തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/4/26 ന് തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഉഷ ചന്ദ്രൻ പ്രാർത്ഥന ചൊല്ലി. ശ്രീ ജി ആർ ഗോവിന്ദൻ നാരായണീയം 24മത് ദശകം ചൊല്ലി.കഴിഞ്ഞ വർഷം നമ്മെ വിട്ടുപോയ എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.സെക്രട്ടറി ശ്രീ എ. പി ജയദേവൻ ഏവർക്കും സ്വാഗതം പറഞ്ഞു.അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കഴിഞ്ഞ വർഷത്തെ ചാരിറ്റി അടക്കമുള്ള പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ഈ വരുന്ന മേയ് മാസത്തിൽ തുടക്കമിടുന്ന സമാജം അമ്പതാം വാർഷികാഘോഷങ്ങളിൽ തൃശൂർ ശാഖയുടെ പരമാവധി പങ്കാളിത്തമുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.സമാജം പ്രവർത്തനങ്ങളിൽ യുവ ജന വിഭാഗം മുന്നോട്ട് വരുന്നില്ല എന്നതിൽ ആശങ്ക അറിയിച്ചു.സെക്രട്ടറി ശ്രീ ജയദേവൻ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി കണക്കുകളും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.
പിഷാരടിസമാജത്തിന്റെ അമ്പതാം വാർഷികം 2027 മേയ് മാസത്തിൽ തൃശ്ശൂരിൽ വെച്ച് നടക്കുകയാണ് എന്ന് ശ്രീ എ രാമചന്ദ്ര പിഷാരടി യോഗത്തെ അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഈ വരുന്ന മേയ് 10 ന് ചൊവ്വര ശാഖയുടെ അമ്പതാം വാർഷികം ജയന്തി ആഘോഷങ്ങൾ ആയിട്ടാണ് കൊണ്ടാടുന്നത്. ജയന്തി ആഘോഷങ്ങളിൽ എല്ലാ വിധത്തിലും തൃശൂർ ശാഖയിൽ നിന്നും പരമാവധി പങ്കാളിത്തം ഉണ്ടാകണം.സമാജത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ആരംഭം എന്ന നിലയിൽ മേയ് 10 ന്റെ ചൊവ്വരയിലെ ജയന്തി ആഘോഷം ഐശ്വര്യ കരമായ തുടക്കമാവും.വാർഷിക സമാപനത്തോടനുബന്ധിച്ച് 2027 മേയ് മാസത്തിൽ തൃശൂരിൽ രണ്ടായിരത്തിൽ അംഗങ്ങൾ പങ്കെടുക്കുന്ന ഘോഷ യാത്ര ആസൂത്രണം ചെയ്തിട്ടുണ്ട്. കലാ പരിപാടികൾ അടക്കം ധാരാളം പരിപാടികൾ ഒരുക്കുന്നുണ്ട്. അവയിൽ എല്ലാം നമ്മുടെ ശാഖ അംഗങ്ങളുടെ ശക്തമായ പങ്കാളിത്തം ഉണ്ടാകണം. ഇന്നത്തെ ഈ വാർഷിക പൊതുയോഗത്തിൽ നമ്മുടെ മുഖ്യാതിഥി ആയി സമാജം വൈസ് പ്രസിഡണ്ടും കൊടകര ശാഖ പ്രതിനിധിയുമായ ശ്രീ സി പി രാമചന്ദ്രൻ എത്തിച്ചേർന്നിട്ടുണ്ട് എന്നത് അഭിമാനവും സന്തോഷവും നൽകുന്നു.കൂടാതെ ബാംഗ്ലൂരു അടക്കം വിവിധ ശാഖകളിൽ നിന്നുമുള്ള അതിഥികളും എത്തിച്ചേർന്നിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതുണ്ട്. നമ്മുടെ ഇന്നത്തെ പരിപാടികളിലെ മുഖ്യ ഇനം എന്നത് നമ്മുടെ ഇടയിൽ ഉള്ള 84 വയസ്സ് പൂർത്തിയായ വന്ദ്യ വയോധികരെ ആദരിക്കുക എന്നതാണ്. അവരിൽ 4 പേർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.അവർക്ക് പ്രത്യേകം സ്വാഗതം പറയുന്നു.



