24 C
Thrissur
Sunday, December 7, 2025
Home Blog Page 11

തൃശൂർ ശാഖ വാർഷിക പൊതുയോഗം

0

തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/05/2025 ന് കിഴക്കുമ്പാട്ടുകര ശ്രീ ജി ആർ ഗോവിന്ദിന്റെ വസതി രാഗസുധയിൽ വെച്ച് പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ ജി ആർ ഗോവിന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീമതി ഉഷ ചന്ദ്രന്റെ നേതൃത്വത്തിൽ നാരായണീയം 12 ആം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

തിപ്പിലിശ്ശേരി രാധാമണി പിഷാരസ്യാർ അടക്കം ഇക്കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഈ ഭരണ സമിതി കാലയളവിലെ പ്രവർത്തന നേട്ടങ്ങളെ പറ്റി വിശദീകരിച്ചു.ചാരിറ്റി പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിങ്ങനെയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഓണാഘോഷങ്ങൾ, വാർഷികങ്ങൾ എല്ലാം പ്രത്യേകം ശ്രദ്ധേയമായിരുന്നു. വരിസംഖ്യ പിരിവും മികച്ച രീതിയിൽ നടത്താൻ സാധിച്ചു. എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഭരണസമിതിക്ക് ഈ നേട്ടം കൈ വരിക്കാൻ സാധിച്ചത്. എല്ലാവർക്കും നന്ദി പറയുന്നു. ഇനി വരുന്ന പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും ശ്രീ വിനോദ് കൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ മാസത്തേയും വർഷത്തെയും റിപ്പോർട്ടുകളും കണക്കുകളും സെക്രട്ടറി ശ്രീ എ പി ജയദേവനും ട്രഷറർ ശ്രീ ആർ പി രഘുനന്ദനനും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

തുടർന്ന് വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി മേയ് 25ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് നടക്കുന്ന കേന്ദ്ര വാർഷികത്തിനു നമ്മുടെ ശാഖയിൽ നിന്ന് പരമാവധി അംഗങ്ങൾ പങ്കെടുക്കണം എന്നഭ്യർഥിച്ചു.
ഇനിയും സംഭാവനകൾ കൊടുക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവ നൽകി സഹകരിക്കണം. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ഗോവിന്ദ് ഹരികൃഷ്ണൻ,
സി ബി എസ് ഇ 10th പരീക്ഷയിൽ ഉന്നത വിജയം നേടിയ കൈലാസ് കൃഷ്ണൻ (96.6% മാർക്ക്). സിബി എസ് ഇ +2 പരീക്ഷയിൽ മീനാക്ഷി അനിൽ (96.6% മാർക്ക്), ശ്രീകാന്ത് എസ് പിഷാരോടി (92% മാർക്ക്), എം ബി ബി എസ് പരീക്ഷയിൽ മാനസി കിഷോർ എന്നിവരെയെല്ലാം അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ആസ്ഥാന മന്ദിരത്തിൽ വെച്ചു നടന്ന പ്രതിനിധി സഭാ യോഗ വിവരങ്ങൾ വിശദീകരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ സർവ്വ ശ്രീ കെ പി ഹരികൃഷ്ണൻ, കെ പി ബാലകൃഷ്ണ പിഷാരോടി, ആർ. പി രഘുനന്ദനൻ, സി പി നാരായണ പിഷാരോടി, കെ പി വിനോദ് കുമാർ, ടി പി ഗോപി, എ പി ഗോപി,ഗോപൻ പഴുവിൽ എന്നിവർ പങ്കെടുത്തു.

