Home 2026 ചൊവ്വര ശാഖയുടെ 2026 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ 2026 ഫെബ്രുവരി മാസ യോഗം

0
ചൊവ്വര ശാഖയുടെ 2026 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 14/02/26 ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് ആലുവ തോട്ടക്കാട്ടുകര ശ്രീ K. P. രവിയുടെ പുതിയ വസതിയായ നാനാസ് റെസിഡൻസിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീ ജയകൃഷ്ണന്റെ (Ernakulam ) ഈശ്വര പ്രാർത്ഥന, ശ്രീമതി ജയഭരതന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
നമ്മളെ എല്ലാവരെയും ദുഃഖത്തിൽ ആക്കിയ സൂരജ് സേതുമാധവന്റെ ആകസ്മികമായ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ സേതുചേട്ടൻ മകന്റെ സംസ്കാരത്തിലും അടിയന്തിര കർമങ്ങളിലും പങ്കെടുത്ത എല്ലാ സ്വജനങ്ങൾക്കും പ്രത്യേകിച്ച് കേന്ദ്ര ഭാരവാഹികൾക്കും നന്ദി അറിയിച്ചു.

ശ്രീ K. P. രവി സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും പ്രത്യേകിച്ച് ശ്രീ ബാലകൃഷ്ണ പിഷാരോടി (മഞ്ചേരി), ശ്രീ രമേഷ്(കോട്ടയം), ശ്രീ ജയകൃഷ്ണൻ (എറണാകുളം) എന്നിവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അധ്യക്ഷ പ്രസംഗം 50th വാർഷികത്തെ പറ്റി ആയിരുന്നു. പ്രവർത്തനങ്ങളുടെ പുരോഗതി ശ്രീ വിജയൻ വിശദീകരിച്ചു.

ക്ഷേമനിധി ഈ മാസം തന്നെ ആരംഭിച്ചു. കൂടുതൽ പേരെ ചേർക്കുന്നത് കൊണ്ട് ആദ്യ നറുക്കെടുപ്പ് മാർച്ച്‌ മാസം നടത്തുന്നതായിരിക്കും.

കഴിഞ്ഞ മാസത്തെ Report ശ്രീ വിജയൻ വായിച്ചതു യോഗം അംഗീകരിച്ചു.
ശ്രീ ബാലകൃഷ്ണൻ പിഷാരടി ആശംസകൾ നേർന്നു സംസാരിച്ചു. അടുത്ത മാസത്തെ യോഗം 15/03/26 ഞായറാഴ്ച വൈകുന്നേരം 3.00 മണിക്ക് മാണിക്കമംഗലം ശ്രീ വേണുഗോപാലിന്റെ വസതിയായ ശ്രീരാഗത്തിൽ നടത്തുവാൻ തീരുമാനിച്ചു.

ശ്രീ K. ഭരതന്റെ നന്ദിയോടെ യോഗം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here