22.8 C
Thrissur
Sunday, December 7, 2025
Home Blog Page 10

കൊടകര ശാഖ – 2025 ജൂലൈ മാസ യോഗം

0

പിഷാരോടി സമാജം കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 20-7 -2025 ന് കോടാലി വല്ലച്ചിറ പിഷാരത്ത് പി പി രാധാകൃഷ്ണന്റെ ഭവനമായ അർച്ചനയിൽ നടന്നു.
ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ 3 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കേന്ദ്ര സമാജം വൈസ് പ്രസിഡൻ്റ്, PE&WS എഡ്യുക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ M P സുരേന്ദ്ര പിഷാരടി, നായത്തോട് പിഷാരത്ത് രാമ പിഷാരടി, ചെങ്ങാനിക്കാട്ടു പിഷാരത്ത് ചക്രപാണി പിഷാരോടി എന്നിവരുടെയും നമ്മെ വിട്ടുപിരിഞ്ഞ മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥൻ പി പി രാധാകൃഷ്ണൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ഉഷ ശ്രീധരൻ അധ്യക്ഷപ്രസംഗം നടത്തുകയും കർക്കിടകം 1 നു ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടന്ന രാമായണ പാരായണം, നാരായണീയ പാരായണം തുടർന്ന് നടന്ന കലാ പരിപാടി എന്നിവയിൽ കൊടകര ശാഖാംഗങ്ങളുടെ സാന്നിധ്യം എടുത്തു പറയുകയും കേന്ദ്ര തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കുകയും ചെയ്തു.

ടി പി രാമചന്ദ്രൻ, ഗസ്റ്റ് ഹൗസിൽ നടന്ന രാമായണ പാരായണ ഉദ്ഘാടനത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രാമായണം നിഴൽ നാടകത്തിനു വേദിയൊരുക്കിത്തന്ന സമാജത്തിനോടും കൂടെ പ്രവർത്തിച്ച കലാകാരൻമാരോടും പ്രത്യേകം നന്ദി പറഞ്ഞു.

സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച ജൂൺ മാസത്തെ റിപ്പോർട്ടും എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ അംഗങ്ങളെല്ലാം സജീവമായി പങ്കെടുത്തു.

ശാഖാംഗങ്ങളുടെ വിവരണ ശേഖരണാർത്ഥം ഡയറക്ടറി യുടെ അന്തിമരൂപം തയ്യാറാക്കി.

ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 21ന് കാരൂർ ശങ്കരനാരായണ ക്ഷേത്രത്തിൻ്റെ ഹാളിൽ നടത്താമെന്ന് തീരുമാനിച്ചു.

പാഞ്ചജന്യ ഭാരതവും, കേരള ക്ഷേത്രസമന്വയ സമിതിയും സംയുക്തമായി കഴകക്കാർക്ക് നൽകിവരുന്ന ഉപഹാരങ്ങൾക്ക് കൊടകര ശാഖാംഗങ്ങളായ പുഷ്പ ഗിരിജൻ ഒമ്പതിങ്ങൽ പിഷാരം, കുമാരി കൃഷ്ണൻ മാങ്കുറ്റിപ്പാടം പിഷാരം എന്നിവർ അർഹരാവുകയും അവരെ യോഗം അനുമോദിക്കുകയും ചെയ്തു.

ഗുരുവായൂർ ഗസ്റ്റ് ഹൗസ് അംഗങ്ങളുടെ കാർഡ് പുതുക്കി നൽകണമെന്ന അഭിപ്രായം വരികയും ചുമതലപ്പെട്ടവരെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു .

തുടർന്ന് സംസാരിച്ച രാജൻസിത്താര കർക്കിടകം1 ന് നടന്ന രാമായണ പരായണ ഉദ്ഘാടനത്തിൽ കൊടകര ശാഖയിൽ നിന്ന് പരമാവധി അംഗങ്ങൾ പങ്കെടുത്തതിനെ പ്രത്യേകം അഭിനന്ദിച്ചു.
എല്ലാദിവസവും രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന രാമായണ പാരായണത്തിൽ കൊടകര ശാഖയിൽ നിന്ന് അംഗങ്ങൾ വളരെ കുറവാണെന്നും അതിനാൽ എല്ലാവരും തന്നെ വായനയിൽ പങ്കെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

PE&WS നൽകിവരുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചതായും ഓഗസ്റ്റ് 15 നു മുൻപ് അപേക്ഷകൾ നൽകണമെന്നും അറിയിച്ചു.
ഓഗസ്റ്റ15ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന PP& TDT പൊതുയോഗത്തിൽ അംഗങ്ങളായവർ പങ്കെടുക്കണമെന്നും അറിയിച്ചു.