അതിനു ശേഷം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭരണ സമിതി. പ്രസിഡന്റ്:
ശ്രീ വിനോദ് കൃഷ്ണൻ,
വൈസ് പ്രസിഡന്റ് :
ശ്രീ എ രാമചന്ദ്ര പിഷാരോടി,
സെക്രട്ടറി :
ശ്രീ എ പി ജയദേവൻ,
ജോയിന്റ് സെക്രട്ടറി: കൃഷ്ണകുമാർ ബി വെളപ്പായ,
ട്രഷറർ ശ്രീ കെ പി വിനോദ്.
കമ്മിറ്റി അംഗങ്ങൾ :
സർവ്വ ശ്രീ സി പി അച്യുതൻ,
കെ പി ഗോപകുമാർ,
കെ പി ഹരികൃഷ്ണൻ,
ആർ പി രഘു നന്ദനൻ,
എ പി ഗോപി,
സുരേഷ് പൂത്തോൾ,
സേതു മാധവൻ ടി പി,
ഗോപൻ പഴുവിൽ,
ശ്രീമതി അനിത ഹരികൃഷ്ണൻ,
ശ്രീമതി ജയ ഗോപകുമാർ,
ശ്രീ മതി രാജലക്ഷ്മി രഘുനന്ദനൻ,
ശ്രീമതി ഉഷ ചന്ദ്രൻ.

തുടർന്ന് വല്ലച്ചിറ ട്രസ്റ്റിന്റെ യോഗം നടന്നു.
ട്രസ്റ്റിന്റെ കീഴിൽ ഉള്ള വല്ലച്ചിറയിൽ ഉള്ള ഭൂമിയെ പറ്റി എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടി പറഞ്ഞു. അവിടെ കാട് മൂടിയതിനാൽ പരാതികൾ വന്നെന്നും ഇപ്പോൾ വൃത്തിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു. വല്ലച്ചിറ കുടുംബവുമായി ആലോചിച്ച് അവിടെയുള്ള സ്ഥലം വിറ്റ് കൊച്ചുകുട്ടി പിഷാരസ്യാർ സ്മാരകം എന്ന നിലയിൽ തൃശൂ രിൽ സ്ഥലം വാങ്ങുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ശ്രീ സുരേഷ് പൂത്തോൾ നന്ദി പറഞ്ഞതോടെ യോഗം 5.30 ന് അവസാനിച്ചു.

അടുത്ത മാസത്തെ യോഗം 2025 ജൂൺ 15 ഞായറാഴ്ച്ച വൈകീട്ട് 4 ന് തൃശൂർ ഷൊർണ്ണൂർ റോഡിൽ ശ്രീമതി രത്നം ശ്രീകുമാറിന്റെ ഭവനമായ ചിത്രശാലയിൽ വെച്ച് നടത്തുന്നതാണ്. എല്ലാവരും പങ്കെടുക്കണം എന്നഭ്യർത്ഥിക്കുന്നു.

അഡ്രസ്സ്.

മുംബൈ ശാഖ 450മത് ഭരണസമിതി യോഗറിപ്പോർട്ട്

0

📅 തീയതി: 11-05-2025 (ഞായറാഴ്ച)
🕥 സമയം: രാവിലെ 10.30
📍 സ്ഥലം: ശ്രീ പി. വിജയൻ്റെ മരോൾ വസതി

യോഗം ആരംഭം

  • അദ്ധ്യക്ഷത: പ്രസിഡണ്ട് ശ്രീ രഘുപതി
  • ആരംഭം: മാസ്റ്റർ സത്യജിത്തിൻ്റെ ഈശ്വര പ്രാർത്ഥന

🕊️ അനുശോചനങ്ങൾ

  • കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങൾക്കും
  • പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും

📋 റിപ്പോർട്ടുകളും കണക്കുകളും

  • മുൻ യോഗ റിപ്പോർട്ട്: സെക്രട്ടറി അവതരിപ്പിച്ചു; അംഗീകരിച്ചു
  • വരവ്ചിലവ് കണക്കുകൾ: ഖജാൻജി അവതരിപ്പിച്ചു; അംഗീകരിച്ചു
  • 2024-25 സാമ്പത്തിക കണക്കുകൾ:
  • ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്
  • ബാലൻസ് ഷീറ്റ്
  • ഇൻറെണൽ, സ്റ്റാട്യൂട്ടറി ഓഡിറ്റർമാർക്ക് അയക്കാൻ തീരുമാനിച്ചു

