ഡോ. ഗീത സതീഷ് പിഷാരോടി വിദ്യാഭ്യാസരംഗത്ത് (Education) ഡോക്ടർ ഓഫ് ഫിലോസഫി (PhD) കരസ്ഥമാക്കിയിരിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള KSV യൂണിവേഴ്സിറ്റിയിൽ (Kadi Sarva Vishwavidyalaya) നിന്ന് ‘പ്രതികൂലസാഹചര്യ പ്രാപ്തിമാനം’ (Adversity Quotient – AQ) എന്ന വിഷയത്തിലായിരുന്നു ഈ നേട്ടം കൈവരിച്ചത്.
ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒരാൾ എത്രത്തോളം കാര്യക്ഷമമായി നേരിടുന്നു എന്ന് അളക്കുന്ന മനഃശാസ്ത്രപരമായ ഘടകമാണ് Adversity Quotient.
മണ്ണാർക്കാട് ഗോവിന്ദപുരത്തു പിഷാരത്ത് പരേതനായ ജി. പി. നാരായണൻ കുട്ടിയുടെയും ശുകപുരത്തു പിഷാരത്ത് വത്സലയുടെയും മകളായ ഗീത വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.
വിദ്യാഭ്യാസ രംഗത്തെ ഈ ഉന്നത നേട്ടം ഗീത സതീഷ് പിഷാരോടിയുടെ തൊഴിൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും വലിയൊരു നാഴികക്കല്ലാണ്.
ഡോ. ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

Congrats 👏
Congratulations Dr. Geetha pisharody and their family for their support
Congratulations and best wishes Geetha.
Congratulations
Congratulations dear. Feeling very proud of you dear. May you achieve more goals in life. 💖😍👏💐🎂
Congratulations Geetha 🌹
Congratulations Geetha 🤝🫂💖
Hearty congratulations Dr Geetha Satheesh on her achievement and best wishes!