തൃശൂർ ശാഖയെ അമ്മ ശാഖ (മാതൃ ശാഖ ) എന്നാണ് വിളിക്കേണ്ടത് എന്ന് സമാജം വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ പറഞ്ഞു.അംഗ സംഖ്യയിലെ വലിപ്പം മാത്രമല്ല സർഗ്ഗോത്സവം പോലെയുള്ള മെഗാ പ്രോഗ്രാമുകളിൽ എല്ലാം തൃശൂർ ശാഖയുടെ മികച്ച പങ്കാളിത്തവും ഉദാഹരണമാണ്.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ കഴിഞ്ഞ കാലയളവിൽ മറ്റൊരു സമുദായത്തിനും സാധിക്കാത്ത തരത്തിൽ തൃശൂർ ശാഖ നടത്തിയ ശ്രദ്ധേയമായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും അവ മറ്റുള്ളവരിൽ നിന്നും എങ്ങനെയാണ് വ്യത്യസ്തമായതെന്നും യോഗത്തോട് വിശദീകരിച്ചു.യുവ തലമുറയുടെ വിവിധ തിരക്കുകൾ മൂലം സമാജ പ്രവർത്തനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല എന്നത് സത്യമാണ്. പ്രായമായ കൂടുതൽ അംഗങ്ങളെ സമാജം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നത് നല്ലതാണ്. പല കാരണങ്ങൾ കൊണ്ടും വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളുടെ സുരക്ഷിതത്വവും നമ്മുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടേണ്ടന്താണെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.

സമാജം മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ഈ ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
തുടർന്ന് 84 വയസ്സ് പൂർത്തിയായ മുക്കാട്ടുകര ശ്രീ ടി ജി കൃഷ്ണൻ, ചെമ്പൂക്കാവ് ശ്രീ രഘുനന്ദനൻ, മുക്കാട്ടുകര ശ്രീമതി ഇന്ദിര കൃഷ്ണൻ, പഴയന്നൂർ പിഷാരത്ത് ശ്രീമതി ഇന്ദിര ഗോവിന്ദൻകുട്ടി, അകതിയൂർ പിഷാരത്ത് (തൃക്കുമാരംകുടം) സരോജിനി പിഷാരസ്യാർ എന്നീ വന്ദ്യ വയോധികരെ ആദരിച്ചു.
അതിനു ശേഷം അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
പുതിയ ഭരണ സമിതി അംഗങ്ങൾ
പ്രസിഡന്റ് ശ്രീ കെ പി ഗോപകുമാർ
വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി
സെക്രട്ടറി ശ്രീ ആർ പി രഘു നന്ദനൻ
ജോയിന്റ് സെക്രട്ടറി ശ്രീ എ പി രവീന്ദ്രൻ
ട്രഷറർ ശ്രീ ടി പി സേതുമാധവൻ
കമ്മിറ്റി അംഗങ്ങൾ
ശ്രീ സി പി അച്യുതൻ
ശ്രീ കൃഷ്ണകുമാർ വെളപ്പായ
ശ്രീമതി അനിത ഹരികൃഷ്ണൻ
ശ്രീമതി രാധിക ശ്രീകുമാർ
ശ്രീ മുകുന്ദൻ എ പി
ശ്രീ വിനോദ് കൃഷ്ണൻ
ശ്രീമതി ഉഷ ചന്ദ്രൻ
ശ്രീമതി രഞ്ജിനി ഗോപി
ശ്രീമതി ജയ ഗോപകുമാർ
ശ്രീ എ പി ഗോപി
ശ്രീമതി രാജലക്ഷ്മി രഘുനന്ദനൻ
ശ്രീ എ പി ജയദേവൻ
ശ്രീ ഗോപൻ പഴുവിൽ.
ശ്രീ കെ പി ഗോപകുമാർ, ശ്രീ ആർ പി രഘുനന്ദനൻ, ശ്രീ സി പി അച്യുതൻ, ശ്രീ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ശ്രീ ആർ പി രഘുനന്ദനന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
തുടർന്ന് ശ്രീ രവികുമാർ നീലാംബരിയുടെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചന വളരെ ശ്രദ്ധേയമായി. സംഗീതാർച്ചനയിൽ ശ്രീ രവികുമാർ ടി പി,ശ്രീ ഗോവിന്ദൻ ജി ആർ, ശ്രീ സുരേഷ് പൂത്തോൾ, ശ്രീ മധു, ശ്രീമതി പ്രീത രാമചന്ദ്രൻ, ശ്രീമതി ദീപ,കുമാരി അരുഷി എന്നിവർ പങ്കെടുത്തു.തബല വിനോഷ്. പുല്ലാങ്കുഴൽ ഷാജു.
സംഗീതാർച്ചനക്ക് ശേഷം കുമാരി സഹസ്ര, കുമാരി ദീപിക ശ്രീകുമാർ എന്നിവരുടെ നൃത്തങ്ങളും ശ്രീമതി മാലതി സോമന്റെ ഗാനവും അരങ്ങേറി.