🔄 ആജീവനാഗത്വം മാറ്റം

  • ശ്രീ എൻ എൻ പിഷാരടിയും ശ്രീമതി സുപ്രിയ പിഷാരടിയും
  • ചൊവ്വര ശാഖയിലേക്ക് മാറ്റം:
  • അപേക്ഷ ലഭിച്ചു
  • ചൊവ്വര ശാഖയും കേന്ദ്രവും അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി

🏥 ചികിത്സാ സഹായം

  • ഒരു അംഗത്തിന്റെ അപേക്ഷ പരിഗണിച്ചു
  • ശാഖാ പരിമിതിയിൽ സഹായം നൽകാൻ തീരുമാനിച്ചു

🏛️ കേന്ദ്ര പ്രതിനിധി സഭാ യോഗം

  • പങ്കെടുത്തവർ: സെക്രട്ടറി അടക്കം 6 അംഗങ്ങൾ
  • വിലയിരുത്തൽ:
  • നടന്നത് ഭരണഘടനാനുസൃതമായ തിരഞ്ഞെടുപ്പല്ല. അത്തരമൊരു പ്രവണത ആശാസ്യമല്ല
  • കേന്ദ്ര സഹകരണത്തിൽ പുനർവിചിന്തനം ആവശ്യമാണോ എന്ന ആശങ്ക
  • വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചു

📆 അടുത്ത യോഗം

  • തീയതി: 22-06-2025 (ഞായറാഴ്ച)
  • സ്ഥലം: ശ്രീ രഘുപതിയുടെ മുളുണ്ടിലെ ഭവനം

🙏 യോഗം സമാപനം

  • സമയം: ഉച്ചക്ക് 2.30
  • നന്ദി: ജോ.സെക്രട്ടറി

തൃശൂർ ശാഖ 2025 ഏപ്രിൽ മാസ യോഗം

0

തൃശൂർ ശാഖയുടെ ഏപ്രിൽ മാസ യോഗം 16-04-25ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ രവികുമാർ പിഷാരടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം പതിനൊന്നാം ശതകം ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ചൊല്ലി. ഇക്കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ എ. പി ജയദേവൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഏപ്രിൽ 16 ന് നടന്ന തുളസീദളം കലാ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം ഗംഭീരമായി എന്ന് അഭിപ്രായപ്പെട്ടു. അടുത്ത ആഴ്ച്ച നടക്കുന്ന കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ നമ്മുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം. അത് പോലെ മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന കേന്ദ്ര വാർഷികത്തിലും നമ്മൾ സജീവമായി പങ്കെടുക്കണം. വാർഷിത്തിന്റെ റസീറ്റ് പുസ്തകങ്ങൾ ഇനിയും എടുക്കാത്തവർ എടുക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ശ്രീ രഘുനന്ദനൻ കണക്കും വായിച്ചത് കയ്യടികളോടെ പാസ്സാക്കി.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി തുളസീദളം കലാസാംസ്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം നമ്മുടെയെല്ലാം പ്രതീക്ഷകൾക്കപ്പുറം വൻ വിജയമായി എന്നറിയിച്ചു. പ്രോഗ്രാമിന്റെ ആദ്യ ഭാഗമായി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളെ സ്വീകരിച്ച് പരിചയപ്പെടുത്തുന്ന ചടങ്ങ് വളരെ ശ്രദ്ധേയമായി. 41 പ്രതിഭകളെ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിച്ചു. തുടർന്ന് ശ്രീ രമേഷ് പിഷാരടി നിർവഹിച്ച പ്രവർത്തനോൽഘാടനവും പ്രഭാഷണവും മുഖാമുഖ സംവാദവുമെല്ലാം നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. ഇനിയുള്ള ഭാവിപ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെ ചേർക്കേണ്ടതുണ്ട്. ഇപ്പോൾ തൃശൂർ ശാഖയിൽ നിന്നാണ് കൂടുതൽ പേർ അംഗത്വമെടുത്തിട്ടുള്ളത്. എല്ലാ ശാഖകളിൽ നിന്നും പരമാവധി കലാകാരന്മാരെയും കലാകാരികളെയും ചേർക്കണം. പ്രോഗ്രാം നടത്തിപ്പിന് വേണ്ടി ഡോക്ടർ മധു, ഡോക്ടർ രാജീവ്‌, വി പി ബാലകൃഷ്ണന്റെ കുടുംബം, മുംബൈയിൽ നിന്ന് നാരായണ പിഷാരടി എന്നിവർ നല്ല തുകകൾ സംഭാവന തന്ന വിവരവും ശ്രീ രാമചന്ദ്ര പിഷാരോടി സദസ്സിനെ അറിയിച്ചു. അതോടൊപ്പം അന്നത്തെ പ്രോഗ്രാമിന്റെ വരവ് ചെലവ് കണക്കുകളും വായിച്ചു.

