Home June 2026 ഇരിങ്ങാലക്കുട ശാഖ  2026 ജൂണ്‍ മാസത്തെ യോഗം

ഇരിങ്ങാലക്കുട ശാഖ  2026 ജൂണ്‍ മാസത്തെ യോഗം

0
ഇരിങ്ങാലക്കുട ശാഖ  2026 ജൂണ്‍ മാസത്തെ യോഗം

പിഷാരോടിസമാജം ഇരിഞ്ഞാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗം 25/ 6/ 26ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ജയശ്രീ മധുവിന്റെ വസതിയായ പുത്തൻ പിഷാരം, പുല്ലൂറ്റ് , കൊടുങ്ങല്ലൂരിൽ വച്ച് കൂടി.
മീറ്റിങ്ങിൽ പങ്കെടുത്ത സീനിയർ മെമ്പർ പുത്തൻ പിഷാരത്ത് രാധാകൃഷ്ണനും ഗൃഹനാഥ ജയശ്രീ മധുവും ചേർന്ന് നിലവിളക്ക് തെളിയിച്ചതോടെ മീറ്റിങ്ങിന് തുടക്കമായി.

മാസ്റ്റർ ശ്രീരാം രഞ്ജിത്തിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ മധു പിഷാരോടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു.
സമാജം ഇരിഞ്ഞാലക്കുട ശാഖയിലെ മെമ്പറായിരുന്ന കല്ലങ്കര പിഷാരത്ത് കേശവൻകുട്ടി(രാജൻ) പിഷാരോടിയുടെ നിര്യാണത്തിലും നമ്മുടെ സമുദായ അംഗങ്ങളുടെ വേർപാടിലും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

ശാഖാ പ്രസിഡണ്ട് ൻ്റെയും വൈസ് പ്രസിഡണ്ടിൻ്റെയും അഭാവത്തിൽ മീറ്റിങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് കാറളം കൈനില പിഷാരത്ത് ശ്രീ രാജൻ പിഷാരോടിയാണ്. അദ്ദേഹം തന്റെ ഭാഷണത്തിൽ ശാഖയിലെ കഴകപ്രവർത്തി ചെയ്യുന്നവരുടെ ഇൻഷുറൻസ് റിന്യൂവൽ ( Renewal) ചെയ്യേണ്ട കാര്യം ഓർമ്മപ്പെടുത്തി.
കൂടാതെ ശാഖയുടെ ഓണാഘോഷം , ശാഖയിലെ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം , സമാജത്തിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കോങ്ങാട് ശാഖ ആഗസ്റ്റ് മാസാവസാനം നടത്തുവാൻ പോകുന്ന ഉത്തരമേഖലാ സമ്മേളനം എന്നിവയെപ്പറ്റി വിശദമായി സംസാരിച്ചു.

സെക്രട്ടറി കഴിഞ്ഞമാസ യോഗത്തിന്റെ മിനിസ് വായിച്ചത് യോഗം പാസാക്കി.
ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു. ശാഖയിലെ മെമ്പർമാരുടെ 2026- 27 വർഷത്തേക്കുള്ള വാർഷിക വരിസംഖ്യ പിരിവ് ആരംഭിച്ചതായും കുറച്ചു മെമ്പർമാർ വരിസംഖ്യ തന്നതായും യോഗത്തെ ട്രഷറർ അറിയിച്ചു.
ജൂൺ മാസം ഒന്നാം തീയ്യതി പുത്തൻ പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ച് രാധാകൃഷ്ണ പിഷാരോടിയുടെ പേരിൽ പുത്തൻ പിഷാരത്തെ മുകുന്ദൻ്റെ മക്കൾ (ശ്രീജിത & ശ്രീകുമാർ ) രൂപ 9000 /- ശാഖ നടത്തിവരുന്ന പെൻഷൻ ഫണ്ടിലേക്ക് സംഭാവന തന്ന വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.
കൂടാതെ ജയശ്രീ മധു പുത്തൻ പിഷാരം പുല്ലൂറ്റ് കൊടുങ്ങല്ലൂർ, തൻ്റെ അച്ഛൻ്റെ 25ആം ശ്രാദ്ധത്തിനോട് അനുബന്ധിച്ച് രൂപ 3000/- ശാഖ നടത്തുന്ന പെൻഷൻ ഫണ്ടിലേക്ക് യോഗത്തിൽ വച്ച് തന്നെ പണം ട്രഷററെ ഏൽപ്പിച്ചു.

ശാഖയുടെ ഓണാഘോഷവും, കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും സെപ്റ്റംബർ ആറാം തിയ്യതി(6/9/26) ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു.
ആയതിൻ്റെ മുന്നോട്ടുള്ള നടപടിക്രമങ്ങൾ ചെയ്യുവാൻ വേണ്ടി സെക്രട്ടറി , ട്രഷറർ, കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ മാരായ മുരളി ബാല , റാണി രാധാകൃഷ്ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

യോഗത്തിന്റെ അവസാനമായി മാസ്റ്റർ ശ്രീരാം രഞ്ജിത്ത് സുന്ദരമായ ഗാനങ്ങൾ ആലപിച്ചു.

ഇന്നത്തെ യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്ന പുത്തൻ പിഷാരത്ത് ജയശ്രീ മധു കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മാപ്രാണം പുത്തൻ പിഷാരത്തെ മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30. മണിക്ക് അവസാനിച്ചു.

സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട .

LEAVE A REPLY

Please enter your comment!
Please enter your name here