Home June 2026 ചൊവ്വര ശാഖ 2026 ജൂൺ മാസയോഗം.

ചൊവ്വര ശാഖ 2026 ജൂൺ മാസയോഗം.

1
ചൊവ്വര ശാഖ 2026 ജൂൺ മാസയോഗം.

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 21/06/26 ഞായറാഴ്ച വൈകുന്നേരം 3.30 ന് ചൊവ്വര ശ്രീ നാരായൺ K. പിഷാരോടിയുടെ വസതിയായ സോനാമുഖിയിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ രാധ, ജയ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി രാധയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ നമ്മെ വിട്ടു പോയ ബന്ധുജനങ്ങളുടെ സ്മരണയിൽ യോഗം ഒരു നിമിഷം മൗനം ആചരിച്ചു.

ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുകയും സുവർണ്ണം ചൊവ്വര 2026 നെ പറ്റി സംസാരിക്കുകയും ചെയ്തു.
അധ്യക്ഷൻ തന്റെ പ്രസംഗത്തിൽ അമ്പതാം വാർഷികത്തെ കുറിച്ച് ഒരു അവലോകനം നടത്തി സംസാരിച്ചു. അംഗങ്ങൾ എല്ലാവരും ചർച്ചയിൽ പങ്കെടുത്തു.
അതിൽ പങ്കെടുത്ത എല്ലാ കേന്ദ്ര, ശാഖ ഭാരവാഹികൾക്കും കലാ പരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും പ്രത്യേകിച്ച് മറ്റു ശാഖ അംഗങ്ങൾക്കും നന്ദി അറിയിച്ചു.
പങ്കെടുത്ത ശാഖകൾ അവരുടെ മാസാന്തര യോഗങ്ങളിൽ ചൊവ്വര ശാഖ നടത്തിയ സുവർണ്ണം ചൊവ്വര 2026 യെ പറ്റി നല്ല അഭിപ്രായങ്ങളാണ് നടന്നത്. അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കും ശ്രീ വിജയനും മധുവും വായിച്ച് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

കേന്ദ്ര നിയമാവലി ഭേദഗതി വിഷയത്തിൽ കേന്ദ്രത്തിന്റെ ഒരു Expert committee എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുവാൻ തീരുമാനിച്ചു.

ജൂലൈ മാസത്തെ യോഗം 12/07/26 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് ആലുവ desom ശ്രീ രാമൻകുട്ടി പിഷാരോടിയുടെ പുഷ്യ വീട്ടിൽ നടത്തുവാൻ തീരുമാനിച്ചു.

ക്ഷേമനിധി നറുക്കെടുപ്പും നടത്തി.

ശ്രീ ഹരിയുടെ നന്ദിയോടെ യോഗം സമാപിച്ചു.

1 COMMENT

  1. ചൊവ്വര ശാഖാ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here