Home 2026 മുംബൈ ശാഖ ഭരണസമിതിയുടെ അടിയന്തിര യോഗം

മുംബൈ ശാഖ ഭരണസമിതിയുടെ അടിയന്തിര യോഗം

0
മുംബൈ ശാഖ ഭരണസമിതിയുടെ  അടിയന്തിര യോഗം

മുംബൈ ശാഖ ഭരണസമിതിയുടെ ഒരു അടിയന്തിര യോഗം 26-04-2026നു രാത്രി 9:30നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.

ശാഖയിലെ ഒരംഗത്തിന്റെ ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷ സെക്രട്ടറി ഭരണസമിതി മുമ്പാകെ അവതരിപ്പിച്ചു. അത് യോഗം വിലയിരുത്തുകയും അവരുടെ സാമ്പത്തിക ചുറ്റുപാടുകളും മറ്റും കണക്കിലെടുത്ത് ഉടൻ അടിയന്തിര സഹായമായി ഒരു തുക ശാഖയിൽ നിന്നും നൽകുവാൻ തീരുമാനിച്ചു.

കൂടാതെ പ്രസ്തുത തുക അവരുടെ ചികിത്സാ ചിലവിലേക്ക് വേണ്ടുന്ന തുകയുടെ ഒരംശം മാത്രമാകയാൽ കേന്ദ്രത്തിൽ നിന്നും സഹായമഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.

കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുത്ത ശാഖാ പ്രതിനിധി, യോഗത്തിലെ നടപടിക്രമങ്ങൾ വിവരിച്ചത് സെക്രട്ടറി യോഗത്തെ അറിയിച്ചു. അന്ന് അവതരിപ്പിച്ച വിവിധ ഘടകങ്ങളുടെ കണക്കുകളെപ്പറ്റിയും യോഗം ചർച്ച ചെയ്തു. പ്രത്യേകിച്ച് PP&TDT യുടെ കണക്കുകൾ ഖജാൻജി മുൻവർഷ കണക്കുകളുമായി താരതമ്യം ചെയ്തത് യോഗം വിശദമായി പരിശോധിക്കുകയും ഇക്കാര്യത്തിൽ ശാഖക്കുള്ള സംശയങ്ങൾ ബന്ധപ്പെട്ടവരോട് ചോദിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മെയ് മാസത്തിൽ തുടക്കമാവുകയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അംഗങ്ങളെ അറിയിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

ശാഖയുടെ വാർഷിക കണക്കുകൾ തയ്യാറായിട്ടുണ്ടെന്നും അടുത്ത യോഗത്തിൽ അവ അവതരിപ്പിക്കാമെന്നും ഖജാൻജി അറിയിച്ചു.

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here