എം പി രാജൻ, കർക്കിടകം രാമായണം സമകാലീന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
സീത നാരായണൻ, ബിന്ദു രാമനാഥൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

സി പി രാമചന്ദ്ര പിഷാരടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും രാധാകൃഷ്ണനും കുടുംബത്തിനും പ്രത്യേകം നന്ദിയും അറിയിച്ചു.

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനും മാനസിക ഉല്ലാസത്തിനുവേണ്ടി കസേര കളിയും റീൽസും ഒക്കെയായി കൃത്യം 4.30 നു യോഗം അവസാനിച്ചു .

Kottakkal Gopala Pisharody

0

Kottakkal Gopala Pisharody, a renowned Kathakali musician, was born on 20 August 1938 in Chunangat, Ottapalam. He was the son of Mannarkad Govindapurathu Bharatha Pisharody and Kizhakke Pisharath Madhavikutty Pisharassiar. From a young age, he showed a deep interest in the rich classical traditions of Kerala, particularly drawn to the expressive rhythms and soulful melodies of Kathakali Sangeetham, the musical aspect of Kathakali.

കൊട്ടക്കൽ ഗോപാല പിഷാരോടി എന്ന പേരിൽ പ്രശസ്തനായ കഥകളി സംഗീതവിദഗ്ധൻ, 1938 ഓഗസ്റ്റ് 20-ന് ഒറ്റപ്പാലം ചുണങ്ങാട്ട് ജനിച്ചു. മന്നാർക്കാട് ഗോവിന്ദപുരത്തു ഭാരത പിഷാരോടിയും കിഴക്കെ പിഷാരത്ത് മാധവിക്കുട്ടി പിഷാരശ്ശിയുമായ ദമ്പതികളുടെ മകനായ അദ്ദേഹം ബാല്യത്തിൽ തന്നെ കേരളത്തിലെ സമൃദ്ധമായ ശാസ്ത്രീയ കലാരൂപങ്ങളിലേക്കുള്ള ആകർഷണം പ്രകടമാക്കി. പ്രത്യേകിച്ചും കഥകളി സംഗീതത്തിലെ ആലാപന-താളസൗന്ദര്യങ്ങൾ അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചു. കഥകളി സംഗീതത്തിന്റെ ആഴങ്ങളിലേക്കുള്ള ആകർഷണം അദ്ദേഹത്തെ കോട്ടക്കൽ പി.എസ്.വി. നാട്യസംഘം എന്ന പ്രശസ്ത സ്ഥാപനത്തിലേക്ക് നയിച്ചു.

After completing his Secondary School Certificate (SSC), he joined the prestigious Kottakkal PSV Natyasangham, a renowned institution dedicated to Kathakali. Under the tutelage of legendary gurus Vasu Nedungadi and Gopala Kurup, he underwent rigorous training for eight years, mastering the intricate vocal techniques and emotive expressions essential to Kathakali music.

Upon completion of his training, Gopala Pisharody was appointed as a teacher at PSV Natyasangham, where he served with dedication for nearly 29 years. His tenure was marked by excellence in performance and mentorship, contributing significantly to the preservation and propagation of Kathakali Sangeetham.

എസ്.എസ്.സി പൂർത്തിയാക്കിയ ശേഷം, അദ്ദേഹം വാസു നെടുങ്ങാടിയും ഗോപാല കുറുപ്പ്യും പോലുള്ള മഹാനായ ഗുരുക്കന്മാരുടെ കീഴിൽ എട്ട് വർഷം കഥകളി സംഗീതം അഭ്യസിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം നാട്യസംഘത്തിൽ അധ്യാപകനായി ചുമതലയേറ്റു, 29 വർഷത്തോളം സേവനം അനുഷ്ഠിച്ചു.

🎭 Global Ambassador of Kathakali/അന്താരാഷ്ട്ര കഥകളി ദൂതൻ
As part of the Natyasangham troupe, he traveled extensively across India and abroad, showcasing the grandeur of Kathakali in countries such as Indonesia, Singapore, Malaysia, China, and North Korea. His performances were lauded for their depth and authenticity, earning him a place among the most respected Kathakali vocalists of his time.

നാട്യസംഘ സംഘത്തിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു. ഓരോ വേദിയിലും കഥകളിയുടെ മഹത്വം അദ്ദേഹം സംഗീതത്തിലൂടെ പ്രകടിപ്പിച്ചു.

