കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ ഭരണ സമിതി യോഗം 16/06/26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ ചേർന്നു.
ശ്രീമതി ഉഷാദേവി പ്രാർത്ഥന ചൊല്ലി പുരാണ പാരായണവും നിർവഹിച്ചു.
ശ്രീ പി പി നാരായണൻ കുട്ടി സ്വാഗതം ആശംസിച്ചു.
പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരരോടി കേന്ദ്ര സംഗീത നാടക അക്കാദമിയുടെ “ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാർ 2024” ലഭിച്ച സമാജം അംഗം ശ്രീ കോട്ടക്കൽ പ്രദീപിനെ സ്വന്തം നിലയിലും കോങ്ങാട് ശാഖയുടെ പേരിലും അനുമോദിച്ചു. കഴിഞ്ഞ യോഗത്തിന് ശേഷം നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി.
30/08/2026നൂ നടത്താൻ തീരുമാനിച്ച കോങ്ങാട് ശാഖാ വാർഷികം, പിഷാരോടി സമാജം ഗോൾഡൺ ജൂബിലിയുടെ ഉത്തര മേഖല സമ്മേളനം അതേ പോലെ തുളസീദളം കലാ സാംസ്കാരിക സമിതിയുടെ ഉത്തര മേഖല സമ്മേളനം എന്നിവയെ കുറിച്ച് ദീർഘമായി സംസാരിച്ചു. വിശദമായ ചർച്ചകൾക്കു ശേഷം താഴെ പറയുന്ന തീരുമാനങ്ങളെടുത്തു:

വർഷികത്തിൻ്റെ നോട്ടീസിൻ്റെ ഡ്രാഫ്റ്റ് തയ്യാറാക്കി അത് അച്ചടിക്കാൻ കൊടുക്കാൻ ശ്രീ എം പി ഹരിദാസനെ ചുമതലപ്പെടുത്തി.
അന്നത്തേക്ക് വേണ്ട ഭക്ഷണം ഏർപ്പാടാക്കാൻ ശ്രീ ടി പി അച്യുതാനന്ദനെ ചുമതല ഏല്പിച്ചു.
വാർഷിക യോഗത്തിൽ വെച്ച് സമാജത്തിനു നൽകിയ വിലപ്പെട്ട സേവനത്തെ മുൻനിർത്തി രണ്ട് കേന്ദ്ര ഭാരവാഹികളെ ആദരിക്കാൻ തീരുമാനിച്ചു.

കോങ്ങാട് ശാഖയുടെയും കേന്ദ്രത്തിൻ്റെയും വിദ്യാഭ്യാസ സ്കോളർഷിപ്/അവാർഡ് എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിച്ച് സെക്രട്ടറിക്ക് എത്തിച്ചു കൊടുക്കാൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
അപകട ഇൻഷുറൻസിൽ ചേർന്നവർ അത് പുതുക്കാൻ താത്പര്യമുണ്ടെങ്കിൽ പ്രീമിയം തുകയുടെ പകുതി ആയ 100 രൂപ സെക്രട്ടറി വശം 15/07/26ന് മുമ്പ് ഏൽപിക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തി.
ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി യോഗം മൂന്ന് മണിക്ക് അവസാനിച്ചു