തുളസീദളം കലാസാംസ്‌ക്കാരിക സമിതിയുടെ അടുത്ത പ്രോഗ്രാം കോങ്ങാട് വെച്ച് നടത്താൻ ശാഖ അഭ്യർത്ഥിച്ചിട്ടുണ്ട്. സമിതിയെ പറ്റിയുള്ള എല്ലാവരുടെയും പ്രതീക്ഷയും വിശ്വാസവുമാണ് ഇത് വ്യക്തമാക്കുന്നത്. തുടർന്ന് ഏപ്രിൽ 27 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന പ്രതിനിധി സഭ യോഗത്തിൽ ശാഖ എല്ലാ പ്രതി നിധികളും പങ്കെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും പ്രതിനിധി സഭാ ലിസ്റ്റ് വായിക്കുകയും ചെയ്തു.മേയ് 25 ന് നടക്കുന്ന കേന്ദ്ര വാർഷികത്തിൽ എല്ലാവരും പങ്കെടുക്കണം. അത് പോലെ വാർഷികത്തിനു തൃശൂർ ശാഖ ഒരു തുക സംഭാവന കൊടുക്കേണ്ടത് ഉണ്ട്. എല്ലാവരും കൂപ്പണുകൾ എടുത്ത് സഹകരിക്കണം. ശാഖയുടെ ഈ മാസത്തെ യോഗം ശ്രീ ഗോവിന്ദ് പിഷാരടിയുടെ വസതിയിൽ വെച്ച് നടത്താനാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ ഒരു അസൗകര്യം നിമിത്തം ഈ മാസം നടത്താൻ ബുദ്ധമുട്ടുണ്ടെന്നും പകരം മേയ് മാസത്തെ യോഗം തന്റെ വീട്ടിൽ നടത്താമെന്നും അറിയിച്ചതിനാൽ ആണ് ഇന്ന് ശാഖയുടെ യോഗം ഇവിടെ വെച്ചു നടത്തേണ്ടിവന്നത് എന്നും ശ്രീ രാമചന്ദ്ര പിഷാരടി അറിയിച്ചു.

തുടർന്ന് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏപ്രിൽ 27ന്റെ പ്രതിനിധി സഭായോഗവും മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് നടക്കുന്ന കേന്ദ്ര ഭരണസമിതി വാർഷികവും എല്ലാവരും. പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. കേന്ദ്ര വാർഷികത്തിനു ശാഖയിൽ നിന്നുള്ള കലാപരിപാടികൾ ഉണ്ടാകണമെന്നും ശ്രീ ഗോപകുമാർ അഭിപ്രായപ്പെട്ടു.