🎤 Musical Collaborations / പ്രശസ്ത ഗായകരോടൊപ്പം സംഗീതം
Gopala Pisharody has performed alongside some of the most celebrated Kathakali singers, including Kalamandalam NambisanVasu NedungadiUnnikrishna Kurup, and Gangadharan, enriching each performance with his soulful renditions.

കലാമണ്ഡലം നമ്പീശൻ, വാസു നെടുങ്ങാടി, ഉണ്ണികൃഷ്ണ കുറുപ്പ്, ഗംഗാധരൻ തുടങ്ങിയ പ്രശസ്ത കഥകളി ഗായകരോടൊപ്പം അദ്ദേഹം പാടിയിട്ടുണ്ട്. ഓരോ പ്രകടനത്തിലും അദ്ദേഹത്തിന്റെ സംഗീതം ആഴവും ആത്മാർത്ഥതയും നിറഞ്ഞതായിരുന്നു.

🎓 Mentor to Many / വിശിഷ്ട ശിഷ്യവർഗം
His legacy continues through his many disciples, both within and beyond the walls of Natyasangham. Notable among them are NarayananPradeep, and Madhu from the Sangham, as well as P.D. NamboodiriManojKrishna Kumar Raja, and others who have carried forward his teachings with pride.

നാട്യസംഘത്തിലും അതിനപ്പുറത്തും അദ്ദേഹത്തിന്റെ ശിഷ്യന്മാർ കഥകളി സംഗീതം പാരമ്പര്യമായി മുന്നോട്ട് കൊണ്ടുപോകുന്നു. നാരായണൻ, പ്രദീപ്, മധു, പി.ഡി. നമ്പൂതിരി, മനോജ്, കൃഷ്ണകുമാർ രാജ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രശസ്ത ശിഷ്യന്മാരാണ്.

🏡 Personal Life
Gopala Pisharody resides in his cherished home, “Ragasoudham”, with his wife Kongad Kavil Pisharath Shobhana Pisharassiar, sharing a life steeped in tradition, music, and cultural heritage.

ഇപ്പോൾ അദ്ദേഹം  ഭാര്യ കോങ്ങാട് കാവിൽ പിഷാരത്ത് ശോഭന പിഷാരസ്യാരോടൊപ്പം “രാഗസൗധം” എന്ന വീട്ടിൽ താമസിക്കുന്നു. സംഗീതം, സംസ്കാരം, പാരമ്പര്യം എന്നിവയാൽ സമ്പന്നമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

Achievements / Awards

He received Kalamandalam Neelakandan Nambisan Award in 2021

Committee

0

[orgchart]

Nellampani Pisharath Gopalan

0

ചൊവ്വര ശാഖ 2025 ജൂലൈ മാസ യോഗം

0

ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 27/07/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30
മണിക്ക് ചൊവ്വര ശ്രീ രഘുനന്ദനൻ്റെ വസതിയായ ശ്രീനികേതനിൽ വെച്ച്പ്രസിഡന്റ്‌
ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശീമതി ലതയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി
തങ്കമണി വേണുഗോപാൽ, ശ്രീമതി ലത എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ
ആരംഭിച്ചു.

നമ്മുടെ ശാഖാംഗം ശ്രീ. D. R. പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം
രേഖപ്പെടുത്തി. കൂടാതെ മുൻ കേന്ദ്ര ഭാരവാഹിയും പട്ടാമ്പി ശാഖാ സെക്രട്ടറി
യുമായിരുന്ന ശ്രീ.സുരേന്ദ്രൻ മാഷിൻ്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു.

ജിഷ്ണു സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th വാർഷികം
കേമമായി നടത്തുവാൻ ഉള്ള ശ്രമങ്ങൾ വിലയിരുത്തി. തുടർന്ന് ശ്രീ വിജയൻ,
അമ്പതാം ജയന്തിയുടെ നടത്തിപ്പിനായുള്ള ഫണ്ടിന് ശാഖയുടെ മുഴുവൻ അംഗങ്ങളുടെയു
സഹകരണം അഭ്യർത്ഥിച്ചു.
ശാഖാംഗങ്ങൾക്ക് സ്വയം തൊഴിൽ പരിശീലനം കൊടുക്കുവാൻ ശാഖയ്ക്ക്
സാധിക്കുകയാണെങ്കിൽ അതിൽ താൽപ്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാകും എന്ന്
ജിഷ്ണു അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള ഒരുപാട്
സ്കീമുകൾ ശാഖയിൽ അറിയിക്കാമെന്ന് ശ്രീ.രഘുനന്ദൻ യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ വിജയൻ വായിച്ചു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

ക്ഷേമനിധി നറുക്കെടുപ്പും നടത്തി.

