കോങ്ങാട് ശാഖാ ഭരണ സമിതിയുടെ മാർച്ച് മാസത്തെ യോഗം 04/03/26 ബുധനാഴ്ച 10 മണിക്ക് ശാഖാ മന്ദിരത്തിൽ പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീ കെ പി ഗോപാല പിഷാരോടി പ്രാർത്ഥനയും പുരാണ പാരായണവും നിർവഹിച്ചു.
ശ്രീ എം പി ഹരിദാസൻ സ്വാഗതം ആശംസിച്ചു.
ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക എൻഡോവ്‌മെൻ്റ് നേടിയ മദ്ദള കലാകാരൻ ശ്രീ കോങ്ങാട് സുകുമാരനെ അനുമോദിച്ചു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു മൗനാചരണം നടത്തി.
പ്രസിഡൻ്റ് തൻ്റെ ഉപക്രമ പ്രസംഗത്തിൽ തൃശൂരിൽ നടന്ന കേന്ദ്ര ഭരണ സമിതി യോഗത്തിൽ നടന്ന ചർച്ചകളെപറ്റി വിശദമായി സംസാരിച്ചു. 19/04/2026 നു നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകേണ്ടവരുടെ ഒരു ഏകദേശ രൂപം ചർച്ച ചെയ്ത് തീരുമാനിച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി കോങ്ങാട് സെക്ടർ എന്ന പേരിൽ ശ്രീ അച്യുതാനന്ദൻ ടി പി അഡ്മിൻ ആയി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ശാഖാ പരിധിയിൽ വരുന്ന മുഴുവൻ അംഗങ്ങളെയും (കലാകാരന്മാർ/കലാകാരികൾ) ഉൾപെടുത്താൻ തീരുമാനിച്ചു.
സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി.
സമാജ മന്ദിരത്തിലെ വരവ് ചിലവുകൾ അവതരിപ്പിച്ചത് അംഗീകരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ ഭാരവാഹികളുടെ മാസന്തര യോഗം ഓൺലൈൻ ആയി നടത്താനും മൂന്ന് മാസത്തിൽ ഒരിക്കൽ സമാജം മന്ദിരത്തിൽ കൂടാനും തീരുമാനിച്ചു.
ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
യോഗം രണ്ടു മണിയോടെ സമാപിച്ചു.
