Home 2026 എറണാകുളം ശാഖ 2026 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

എറണാകുളം ശാഖ 2026 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

0
എറണാകുളം ശാഖ 2026 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

പിഷാരോടി സമാജം
എറണാകുളം ശാഖ പ്രതിമാസ യോഗവും ഓണാഘോഷവും – സെപ്റ്റംബർ 2026

പിഷാരോടി സമാജം സെപ്റ്റംബർ മാസത്തെ യോഗവും ഓണാഘോഷവും കുടുംബസംഗമവും 06-09-2026 ന് ചേരാനെല്ലൂർ NSS ഹാളിൽ വെച്ച് നടത്തി.

ശാഖയിലെ മുതിർന്ന അംഗം ബേബി രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി.
ശ്രീമതി ഉഷ നാരായണൻ ഈശ്വരപ്രാർത്ഥന ചൊല്ലി.
ശ്രീ ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു.
അധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി കൊടകര ഗോവിന്ദപുരം ക്ഷേത്രത്തിന്റെ വികസന പദ്ധതികകളെക്കുറിച്ച് കേന്ദ്രഭരണ സമിതി യോഗത്തിൽ തീരുമാനിച്ചത് വിശദീകരിച്ചു.

സെക്രട്ടറി ആഗസ്റ്റ് മാസയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും അത് സഭ പാസാക്കുകയും ചെയ്തു.
പിന്നീട് നടന്ന ചർച്ചയിൽ 15-8-2026 കേന്ദ്രസമാജം മീറ്റിംഗിൽ 3 പേർ പങ്കെടുത്തതായി സെക്രട്ടറി സഭയെ അറിയിച്ചു.
സമാജം നിയമാവലി ഭേദഗതി മുംബൈ ശാഖാ നിർദ്ദേശങ്ങൾ എറണാകുളം ശാഖ അംഗീകരിച്ചതായും കൂടുതലായി വന്ന നിർദ്ദേശം കേന്ദ്രസമിതിയെ അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. നിയമഭേദഗതിക്ക് ഒരു കമ്മിറ്റിയെ കേന്ദ്രസമിതി നിർദ്ദേശിച്ചതായും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പരിഷ്കരിക്കാമെന്ന കേന്ദ്രസമിതിയുടെ തീരുമാനം ശാഖയെ അറിയിച്ചു.
PEWS അവാർഡ് ഒക്ടോബർ 4 നും തുളസീദളം സാഹിത്യ പുരസ്കാരം മറ്റൊരു ദിവസവും നൽകാൻ കേന്ദ്രസമാജം തീരുമാനിച്ചതായും അറിയിച്ചു.
കേന്ദ്രസഭയുടെമറ്റു അഭിപ്രായങ്ങളും തീരുമാനങ്ങളും ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഹോട്ടൽ കോൺട്രാക്ട് പുതുക്കൽ, കല്ലിൽ ക്ഷേത്രം ഏറ്റെടുക്കാൻ ശ്രമിക്കുന്ന കാര്യം എന്നിവ യോഗത്തിൽ വിശദീകരിച്ചു.
കൊടകര ഗോവിന്ദപുരം ക്ഷേത്ര ട്രസ്റ്റ് നിയമങ്ങളും ക്ഷേത്ര നടത്തിപ്പിന് നാട്ടുകാരുടെ ഉപദേശകസമിതിയുടെ പങ്കും ക്ഷേത്രത്തിന്റെ അനുബന്ധ ഹാളിന് 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉണ്ട് എന്ന് കേന്ദ്രസമാജത്തിന്റെ വിവരണവും ശാഖാ പൊതുയോഗത്തിൽ സെക്രട്ടറി ബോധ്യപ്പെടുത്തി.

ശ്രീ ഋഷികേശ് പിഷാരോടി കേന്ദ്രസമിതി ശ്രദ്ധയിൽ പെടുത്തിയ നിർദ്ദേശങ്ങളായ സമാജ രജതജൂബിലി, കൊടകര ഗോവിന്ദപുരം ക്ഷേത്രം, തുളസീദളം കലാസാംസ്കാരിക സമിതി എന്നിവയുടെ കാര്യങ്ങൾ വിശദീകരിച്ചു.

എറണാകുളം ശാഖയുടെ വിദ്യാഭ്യാസ അവാർഡ് – എളംകുളം കൃഷ്ണപിഷാരോടി മെമ്മോറിയൽ 10th, ചേരാനല്ലൂർ രാധാകൃഷ്ണപിഷാരോടി 10th എന്നിവ വാണിശ്രീ വിനോദ് കുമാറിന് വേണ്ടി രാംകുമാർ പി ബി യും , എറണാകുളം ചേരാനല്ലൂർ പത്മപിഷാരസ്യാർ മെമ്മോറിയൽ 12th അവാർഡ് മാസ്റ്റർ അനന്തകൃഷ്ണനും സ്വീകരിച്ചു.

നമ്മുടെ ഖജാൻജി ശാലിനി അവരുടെ സ്ഥാപനമായ എ എസ് എ ആൻഡ് അസ്സോസിയേറ്റ്സ് ന്റെ എക്സിക്യൂട്ടീവ് പാർട്ണർ ആയതായി രഘു ബാലകൃഷ്ണൻ അറിയിക്കുകയും സദസ്സ് അവരെ അഭിനന്ദിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ് രഘുബാലകൃഷ്ണൻ നന്ദി പ്രകാശിച്ചു. തുടർന്ന് കലാപരിപാടികളിൽ

  • നാരായണീയം – ഉഷ നാരായണൻ, കുമാരി രവീന്ദ്രൻ *

സോപാന സംഗീതം – ശ്രീദേവി ആനന്ദ്

  • കവിതാ പാരായണം – സതി ജയരാജ്
  • നൃത്തം – നീരജ രഘു, ആരാധ്യ, ശ്രീനന്ദിനി, ഹരിത
  • കരാട്ടേ പ്രദർശനം – നീരജ രഘു
  • ഗാനങ്ങൾ – സോമചൂഡൻ, ഋഷികേശ്, മിനി മന്മഥൻ, ജ്യോതി സോമചൂഡൻ, ദിനേശ് എസ്., ശ്രീനന്ദിനി, പ്രീത രാമചന്ദ്രൻ, സന്തോഷ് മുരളി, യാമിക, സതീശൻ ഉണ്ണി

കഥകളി സംഗീതം – ഉഷ നാരായണൻ

കിഴക്കേ പിഷാരത്ത് മിനിയുടെ ഭർത്താവ് ശ്രീ മന്മഥൻ എഴുതിയ ” പാറൂട്ടിയവര് ” എന്ന പുസ്തകം ശ്രീ ദിനേശ് പരിചയപ്പെടുത്തുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.

  • ഗ്രൂപ്പ് സംഗീതം
  • തിരുവാതിര ശാലിനിയും സംഘവും

ശ്രീ അരുൺ രാഘവൻ സമാജത്തിൽ ചേരാൻ സന്നദ്ധത അറിയിക്കുകയും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി.
സമ്മാനവിതരണത്തിന് ശേഷം ചായയും ചെറുകടിയും കഴിച്ച് 4.30 ന് യോഗം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here