ശ്രീ K. P. രവിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

മുംബൈ ശാഖയുടെ 43 മത് വാർഷിക പൊതുയോഗം

0

Event: 43rd Annual General Body Meeting

Date & Time: 27 July 2025, 4:00 PM

Venue: BKS English High School & Junior College, Vasai West

യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ, കേന്ദ്രത്തിന്റെ വിവിധ പദ്ധതികളായ PE&WS, PP&TDT മുതലായവയുടെ ലാഭ-നഷ്ട കണക്കുകൾ, ബാലൻസ് ഷീറ്റുകൾ തുടങ്ങിയ വിശദമായ വിവരങ്ങൾ തങ്ങൾക്കിതുവരെ ലഭിച്ചിട്ടില്ലെന്ന ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം വിവരങ്ങൾ വെബ്സൈറ്റ് വഴിയോ, തുളസീദളം പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെയോ ലഭ്യമാക്കണമെന്ന് അവരവർ അഭിപ്രായപ്പെട്ടു. ഈ ആവശ്യം കേന്ദ്രത്തോട് അറിയിക്കണമെന്ന് പൊതുയോഗം നിർദേശിച്ചു.

തുടർന്ന് ഖജാൻജി ശ്രീ കെ. ഭരതൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ട് വായിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ചികിത്സാ സഹായ ചെലവുകൾ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധിച്ചതായി വിലയിരുത്തി. ഇത്തരത്തിൽ വർദ്ധിച്ചു വരുന്ന ചികിത്സാ ആവശ്യങ്ങൾ ചെലവിന്റെ പരിധിയിൽ എത്തിക്കാൻ നൂതന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മൂന്ന് അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകിയതായും, അതും ആവശ്യത്തെ അപേക്ഷിച്ച് പരിമിതമായതായും ഖജാൻജി അറിയിച്ചു. അംഗങ്ങളുടെ സംശയങ്ങൾക്കും മറ്റു കണക്കുകൾക്കുമുള്ള വിശദീകരണങ്ങൾ നൽകിയശേഷം യോഗം കണക്കുകൾ അംഗീകരിച്ചു.

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റേണൽ ഓഡിറ്ററായി സി.എ. ശ്രീ ഗോപകുമാർ ഗോപാലകൃഷ്ണനെയും സ്റ്റാറ്റട്ടറി ഓഡിറ്ററായി സി.എ. ഉണ്ണികൃഷ്ണൻ & കമ്പനിയെയും യോഗത്തിൽ തിരഞ്ഞെടുത്തു. തുടർന്ന്, 2025-26, 2026-27 വർഷങ്ങളിലേക്കുള്ള പ്രതിനിധിസഭയിലെ 29 അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

2026-ലെ ശാഖയുടെ വാർഷികാഘോഷങ്ങൾ ജനുവരി 4-ന് വസായിലുള്ള അയ്യപ്പ ക്ഷേത്ര ഹാളിൽ നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. ഈ പരിപാടിക്ക് ദഹിസർ–വിരാർ ഏരിയയുടെ ആതിഥേയത്വം നൽകുന്നതിനും കലാവിഭാഗം ഒരുക്കങ്ങൾ ആരംഭിക്കുന്നതിനും ചുമതല നൽകപ്പെട്ടു.

യോഗത്തിന്റെ അവസാന ഘട്ടത്തിൽ, ഒരു യാഥാസ്ഥിതികവും പരിപാലനപരവുമായ പൊതുയോഗം വിജയകരമായി നടത്താൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നന്ദി അറിയിച്ചു. ശേഷം ദേശീയ ഗാനം ആലാപിച്ച്, വൈകിട്ട് 6 മണിക്ക് യോഗം സമാപിച്ചു.

