Home Sakhas Meeting ഇരിങ്ങാലക്കുട ശാഖ 2026 മെയ് മാസ യോഗം

ഇരിങ്ങാലക്കുട ശാഖ 2026 മെയ് മാസ യോഗം

0
ഇരിങ്ങാലക്കുട ശാഖ 2026 മെയ് മാസ യോഗം

പിഷാരോടി സമാജം ഇരിഞ്ഞാലക്കുട ശാഖയുടെ മെയ് മാസത്തെ കുടുംബയോഗം വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശന്റെ അധ്യക്ഷതയിൽ മെയ് 17 തീയ്യതി ഞായറാഴ്ച 7.00. P.M. ന് ചേർന്നു.

ശ്രീമതി മായ സുന്ദരേശ്വരൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം തുടങ്ങി യോഗത്തിന് എത്തിച്ചേർന്ന എല്ലാ മെമ്പർമാരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി

അധ്യക്ഷ ശ്രീമതി മായാസുന്ദരേശൻ തൻ്റെ ഭാഷണത്തിൽ 10/5/26ന് ചൊവ്വരയിൽ നടന്ന സുവർണ്ണം ചൊവ്വര 2026 ലെ കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
ഇത്രയും ചിട്ടയോടെ ഭംഗിയായി ചൊവ്വര ശാഖയുടെ അമ്പതാം ജയന്തി ആഘോഷം നടത്തിയതിൽ ഇരിഞ്ഞാലക്കുട ശാഖയുടെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. ചൊവ്വര ശാഖയും മറ്റ് ശാഖകളും നടത്തിയ കലാപരിപാടികൾ നല്ല നിലവാരം പുലർത്തിയതായി വിലയിരുത്തി.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞമാസ യോഗത്തിന്റെ മിനിട്സ് യോഗം പാസാക്കി. ട്രഷറർ തയ്യാറാക്കിയ വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു.

24 /5 /26 ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ച് നടക്കുന്ന സമാജം കേന്ദ്ര വാർഷികത്തിൽ ശാഖയിൽ നിന്നും പരമാവധി മെമ്പർമാർ പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
സമാജം അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഇരിഞ്ഞാലക്കുട ശാഖ തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ കാര്യങ്ങൾ കോർഡിനേറ്റർ മുരളി ബാല യോഗത്തിൽ വിശദീകരിച്ചു.
മുൻ തീരുമാന പ്രകാരം പിഷാരോടി സമാജത്തിൻ്റെ കീഴിൽ ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ഗോവിന്ദപുരം ക്ഷേത്രം ഏറ്റെടുത്ത വിവരം ചൊവ്വരയിൽ നടന്ന പിഷാരോടി സമാജത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ തുടക്കം കുറിച്ച വേദിയിൽ കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി അനൗൺസ് ചെയ്ത വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.

ശാഖയുടെ ഈ വർഷത്തെ ഓണാഘോഷവും ശാഖ നടപ്പിൽ വരുത്തിയ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെ കാര്യങ്ങളും അടുത്തമാസം കുടുംബയോഗത്തിൽ വിശദമായി ചർച്ചചെയ്ത് തീരുമാനിക്കാം എന്നും യോഗത്തിൽ തീരുമാനിച്ചു

ശ്രീ മുരളി പിഷാരോടിയുടെ നന്ദി പ്രകാശനത്തോടെ യോഗം 9.00 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ.

LEAVE A REPLY

Please enter your comment!
Please enter your name here