അടുത്ത മാസത്തെ യോഗം വാർഷിക പൊതുയോഗമായി മേയ് 18 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ ജി ആർ ഗോവിന്ദ പിഷാരടിയുടെ ഭവനം കിഴക്കുമ്പാട്ടുകര രാഗസുധയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. എല്ലാവരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

അഡ്രസ്സ്

ശ്രീ ജി. ആർ പിഷാരടി (ഗോവിന്ദൻ പിഷാരടി),
രാഗസുധ, 1/79(1),പണമുക്കുമ്പിള്ളി ടെമ്പിൾ റോഡ്, കിഴക്കുമ്പാട്ടുകര. ഫോൺ 9961183447,04872330866

ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ഡോക്ടർ നാരായണ പിഷാരടി നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.

നന്ദിയോടെ,
സെക്രട്ടറി

മുംബൈ ശാഖ 449മത് യോഗ റിപ്പോർട്ട്

0

📅 തീയതി: 23-03-2025
🕥 സമയം: രാവിലെ 10.30
📍 മാധ്യമം: വീഡിയോ കോൺഫറൻസ്
👤 അദ്ധ്യക്ഷത: പ്രസിഡണ്ട് ശ്രീ എ പി രഘുപതി

യോഗം ആരംഭം

  • ആരംഭം: മാസ്റ്റർ സത്യജിത്തിൻ്റെ ശ്രീകുല പ്രാർത്ഥന
  • അനുശോചനം: ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്കായി

📋 റിപ്പോർട്ടുകളും കണക്കുകളും

  • മുൻ യോഗ റിപ്പോർട്ട്: സെക്രട്ടറി അവതരിപ്പിച്ചു; അംഗീകരിച്ചു
  • വരവ്ചിലവ് കണക്കുകൾ: ഖജാൻജി അവതരിപ്പിച്ചു; അംഗീകരിച്ചു
  • കേന്ദ്ര വിഹിതങ്ങൾ & വരിസംഖ്യകൾ:
  • വർഷാവസാനത്തിന് മുമ്പായി
  • കേന്ദ്ര അക്കൗണ്ടിലേക്ക് നിക്ഷേപം: ഖജാൻജിക്ക് ചുമതല

🎭 കലാപരിപാടികൾ

  • കേന്ദ്ര വാർഷികം:
  • മാർച്ച് 31നു മുമ്പായി എൻട്രികൾ
  • ഇരിഞ്ഞാലക്കുട ശാഖാ സെക്രട്ടറിയെ അറിയിക്കൽ: കലാവിഭാഗം ചുമതല

🏥 ചികിത്സാ സഹായം

  • ഒരു അംഗത്തിന്റെ അപേക്ഷ പരിഗണിച്ചു
  • ശാഖാ പരിമിതിയിൽ സഹായം നൽകാൻ തീരുമാനിച്ചു
  • ഫണ്ട് അപര്യാപ്തത:
  • വിവിധ അഭ്യർത്ഥനകൾക്കായി
  • ഉദാര സംഭാവനകൾക്ക് അംഗങ്ങളെ അഭ്യർത്ഥിക്കാൻ തീരുമാനിച്ചു

🏛️ കേന്ദ്ര യോഗങ്ങൾ

  • ഏപ്രിൽ 27:
    • കേന്ദ്ര പ്രതിനിധി സഭാ യോഗം
    • ശാഖാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥന
  • മെയ് 25:
  • കേന്ദ്ര വാർഷികം
  • നാട്ടിലുള്ള എല്ലാ ശാഖാ അംഗങ്ങൾക്കും പങ്കെടുക്കാൻ അഭ്യർത്ഥന