[qyrr code=”449″]

തൃശൂർ ശാഖ – 2025 ജൂലൈ മാസ യോഗം

0

തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം 20/07/2025 ന് കോലഴി പൂവണി ശ്രീ ഓമനക്കുട്ടന്റെ “പിഷാരം” വസതിയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കുമാരി മീനു ഓമനക്കുട്ടന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 14 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും സമാജം പ്രവർത്തനങ്ങളുടെ വലിയൊരു ശക്തിയുമായിരുന്ന എം പി സുരേന്ദ്രൻ മാഷിന്റെയും അതോടൊപ്പം ഇക്കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ്കൃഷ്ണൻ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ചു നടന്ന രാമായണ മാസം ഉദ്ഘാടനം വളരെ വ്യത്യസ്ത അനുഭവമായിരുന്നു എന്ന് പറഞ്ഞു.
ഇനി വരാനിരിക്കുന്നത് ഓണാഘോഷമാണ്. പതിവ് പോലെ ഈ വർഷവും അത് ഗംഭീരമാക്കണം.
കലാ പരിപാടികൾ, ഓണസദ്യ എന്നിവയെപ്പറ്റിയൊക്കെ തീരുമാനമെടുക്കണം.
ജൂലൈ 27 ന് ആസ്ഥാന മന്ദിരത്തിൽ ചേരുന്ന തുളസീദളം കലാ സാംസ്‌കാരിക സമിതി യോഗത്തിൽ എല്ലാവരും പങ്കെടുക്കണം.
കഴിഞ്ഞ വർഷത്തെ പോലെ അഗതി മന്ദിരങ്ങളിൽ ഓണത്തിനു മുന്നേ നമ്മുടെ സഹായമെത്തിക്കണം എന്നും ശ്രീ വിനോദ് കൃഷ്ണൻ പറഞ്ഞു.

സെക്രട്ടറി ശ്രീ ജയദേവൻ റിപ്പോർട്ടും ട്രഷററുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരടി കണക്കുകളും വായിച്ചത് കയ്യടികളോടെ യോഗം അംഗീകരിച്ചു.

തുടർന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടി ശാഖയുടെയും കേന്ദ്രത്തിന്റെയും ഈ വർഷത്തെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾക്ക് ശാഖയിലെ അർഹരായ എല്ലാ കുട്ടികളുടെയും അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നഭ്യർത്ഥിച്ചു.
ശാഖയുടെ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് നൽകേണ്ടതുണ്ട്.
27 ന് നടക്കുന്ന കലാ സാംസ്കാരിക സമിതി യോഗത്തിന് ശാഖയുടെ മുഴുവൻ സഹകരണവും ഉണ്ടാവണം.
ഓഗസ്റ്റ് 15 ന് ഗുരുവായൂർ ഗസ്റ്റ് ഹൌസ് യോഗം വെച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ എല്ലാവരും അതിൽ പങ്കെടുക്കണം.
ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നൽകുന്നതിന് മുന്നോടിയായി ഒരു വ്യക്തിയുടെ ഗൃഹ സന്ദർശനം നടത്തിയ അനുഭവം ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.
അവർക്ക് സമാജം പെൻഷൻ അനുവദിച്ചിട്ടുണ്ട്.

രാമായണ മാസാചാരണ വായനകളിൽ തൃശൂർ ശാഖയിൽ നിന്നും ധാരാളം പേർ പങ്കെടുക്കാറുണ്ട്, എന്നാൽ ഇപ്രാവശ്യം അതിൽ കുറവ് വന്നത് പോലെ തോന്നുന്നു എന്ന് ശ്രീ കെ പി ഹരികൃഷ്ണൻ പറഞ്ഞു.
ഈയിടെ ഒരു ആദ്ധ്യാത്മീക സംഘടന തൃശ്ശൂരിൽ വെച്ച് വളരെ മാതൃകാപരമായി 50 വർഷമായി കഴക പ്രവർത്തി നടത്തി വരുന്നവരെ ആദരിച്ച വിവരം ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി പറഞ്ഞു.
ചർച്ചയിൽ സർവ്വ ശ്രീ സി പി അച്യുതൻ, കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, ആർ ശ്രീധരൻ (മുരളി), രഘുനാഥ് കോലഴി, രവികുമാർ പിഷാരോടി, സേതുമാധവൻ, എ പി ഗോപി എന്നിവർ പങ്കെടുത്തു.

ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ശനിയാഴ്ച്ച രാവിലെ മുതൽ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീ കൃഷ്ണകുമാറിന്റെ നന്ദിയോടെ യോഗം 5.15 ന് അവസാനിച്ചു.

അടുത്ത മാസത്തെ യോഗം 2025 ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകീട്ട് 4 ന് സമാജം ആസ്ഥാന മന്ദിരത്തിൽ ചേരുന്നതാണ്.

