പൂക്കൾ നൃത്ത ശിൽപ്പം
അവതരണം : തുളസീദളം കലാ സാംസ്‌കാരിക സമിതി കൊടകര ശാഖ
ജൂലൈ 19 ഞായർ
———
രാവിലെ അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം
എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
നന്ദിയോടെ
എ രാമചന്ദ്ര പിഷാരോടി
പ്രസിഡണ്ട്
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

