Site icon Pisharody Samajam

ഡോ. ഗീത സതീഷ് പിഷാരോടിക്ക് പി.എച്ച്.ഡി (PhD)

​ഡോ. ഗീത സതീഷ് പിഷാരോടി വിദ്യാഭ്യാസരംഗത്ത് (Education) ഡോക്ടർ ഓഫ് ഫിലോസഫി (PhD) കരസ്ഥമാക്കിയിരിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള KSV യൂണിവേഴ്സിറ്റിയിൽ (Kadi Sarva Vishwavidyalaya) നിന്ന് ‘പ്രതികൂലസാഹചര്യ പ്രാപ്തിമാനം’ (Adversity Quotient – AQ) എന്ന വിഷയത്തിലായിരുന്നു ഈ നേട്ടം കൈവരിച്ചത്.

ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒരാൾ എത്രത്തോളം കാര്യക്ഷമമായി നേരിടുന്നു എന്ന് അളക്കുന്ന മനഃശാസ്ത്രപരമായ ഘടകമാണ് Adversity Quotient.

​ മണ്ണാർക്കാട് ഗോവിന്ദപുരത്തു പിഷാരത്ത് പരേതനായ ജി. പി. നാരായണൻ കുട്ടിയുടെയും ശുകപുരത്തു പിഷാരത്ത് വത്സലയുടെയും മകളായ ഗീത വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.

വിദ്യാഭ്യാസ രംഗത്തെ ഈ ഉന്നത നേട്ടം ഗീത സതീഷ് പിഷാരോടിയുടെ തൊഴിൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും വലിയൊരു നാഴികക്കല്ലാണ്.

ഡോ. ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

Exit mobile version