നന്ദിയോടെ

സെക്രട്ടറി

എ പി ജയദേവൻ

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

0

പിഷാരോടി സമാജം സംയുക്ത ഭരണസമിതി യോഗം

പിഷാരോടി സമാജം, PE & WS, PP & TDT, തുളസീദളം എന്നീ ഉപസംഘങ്ങളുടെയും ശാഖാ സെക്രട്ടറിമാരുടെയും പ്രസിഡണ്ടുമാരുടെയും സംയുക്ത ഭരണസമിതി യോഗം 2025 ജൂൺ 22-ാം തീയതി ഞായറാഴ്ച രാവിലെ 10.30ന് Thrissur-ലെ സമാജം ആസ്ഥാനമന്ദിരത്തിൽ നടന്നു. സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

പുതിയ ഭരണസമിതിയുടെ ആദ്യ സംയുക്ത ഭരണസമിതി യോഗമായതിനാൽ, പ്രസിഡണ്ടിൻെറ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തിയശേഷം യോഗ നടപടികൾ ആരംഭിച്ചു.

PP&TDT വൈസ് പ്രസിഡണ്ട് ശ്രീ രാജൻ രാഘവൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ പങ്കെടുക്കുന്ന എല്ലാ ഭരണസമിതി അംഗങ്ങളേയും സ്വാഗതം ചെയ്തു.

ഇക്കഴിഞ്ഞ കാലയളവിൽ നമ്മെവിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടെ വിയോഗത്തിലും അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും വേണ്ടി മൗനപ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി

ശ്രീ എ രാമചന്ദ്ര പിഷാരോടി തൻെറ അദ്ധ്യക്ഷപ്രസംഗത്തിൽ മെയ് 25 ന് ഇരിഞ്ഞാലക്കുടയിൽ വച്ച് സമയ ബന്ധിതമായും ഭംഗിയായും നടത്തിയ വാർഷികയോഗത്തിൻെറ സംഘാടകരെ അനുമോദിച്ചു.
കൂട്ടായ പ്രവർത്തനമാണ് ഇനി വേണ്ടത് എന്നും സമാജപ്രവർത്തനത്തിൽ നിന്നും ആരും അകന്നു പോകാതെ നോക്കേണ്ടത് ഭരണസമിതിയുടെ കടമയാണെന്നും പറഞ്ഞു.

2027ൽ പിഷാരോടി സമാജത്തിന്റെ 50 ആം വാർഷികം നടത്തേണ്ടത് ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ ആവും അതിൻെറ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

കേന്ദ്ര ഭരണസമിതിയിൽ പ്രാതിനിദ്ധ്യം ഇല്ലാത്ത ശാഖകളുടെ പ്രതിധികളെ ഉൾപ്പെടുത്തൽ, വനിത പ്രാതിനിധ്യം, നിർജ്ജീവമായ ശാഖകളെ പുനരുദ്ധരിക്കൽ, പെൻഷൻ പദ്ധതി, അവാർഡ് & സ്കോളർഷിപ്പ്, ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ, തുളസീദളം, വെബ്സൈറ്റ് , രാമായണമാസാചരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചചെയ്യാനുണ്ട് അതിൽ എല്ലാവരും സജീവമായി പങ്കെടുക്കണം എന്നും പ്രസിഡണ്ട് പറഞ്ഞു.

1) കേന്ദ്ര വാർഷിക അവലോകനം

2025 മെയ് 25-ന് ഇരിഞ്ഞാലക്കുട ശാഖയുടെ നേതൃത്വത്തിൽ നടന്ന വാർഷിക പൊതുയോഗം ഔദ്യോഗിക പരിപാടികളും കലാപരിപാടികളും ഉൾക്കൊണ്ടു ഭംഗിയായി സംഘടിപ്പിക്കപ്പെട്ടതായി കേന്ദ്ര ഭരണസമിതി അഭിപ്രായപ്പെട്ടു. ശാഖാ ഭാരവാഹികളും അംഗങ്ങളുമൊക്കെ പ്രശംസയുടെ അർഹരാണെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. സംഭവത്തിന്റെ ഓഡിയോ-വിഷ്വൽ ക്വാളിറ്റി മെച്ചപ്പെടുത്താനാണ് ഭാവിയിൽ ശ്രദ്ധിക്കേണ്ടതെന്ന് വിലയിരുത്തൽ ഉണ്ടായി.
വാർഷികാഘോഷത്തിൻെറ മുഴുവൻ കണക്ക്, സംഭാവന കൂപ്പണുകൾ തിരികെ ലഭിച്ച ശേഷം അടുത്ത യോഗത്തിൽ അവതരിപ്പിക്കുമെന്ന് ശ്രീ രാജൻ എ പിഷാരോടി അറിയിച്ചു.
വാർഷികം സംബന്ധിച്ച് ശ്രീ രാജൻ രാഘവൻ (കൊടകര), ശ്രീ വി പി മധു (ചൊവ്വര), ശ്രീമതി ഐ പി വിജയലക്ഷ്മി (ഗുരുവായൂർ), ശ്രീ കെ പി ആനന്ദ് കുമാർ (ആലത്തൂർ), ശ്രീ ദേവദാസ് (തിരുവനന്തപുരം) എന്നിവർ അവലോകനം നടത്തി.