🙏 യോഗം സമാപനം

  • സമയം: 12 മണിക്ക്
  • നന്ദി: സെക്രട്ടറി
  • 📝 448th Executive Committee Meeting – Mumbai Branch
  • 📅 Date: 23rd February 2025
    🕥 Time: 10:30 AM
    📍 Venue: Residence of Shri V. P. Muraleedharan, Santacruz
    👤 Chairperson: President Shri A. P. Raghupathi
  • Meeting Commencement
  • The meeting began with a prayer led by Master Aditya Pramod.
  • Condolences were recorded for branch and community members who passed away during the recent period.
  • 📋 Reports & Financials
  • The minutes of the previous meeting presented by the Secretary were approved.
  • The financial report presented by the Treasurer was also accepted.
  • Members were requested to complete the annual subscription collection by 28th February 2025.
  • 🏥 Medical Assistance
  • A letter requesting medical aid from a branch member was discussed.
  • Based on an area representative’s verification, the request was deemed genuine.
  • It was decided to provide financial assistance within the branch’s limits.
  • Additionally, a request would be sent to the central body for further support.
  • To prepare for future requests, the Secretary was entrusted with issuing a circular appealing for generous contributions from members towards the Medical Assistance Fund.
  • 🌳 Picnic Planning
  • Considering upcoming examinations, the committee opined that the annual picnic could be scheduled during June–July.
  • 🎭 Central Annual Event
  • A letter from the Irinjalakuda branch secretary regarding the central annual event was discussed.
  • The cultural committee was tasked with gathering member suggestions and coordinating entries before the next meeting.
  • 📆 Next Meeting
  • The next meeting was scheduled to be held online on 23rd March 2025.
  • 🙏 Conclusion
  • The meeting concluded with a vote of thanks by the Joint Secretary.

മുംബൈ ശാഖ 448 മത് ഭരണസമിതി യോഗം

0

തിയ്യതി: 23-02-2025
സ്ഥലം: ശ്രീ വി. പി. മുരളീധരൻ്റെ വസതി, സാന്താക്രൂസ്
സമയം: രാവിലെ 10.30

ശാഖാ പ്രസിഡണ്ട് ശ്രീ എ. പി. രഘുപതിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മാസ്റ്റർ ആദിത്യ പ്രമോദ് നടത്തിയ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

അനുശോചനം

ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും സമുദായാംഗങ്ങൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട് – കണക്ക് അവതരണം

  • സെക്രട്ടറി മുമ്പത്തെ യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം അത് അംഗീകരിച്ചു.
  • ഖജാൻജി സമർപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
  • ഫെബ്രുവരി 28നകം ഈ സാമ്പത്തിക വർഷത്തെ വരിസംഖ്യാ സമാഹരണം പൂർത്തിയാക്കാൻ യോഗം അംഗങ്ങളോട് അഭ്യർത്ഥിച്ചു.

ചികിത്സാ സഹായ അഭ്യർത്ഥന

  • ശാഖയിലെ ഒരംഗം സമർപ്പിച്ച ചികിത്സാ സഹായ അഭ്യർത്ഥന യോഗം പരിഗണിച്ചു. ഏരിയാ അംഗം നടത്തിയ സ്ഥലപരിശോധനയിൽ സഹായം ന്യായമാണെന്ന് സ്ഥിരീകരിച്ചതിനാൽ, ശാഖയുടെ സാമ്പത്തിക പരിമിതിയിൽ ചേരുന്ന പരിധിയിൽ സഹായം നൽകാൻ തീരുമാനിച്ചു. കൂടാതെ, കേന്ദ്രത്തോടും അഭ്യർത്ഥിച്ച് ഭേദഗതിയായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

ചികിത്സാ സഹായ നിധി

ഭാവിയിൽ വരാനിടയുള്ള ചികിത്സാ ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത്, ചികിത്സാ സഹായ നിധിയിലേക്ക് സംഭാവനകൾ സമാഹരിക്കാനുള്ള സർക്കുലർ തയ്യാറാക്കി പുറപ്പെടുവിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പിക്‌നിക്

  • ഈ വർഷത്തെ പരീക്ഷകളെ പരിഗണിച്ച്, ജൂൺ-ജൂലൈ മാസങ്ങളിൽ പിക്‌നിക് നടത്തുന്നതിന് യോഗം പ്രാഥമികമായി അഭിപ്രായപ്പെട്ടു.

