Home 2026 വടക്കാഞ്ചേരി ശാഖയുടെ 2026 മാർച്ച് മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ 2026 മാർച്ച് മാസ യോഗം

0
വടക്കാഞ്ചേരി ശാഖയുടെ 2026 മാർച്ച് മാസ യോഗം

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 20.3.26 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ. എ .പി .രാജന്റെ വസതിയായ “ശ്രീ വിലാസിൽ” വച്ച് നടന്നു.
വൈസ് പ്രസിഡൻറ് ശ്രീ വി പി ഗോപിനാഥൻ അധ്യക്ഷൻ ആയിരുന്നു.

ശ്രീമതി രമ പിഷാരസ്യാർ ഭദ്രദീപം കൊളുത്തി.
പത്മിനി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ എ പി രാജൻ യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ഈ കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും പ്രത്യേകിച്ച് ശാഖാ അംഗമായ ലീല പിഷാരസ്യാരുടെ ആത്മശാന്തിയ്ക്കു വേണ്ടിയും മൗനപ്രാർത്ഥന നടത്തി.

അധ്യക്ഷ പ്രസംഗത്തിൽ മെയ് 10ന് നടക്കുന്ന ചൊവ്വര ശാഖയുടെ അമ്പതാം ജയന്തിയും പിഷാരോടി സമാജത്തിൻെറ ഒരുവർഷം നീണ്ടു നിൽക്കുന്ന അമ്പതാം വാർഷികാഘോഷത്തിൻെറ ഉദ്ഘാടനവും ഉണ്ടാവും എന്ന് പറഞ്ഞു. സമാജത്തിൻറ അമ്പതാം വാർഷികത്തിലേക്ക് ഉള്ള ഒരുക്കങ്ങളിൽ നമ്മുടെ ശാഖയും മുൻനിരയിൽ ഉണ്ടാവണമെന്നും വാർഷികം വമ്പിച്ച വിജയമാക്കണമെന്നും പറഞ്ഞു.
ശാഖയുടെ oneday tour നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ വൺ ഡേ ട്രിപ്പിനുള്ള പരാമർശത്തിൽ പലരും പല അഭിപ്രായം രേഖപ്പെടുത്തിയതിനാൽ അഭിപ്രായങ്ങളെ മാനിച്ച് അടുത്ത യോഗത്തിൽ തീരുമാനമെടുക്കാം എന്ന് പറഞ്ഞു.

സമുദായ അംഗമായ ശ്രീ രമേഷ് പിഷാരടി പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നതായി സെക്രട്ടറി പറഞ്ഞു. അദ്ദേഹത്തിന് ശാഖാ അംഗങ്ങൾ വിജയാശംസകൾ നേർന്നു.

ചായ സൽക്കാര ശേഷം ശ്രീ.കെ.പി പീതാംബരന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here