തിയ്യതി: 21.6.2026
സ്ഥലം : ലക്ഷ്മി വിലാസം, ഓണന്തുരുത്ത്
സമയം : 3 pm
കോട്ടയം ശാഖയുടെ ജൂണ്‍ മാസത്തെ യോഗം 21.6.2026 നു ഓണന്തുരുത്ത് സുദേവ പിഷാരോടിയുടെ ഭവനമായ ലക്ഷ്മി വിലാസത്തിൽ വെച്ച് നടന്നു. കാർത്തിക പ്രശാന്തിന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം ഗൃഹനാഥന്റെ മകൻ വിജയകുമാർ ശാഖ അംഗങ്ങൾ ഏവരെയും യോഗത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു.

അധ്യക്ഷ പ്രസംഗത്തിനു ശേഷം പ്രസിഡന്റ് ശ്രീ A.P.അശോക് കുമാർ പിറന്നാൾ ആഘോഷിക്കൂന്ന ഗൃഹനാഥൻ സുദേവ പിഷാരോടിയെ പൊന്നാട അണിയിച്ചു ആദരിച്ചു. അച്ഛനെയും അമ്മയെയും പ്രകീർത്തിച്ചു വിജയകുമാർ എഴുതി അവതരിപ്പിച്ച കവിത യോഗം ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ റിപ്പോർട്ട് യോഗം അംഗീകരിച്ചു.
1) ശാഖയുടെ 2025-26ലെ വാർഷിക കണക്കു കേന്ദ്ര ട്രഷററിനു അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
2) ശാഖയുടെ വാർഷിക യോഗവും ശാഖ ഭരണ സമിതി തെരഞ്ഞെടുപ്പും ഓണാഘോഷത്തോടൊപ്പം ആഗസ്റ്റ് 30നു ഏറ്റുമാനൂരിൽ നടത്തുവാൻ തീരുമാനിച്ചു. വാർഷിക യോഗത്തിന്റെ വിശദ വിവരങ്ങൾ അടുത്ത ശാഖ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ്.
3) ശാഖ നൽകുന്ന സ്ക്കോളർഷിപ്പിനും കേന്ദ്ര സ്ക്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ജൂലൈ 12നു മുമ്പായി സെക്രട്ടറിക്കു അയച്ചു കൊടുക്കേണ്ടതാണ്. ഇതിനായി ഒരു അറിയിപ്പ് ശാഖയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും ജൂലൈ മാസത്തെ തുളസീദളത്തിലും കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപെടുത്തി.
4) കഴക പ്രവൃത്തി ചെയ്യുന്നവർക്കുള്ള ആക്സിഡന്റ് ഇൻഷുറൻസ് പോളിസി പുതുക്കുവാനുള്ള പ്രീമിയം തുക 100 രൂപ പോളിസി എടുത്തിട്ടുള്ള ഏവരും ശാഖ സെക്രട്ടറിക്കു ജൂണ്‍ 30നു മുമ്പായി അയക്കേണ്ടതാണ്.
5) മുംബൈ ശാഖ നിർദ്ദേശിച്ച നിയമ ഭേദഗതികൾ ചർച്ച ചെയ്തു. ഇതിനെ കുറിച്ചുള്ള ശാഖയുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കുവാൻ ശാഖ പ്രസിഡന്റ് A P അശോക് കുമാരിനെ ചുമതലപ്പെടുത്തി.
കൃഷ്ണദിയ അവതരിപ്പിച്ച മനോഹര ഭക്തി ഗാനത്തിനു ശേഷം ശ്രീമതി ഗീത രാമ പിഷാരോടിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
അടുത്ത മാസത്തെ യോഗം 12.7.2026 നു ശ്രീമതി ഗീത രാമ പിഷാരോടിയുടെ ഭവനമായ ഏറ്റുമാനൂർ ശ്രീ രാഗത്തിൽ നടത്തുവാൻ തീരുമാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം
കോട്ടയം ശാഖ
കോട്ടയം ശാഖ പ്രത്യേക അറിയിപ്പ്
കോട്ടയം ശാഖ നൽകി വരുന്ന വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾക്കും K. P. K. പിഷാരസ്യാർ മെമ്മോറിയൽ സ്ക്കൊളർഷിപ്പ്, K. P. അശോക് കുമാർ മെമ്മോറിയൽ സ്ക്കൊളർഷിപ്പിനുമുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2026ൽ 10-ലും +2വിലും ഉന്നത വിജയം നേടിയ ശാഖ അംഗങ്ങളുടെ കുട്ടികൾ മാർക്ക് ലിസ്റ്റ് സഹിതം അപേക്ഷകൾ ജൂലൈ 12, 2026 നു മുമ്പ് കിട്ടത്തക്ക വണ്ണം സെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്.
സെക്രട്ടറി
കോട്ടയം ശാഖ