കേന്ദ്ര വാർഷികം

  • ഇരിഞ്ഞാലക്കുട ശാഖാ സെക്രട്ടറിയുടെ കത്ത് ചർച്ച ചെയ്തു. ഇത് സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിനും, അതനുസരിച്ച് പരിപാടികൾക്ക് രൂപം നൽകുന്നതിനും കലാവിഭാഗത്തെ ചുമതലപ്പെടുത്തി.

അടുത്ത യോഗം

  • അടുത്ത യോഗം മാർച്ച് 23-ന് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുവാൻ തീരുമാനിച്ചു.

ജോ. സെക്രട്ടറിയുടെ നന്ദിപ്രഖ്യാപനത്തോടെ യോഗം സമാപിച്ചു.


Date: 23-02-2025
Venue: Residence of Shri V. P. Muralidharan, Santacruz
Time: 10:30 AM

The meeting was presided over by Branch President Shri A. P. Raghupathy. It commenced with a prayer by Master Aditya Pramod.

Condolences

The meeting expressed condolences on the demise of branch members and community members during the recent period.

Reports

  • The Secretary presented the minutes of the previous meeting, which were approved by the committee.
  • The Treasurer presented the financial statements, which were also approved.
  • Members were requested to complete the collection of this year’s subscription dues by February 28.

Medical Assistance Request

  • A request for medical assistance received from a branch member was discussed.
  • Following verification by the area representative, the committee acknowledged the legitimacy of the request.
  • Considering the financial constraints of the branch, it was decided to extend a feasible amount of assistance to the member.
  • It was also resolved to appeal to the central committee for any additional possible support.

Medical Aid Fund

In view of potential future requests for medical assistance, the Secretary was entrusted with issuing a circular requesting generous contributions from members toward the medical aid fund.

Picnic

  • Considering the upcoming examinations, the general opinion was to schedule the annual picnic during the months of June–July.

Central Annual Function

  • A letter from the Irinjalakuda branch secretary regarding the central annual event was discussed.
  • The cultural committee was tasked with gathering opinions from members before the next meeting and proposing potential programs accordingly.

Next Meeting

  • It was decided to hold the next meeting online on March 23.

The meeting concluded with a vote of thanks by the Joint Secretary.

മുംബൈ ശാഖ 447മത് ഭരണസമിതി യോഗം

0

തീയതി: 12-01-2025
സമയം: രാവിലെ 11.30
മാധ്യമം: വീഡിയോ കോൺഫറൻസ്
അദ്ധ്യക്ഷത: ശ്രീ എ.പി. രഘുപതി (പ്രസിഡന്റ്)

യോഗം ശ്രീ പി. വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

1. അനുശോചനം
ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും, സമുദായാംഗങ്ങൾക്കും, മറ്റു പ്രമുഖ വ്യക്തികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

2. മുൻ യോഗ റിപ്പോർട്ടും കണക്കുകളും

  • സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം യോഗം അതു അംഗീകരിച്ചു.
  • ഖജാൻജി അവതരിപ്പിച്ച കണക്കുകളും വാർഷികാഘോഷത്തിന്റെ മൊത്തം വരവ്-ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

3. ആജീവനാന്ത അംഗത്വ അംഗീകാരം
താഴെപ്പറയുന്ന അംഗത്വ അപേക്ഷകൾ യോഗം പരിശോധിച്ച് അംഗീകാരം നൽകി:

  • Anand S Kumar
  • Dr. Bhavyaja N P
  • Akhil Gopikumar
  • Ronak Pisharody

4. സൊസൈറ്റി അംഗത്വം
പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റി അംഗത്വത്തിനായി അപേക്ഷിച്ച സുനിൽ നാരായണൻ, രശ്മി സുനിൽ എന്നിവരുടെ അപേക്ഷ അംഗീകരിച്ച്, തുടർന്നുള്ള നടപടിക്കായി കേന്ദ്രത്തിലേക്ക് അയക്കുവാൻ തീരുമാനിച്ചു.

