Home Sakhas Meeting ഗുരുവായൂർ ശാഖയുടെ 2025 -2026 വർഷത്തെ വാർഷിക യോഗം

ഗുരുവായൂർ ശാഖയുടെ 2025 -2026 വർഷത്തെ വാർഷിക യോഗം

0
ഗുരുവായൂർ ശാഖയുടെ 2025 -2026 വർഷത്തെ വാർഷിക യോഗം

ഗുരുവായൂർ പിഷാരോടി സമാജത്തിന്റെ 2025 -2026 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 29th ഞായറാഴ്ച രാവിലെ 11 മണിയോടെ ഗുരുവായൂർ പിഷാരോടി സമാജം ഹാളിൽ വച്ച് പ്രസിഡന്റ് ശ്രീമതി ഐ .പി .വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതി സിനിതാ സരീഷിന്റെ പ്രാത്ഥനയോടെ യോഗം തുടങ്ങി .

യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ,.ഗസ്റ്റ് ഹൗസ് സെക്രട്ടറി ശ്രീ രവി, ഗസ്റ്റ് ഹൗസ് ട്രഷറർ ശ്രീ എ പി ഗോപി തുടങ്ങിയവരേയും എല്ലാ ശാഖാ മെമ്പർമാരെയും പ്രസിഡണ്ട് സ്വാഗതം ചെയ്തു.
എല്ലാവരും ചേർന്ന് ഭദ്ര ദീപം കൊളുത്തി.

കഴിഞ്ഞ ഒരു കൊല്ലം നമ്മെ വിട്ടുപിരിഞ്ഞ എല്ലാ സമുദായ അംഗങ്ങൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി.
ഗുരുവായൂർ ശാഖാ മെമ്പർമാരായ സുമതി പിഷാരസ്യാർ, ഉണ്ണികൃഷ്ണ പിഷാരോടി, നാരായണികുട്ടി പിഷാരസ്യാർ എന്നിവരെ യോഗം പ്രത്യേകിച്ച് ഓർമിച്ചു.

ഗുരുവായൂർ ശാഖ മെമ്പർ ശ്രീമതി പാർവതി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു ഗുരുവായൂർ മുനിസിപ്പൽ മെമ്പർ ആയതിൽ അവരെ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പൊന്നാടയും ശാഖാ പ്രസിഡണ്ട് ബൊക്കെയും നൽകി ആദരിച്ചു.
സമാജത്തിന്റെയും സമാജം മെമ്പർമാരുടെയും എല്ലാവിധ ആവശ്യങ്ങൾക്കും എന്നും എപ്പോളും കൂടെ ഉണ്ടാകും എന്ന് ശ്രീ പാർവതി പറഞ്ഞു.


ശ്രീമതി വിജയലക്ഷ്മി തൻെറ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ശാഖയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു അംഗങ്ങളുടെ കൂട്ടായ പ്രയത്നം ആവശ്യം ആണെന്ന് പറയുകയും കൂടുതൽ ആളുകൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ സമാജത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ കാര്യവും PE&WS ൻെറ സേവന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. കഴകക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ശാഖയിലെ എല്ലാ കഴകക്കാരെയും ഉൾപ്പെടുത്താൻ ശ്രമിക്കണം എന്ന് ആവശ്യപ്പെട്ടു.
നമ്മുടെ ഗസ്റ്റ് ഹൗസിനെ പറ്റിയും അവിടുത്തെ പ്രവർത്തനങ്ങളെ പറ്റിയും എടുത്തു പറയുകയുണ്ടായി. ഗസ്റ്റ് ഹൌസ് ഇപ്പോൾ വളരെ നല്ല രീതിയിൽ ആണ് പോകുന്നത് എന്നും അതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരെയും അനുമോദിക്കുകയും ചെയ്തു.
ഗുരുവായൂർ ശാഖക്ക് എത്രയും വേഗം ഒരു ഡയറക്ടറി ഉണ്ടാക്കണം എന്ന് പറഞ്ഞു.
സമാജം വെബ്സൈറ്റിന്റെ പ്രവർത്തനത്തിന് എല്ലാ വിധ പിന്തുണയും നൽകുന്ന ഗുരുവായൂർ ശാഖ മെമ്പറായ സരീഷിന്റെ പ്രവത്തനത്തെ ജനറൽ സെക്രട്ടറി അനുമോദിച്ചു.

തുടർന്ന് ശാഖാ ട്രെഷറർ ശ്രീമതി രാധിക കഴിഞ്ഞ വർഷത്തെ വരവ് ചിലവു കണക്കുകൾ വായിക്കുകയും യോഗം അത് കയ്യടിച്ചു പാസാക്കുകയും ചെയ്തു.

ഗസ്റ്റ് ഹൌസ് സെക്രട്ടറി കെ പി രവി , ട്രഷറർ എ പി ഗോപി, സരീഷ് തുടങ്ങിയവർ അവരുടെ അഭിപ്രായങ്ങളും ആശംസകളും പറഞ്ഞു .

ശാഖയുടെ പുതിയ സെക്രട്ടറിയായി ശ്രീമതി നിർമലയെ തിരഞ്ഞെടുക്കുകയും അവർക്കു വേണ്ട എല്ലാ സഹായങ്ങൾക്കും വേണ്ടി ശ്രീമതി സിനിതയെ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ശ്രീമതി സിനിത നന്ദി രേഖപ്പെടുത്തി.

തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 1.30 യോടെ യോഗം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here