Home June 2026 വടക്കാഞ്ചേരി ശാഖ 2026 ജൂൺ മാസ യോഗം

വടക്കാഞ്ചേരി ശാഖ 2026 ജൂൺ മാസ യോഗം

0
വടക്കാഞ്ചേരി ശാഖ 2026 ജൂൺ മാസ യോഗം

പിഷാരോടിസമാജം വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 14. 6 .26ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ.ടി.പി. നാരായണന്റെ വസതിയായ “തെക്കൂട്ട് പിഷാരത്ത്” വെച്ച് നടന്നു.
ഗൃഹനായിക ശ്രീമതി സിന്ധു ടീച്ചർ നിലവിളക്ക് കൊളുത്തി.
കുമാരി നവമി പ്രാർത്ഥന ചൊല്ലി
ശ്രീ ടി.പി നാരായണൻ യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീമതി മനോരമ പിഷാരസ്യാർപുരാണ പാരായണം നടത്തി.

ഈ കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കുവേണ്ടി മൗനപ്രാർത്ഥന നടത്തി.

യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ എം പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.
അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. എം.പി. ഉണ്ണികൃഷ്ണൻ നമ്മുടെ സമുദായത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ.രമേഷ് പിഷാരടിയെ അഭിനന്ദിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ സുവർണ്ണം ചൊവ്വര ഗംഭീരമായി എന്ന് പങ്കെടുത്തവർ പറയുകയും അതിൻ്റെ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.
ഇനി വരുന്ന ഗോൾഡൻ ജൂബിലി ഗംഭീരമാക്കു എല്ലാ ശാഖാംഗങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് ചർച്ചയിൽ പറഞ്ഞു.

ശാഖാ മന്ദിരം പെയിൻറ് അടിച്ചു വൃത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ ട്രഷറർ എ .പി .ഗീതയെ ചുമതലപ്പെടുത്തി.

കേരള ലേബർ ആക്ടിൽ കഴകം എന്ന തസ്തിക ഇല്ല എന്നും അതിനുപകരം ടെമ്പിൾ സർവെൻറ് എന്നാണ് കൊടുത്തിരിക്കുന്നത് എന്നും അത് മാറ്റി കഴകം എന്ന തസ്തിക കൊണ്ടു വരണമെന്നും
ഇതൊരു നിവേദനം ആക്കി സർക്കാറിന് സമർപ്പിക്കുവാൻ
കേന്ദ്രത്തോട് അഭ്യർത്ഥിക്കുവാനും ചർച്ചയിൽ തീരുമാനിച്ചു.

തുളസീദളം മാസികയിൽ കഥയും യാത്രാ അനുഭവവും എഴുതുന്ന രഘുനന്ദനൻ, രമാ രഘുനന്ദനൻ എന്നിവരെ യോഗം അഭിനന്ദിച്ചു .

ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി.പി. ഗോപിനാഥന്റെ നന്ദിയോടെ യോഗം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here