5. വാർഷികാഘോഷ അവലോകനം

  • ഈ വർഷത്തെ ആഘോഷ പരിപാടികൾ മികച്ച നിലവാരത്തിൽ നടന്നുവെന്ന് യോഗം വിലയിരുത്തി.
  • ശീതങ്കൻ തുള്ളൽ ഉൾപ്പെടെ ക്ഷേത്രകലാപരിപാടികൾ ഉയർന്ന നിലവാരത്തിൽ ആസ്വദിക്കപ്പെട്ടു.
  • മറ്റ് ശാഖകളിൽ നിന്നുമുള്ള അംഗങ്ങളുടെയും കേന്ദ്ര ഭാരവാഹികളുടെയും അഭിപ്രായം വളരെ അനുകൂലമായിരുന്നു.

6. അവാർഡുകൾ സംബന്ധിച്ച ഓർമ്മിപ്പിക്കൽ

  • സമാജം നൽകുന്ന വിവിധ അവാർഡുകൾക്കായി അംഗങ്ങളിൽ നിന്ന് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
  • ഫെബ്രുവരിക്ക് മുമ്പായി കേന്ദ്ര അവാർഡുകൾക്കുള്ള നിബന്ധനകൾ പാലിക്കണമെന്ന് ഏരിയ അംഗങ്ങളോട് ഓർമ്മിപ്പിച്ചു.

7. മഹിളാ വിംഗ്

  • പുതുതായി ആരംഭിച്ച മഹിളാ വിംഗുകൾ സ്വതന്ത്ര യോഗങ്ങൾ ചേരുകയും ഭാവിയിലേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നു യോഗം അഭിപ്രായപ്പെട്ടു.

8. അടുത്ത യോഗം

  • അടുത്ത യോഗം 23-02-2025-ന് ശ്രീ വി.പി. മുരളീധരന്റെ സാന്റാക്രൂസിലുള്ള വസതിയിൽ ചേരുവാൻ തീരുമാനിച്ചു.

9. യോഗസമാപനം

  • സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ യോഗം സമാപിച്ചു.

Mumbai Branch – 447th Executive Committee Meeting Report
Date: 12-01-2025
Time: 11:30 AM
Mode: Video Conference
Chair: Mr. A.P. Raghupathi (President)

The meeting commenced with a prayer by Mr. P. Vijayan.

1. Condolences
The committee expressed heartfelt condolences on the demise of branch members, community members, and other prominent individuals in the recent period.

2. Previous Meeting Minutes & Financial Reports

  • The Secretary presented the minutes of the previous meeting, which were unanimously approved.
  • The Treasurer’s financial report, including the income and expenditure statement of the annual celebration, was also approved.

3. New Life Membership Approvals
The following life membership applications were reviewed and approved by the committee:

  • Anand S Kumar
  • Dr. Bhavyaja N P
  • Akhil Gopikumar
  • Ronak Pisharody

4. Society Membership Applications
Applications from Mr. Sunil Narayanan and Mrs. Rashmi Sunil for membership in the Pisharody Educational Society were approved and will be forwarded to the central office for further action.

5. Review of Annual Celebration

  • The committee evaluated the annual celebration as highly successful in terms of program quality, punctuality, and audience participation.
  • The traditional Sheethankan Thullal performance was noted for maintaining high standards.
  • The Secretary reported receiving very positive feedback from central office bearers and members of other branches.

6. Awards – Reminder

  • The Secretary emphasized the need for increased member participation and awareness regarding the various awards presented by the Samajam.
  • Members were reminded to ensure compliance with the central award guidelines before February.

7. Mahila & Yuva Wings

  • The newly formed Mahila and Yuva Wings are expected to hold independent meetings and plan their future activities, as per the committee’s suggestion.

8. Next Meeting

  • The next committee meeting will be held on 23-02-2025 at the Santacruz residence of Mr. V.P. Muraleedharan.

9. Conclusion

  • The meeting concluded with a vote of thanks by the Secretary.