Home 2026 കൊടകര ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

കൊടകര ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

0
കൊടകര ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

കൊടകര ശാഖയുടെ വർഷിക വിനോദയാത്രയും 2026 ഫെബ്രുവരി മാസത്തെ യോഗവും 22 – 02 – 2026 ന് പാണംകുളം ഇക്കോ ടൂറിസം സെൻ്റർ പെരിയാർ പുഴയുടെ തീരത്ത് വെച്ചു നടന്നു.

പ്രസിദ്ധമായ ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം, കല്ലിൽ ഗുഹ ക്ഷേത്രം , ഹരിത ബയോ പാർക്ക് പാണംകുളം ഇക്കോ ടൂറിസം സെൻ്റർ എന്നി സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. 5.45 നു വരന്തരപ്പിള്ളിയിൽ നിന്നും തുടങ്ങിയ യാത്ര 7.15 നു ആൽത്തറ അയ്യപ്പക്ഷേത്രത്തിൽ തൊഴുതതിനുശേഷം പ്രഭാത ഭക്ഷണം കഴിഞ്ഞ് 8 .30നു ഇരിങ്ങോൾ കാവിൽ എത്തിച്ചേർന്നു. അവിടെയും തൊഴുത് കാഴ്ചകൾ കണ്ട് 10 മണിയോടുകൂടി കേരളത്തിലെ അതിപ്രശസ്തമായ ഗുഹാക്ഷേത്രം കല്ലിൽ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

ദർശനത്തിനും കാഴ്ചകൾക്കും ശേഷം 11 മണിയോടുകൂടി ഹരിതബയോ പാർക്കിൽ എത്തി. കാഴ്ചകൾ കണ്ട് ഉച്ചഭക്ഷണത്തിനു ശേഷം 2.15 ന് പാണംകുളം ഇക്കോ ടൂറിസം സെൻ്ററിൽ എത്തിച്ചേർന്നു.

പെരിയാർ പുഴയുടെ തീരത്ത് മൂന്നുമണിയോടുകൂടി കൊടകര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗനടപടികൾ ആരംഭിച്ചു.

യാത്ര സംഘത്തിലെ എല്ലാവരും ചേർന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. കഴിഞ്ഞമാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
ടി പി രാമചന്ദ്രൻ എല്ലാവർക്കും സ്വാഗതം പറയുകയും കൂടാതെ ചെരിയാറിൻ്റെ തീരത്ത് മീറ്റിംഗ് കൂടിയതിന്റെ സന്തോഷം എടുത്തുപറയുകയും ചെയ്തു.

പ്രസിഡൻറ് ഉഷശ്രീധരൻ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കേന്ദ്ര തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു.

രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ജനുവരി മാസത്തെ യോഗ റിപ്പോർട്ടും K P ശശി അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.

ശേഷം നടന്ന ചർച്ചകളിൽ അംഗങ്ങളെല്ലാം സജീവമായി പങ്കെടത്തു. 2027 മെയ് മാസം നടക്കുന്ന സമാജത്തിന്റെ ഗോൾഡൻ ജൂബിലിയെ കുറിച്ചും അതിൻെറ ഉദ്ഘാടനം 2026 മെയ് മാസത്തിൽ ചൊവ്വര ശാഖയുടെ നേതൃത്വത്തിൽ നടക്കുന്നതിനെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. കൊടകര ശാഖയുടെ എല്ലാം പിന്തുണയും ഉണ്ടാവുമെന്ന് അംഗങ്ങൾ അറിയിച്ചു.

കൊടകര ശാഖയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം 2026 ഏപ്രിൽ 12 ഞായറാഴ്ച കൊടകര പുലിപ്പാറ കുന്നിലെ ഹാളിൽ വിപുലമായി നടത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. കൊടകര ശാഖ ഒരു ഫണ്ട് ഉണ്ടാക്കിയാൽ അത് യാത്രാവേളകളിൽ സൗകര്യമായിരിക്കുമെന്ന് യോഗത്തിൽ അഭിപ്രായം വരികയും ഏപ്രിൽ നടക്കുന്ന പൊതുയോഗത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു.

യാത്രയിൽ പങ്കെടുത്തവർ അവരുടെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുകയും എല്ലാ വർഷവും ഇത്തരം വിനോദയാത്രകൾ സംഘടിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പരാതികൾ ഇല്ലാതെ മനോഹരമായി വിനോദയാത്ര സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ശ്രീ കെ പി ശശിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ചെറിയൊരു ചായ സൽക്കാരത്തിന് ശേഷം വിനോദ യാത്രയിലും യോഗത്തിലും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ശ്രീ കെ പി ശശി പ്രത്യേകം നന്ദി പറയുകയും ചെയ്തു.

ചെറിയ രീതിയിലുള്ള പാട്ടുകളും റീൽസും ആയി പെരിയാറിന്റെ തീരത്ത് ഒത്തുചേർന്ന് കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷനു ശേഷം കൃത്യം 4 30ന് യോഗനടപടികൾ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here