2) കേന്ദ്ര ഭരണസമിതിയിൽ ശാഖകളുടെ പ്രാതിനിധ്യം

പുതിയ ഭരണസമിതിയിൽ എല്ലാ ശാഖകൾക്കും (പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കു പുറമെ) പ്രതിനിധിത്വം ഉറപ്പുവരുത്തണമെന്ന ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം ഇൻ്റേണൽ ആഡിറ്ററും മേഖലാ കോർഡിനേറ്റർമാരും വനിത പ്രതിനിധികളും നിർദ്ദേശിക്കപ്പെട്ടു.

  • ഇൻ്റേണൽ ആഡിറ്റർ: ശ്രീ എം പി ഹരിദാസ് (കോങ്ങാട്)
  • ദക്ഷിണ മേഖല കോർഡിനേറ്റർ: ശ്രീ ജെ സി പിഷാരോടി (തിരുവനന്തപുരം)
  • വെബ്സൈറ്റ് പ്രതിനിധി: ശ്രീ ടി പി ശശികുമാർ (മുംബൈ)
  • വനിത പ്രതിനിധി: ശ്രീമതി എം പി ഉഷ (കോങ്ങാട്), ശ്രീമതി രഞ്ജിനി ഗോപി (തൃശൂർ)
  • ഉത്തരമേഖല കോർഡിനേറ്റർ: ശ്രീ എം പി രാമചന്ദ്രൻ (പാലക്കാട്)
  • മദ്ധ്യമേഖല കോർഡിനേറ്റർ: ശ്രീ സി ജി മോഹനൻ (ഇരിഞ്ഞാലക്കുട)

കേരളേതര മേഖല കോർഡിനേറ്ററേയും മുംബൈ ശാഖയെ നിർദ്ദേശിക്കണമെന്ന് തീരുമാനിച്ചു.
സജീവമല്ലാത്ത ശാഖകളെ പുനസംഘടിപ്പിക്കാൻ വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ ചെയർമാനായും, ശ്രീ അശോക് കുമാർ (കോട്ടയം), ശ്രീ ഏ ആർ ഉണ്ണി (മഞ്ചേരി) അംഗങ്ങളുമായും കമ്മിറ്റിയെ നിയോഗിച്ചു.
സമാജം കേന്ദ്ര സംയുക്ത യോഗത്തിൽ ശ്രീ കെ പി ഗോപകുമാറിനെ (തൃശൂർ) പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന് പ്രസിഡണ്ട് നിർദ്ദേശിച്ചു.

3) തുളസീദളം

തുളസീദളത്തിന്റെ പത്രാധിപസമിതിയിൽ ചുവടെപ്പറയുന്നവരെ യോഗം അംഗീകരിച്ചു:

  • ചീഫ് എഡിറ്റർ: ശ്രീമതി എ പി സരസ്വതി
  • എഡിറ്റർ: ശ്രീ ഗോപൻ പഴുവിൽ
  • സബ് എഡിറ്റർ: ശ്രീ ഗോകുലകൃഷ്ണൻ
  • അംഗങ്ങൾ: ശ്രീ സി പി അച്യുതൻ, ശ്രീ മുരളി മാന്നന്നൂർ, ശ്രീ കെ എൻ വിജയൻ, ശ്രീമതി വൈക സതീഷ്
  • കവർ ഡിസൈൻ: ശ്രീ അനൂപ് രാഘവൻ
  • അസി. മാനേജർ: ശ്രീ രാമചന്ദ്രൻ മാങ്കുറ്റിപ്പാടം

തുളസീദളം ഒണപ്പതിപ്പ് ഭംഗിയായി പുറത്തിറക്കണമെന്ന് എഡിറ്റർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

4) PE & WS

PET 2000 പെൻഷൻ പദ്ധതിയിൽ രണ്ട് ഒഴിവുകളിലേക്കുള്ള അപേക്ഷകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം ആലത്തൂർ ശാഖയിലെ ശ്രീമതി പാർവ്വതി പിഷാരസ്യാറിനെയും തിരുവനന്തപുരം ശാഖയിലെ ശ്രീമതി പത്മാവതി പിഷാരസ്യാറിനെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ശ്രീമതി പാർവ്വതിക്ക് താമസസൗകര്യവും ഒരുക്കണമെന്ന് ശുപാർശയോട് അനുബന്ധിച്ച് പ്രത്യേകം സമിതി രൂപീകരിച്ചു:

  • കേന്ദ്ര പ്രസിഡണ്ട്, ജനറൽസെക്രട്ടറി, PE&WS വൈസ് പ്രസിഡണ്ട്, PP&TDT സെക്രട്ടറി എന്നിവരടങ്ങിയ സമിതി ആലത്തൂർ ശാഖയുമായി ചേർന്ന് ഇടനിലവിലയിരുത്തും.
    കോട്ടയം ശാഖയിൽ നിന്നുള്ള വൃക്ക രോഗചികിത്സയും ഹൃദയ ശസ്ത്രക്രിയയും സംബന്ധിച്ച അപേക്ഷകൾ പരിഗണിച്ച് ഓരോരുത്തർക്കും ₹10,000 വീതം അനുവദിച്ചു.
    അവാർഡ് & സ്കോളർഷിപ്പ് നിർണയ സമിതിയിൽ ഡോ പി ബി രാംകുമാർ (മുൻ PE&WS സെക്രട്ടറി), ഡോ എം പി രാജൻ (കൊടകര) എന്നിവരെ ഉൾപ്പെടുത്തി.

5) PP&TDT

ഗുരുവായൂർ ഗസ്റ്റ് ഹൗസിൻെറ കാര്യങ്ങൾ സംബന്ധിച്ച് PP&TDT സെക്രട്ടറി ശ്രീ കെ പി രവി വിശദീകരണം നൽകി.
ഡെപ്പോസിറ്റ് നൽകിയ അംഗങ്ങൾക്ക് പലിശ നൽകി വരാനുളള വിഷയങ്ങൾ, ബിസിനസ് കണക്കുകൾ തുടങ്ങിയവ സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്യുവാൻ ചുമതലപ്പെടുത്തി:

  • പ്രസിഡണ്ട്, ജനറൽസെക്രട്ടറി, PP&TDT സെക്രട്ടറി, ട്രഷറർ.
    നാലാം നിലയിൽ പുതിയ സ്യൂട്ട് റൂമുകൾ പണിയുന്നതിനുള്ള ചർച്ചകൾക്കും മേൽവിലാസങ്ങൾക്കുമായി എഞ്ചിനീയറിംഗ് വിദഗ്ധരോട് റിപ്പോർട്ട് തേടാനും ഈsame committee-യെ ചുമതലപ്പെടുത്തി.
    2025 ആഗസ്റ്റ് 15 ന് PP&TDT അംഗങ്ങളുടെ വാർഷിക പൊതുയോഗം ഗുരുവായൂരിൽ നടത്താനാണ് തീരുമാനം.

6) സമാജം വെബ്സൈറ്റ്

വർഷങ്ങളായി വെബ്സൈറ്റ് അഡ്മിൻ ആയിരുന്ന ശ്രീ വി പി മുരളിധരൻ ഒഴിവ് വന്നതിനെ തുടർന്ന്, നിലവിൽ വെബ് ടീമംഗമായിരുന്ന ശ്രീ ടി പി ശശികുമാർ (മുംബൈ) അധികാരങ്ങൾ ഏറ്റെടുത്തു.
ശ്രീ മനീഷ് മോഹനൻ, ശ്രീ സരീഷ് എന്നിവരെയും പുതുതായി വെബ് ടീമിൽ ഉൾപ്പെടുത്താനും, താൽപര്യമുള്ള യുവാക്കളെയും ഉൾപ്പെടുത്തുവാനും തീരുമാനിച്ചു.
ഈ വിവരങ്ങൾ യോഗത്തെ അറിയിച്ചത്: ശ്രീ രാജൻ രാഘവൻ.

7) രാമായണമാസാചരണം

കർക്കടക മാസത്തിൽ ഓൺലൈൻ രാമായണമാസാചരണം ഇത്തവണയും തുടരും.
2025 ജൂലൈ 17-ന് (കർക്കടകം 1) ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ സമ്പൂർണ നാരായണീയ പാരായണവും വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചടങ്ങും സംഘടിപ്പിക്കും.
രാത്രി തിരിച്ചു പോവാൻ ബുദ്ധിമുട്ടുള്ളവർക്ക് താമസ സൗകര്യവും ഒരുക്കും.
മറ്റുദിവസങ്ങളിൽ ഓൺലൈൻ വഴി പാരായണം നടത്തും.

8) മറ്റ് വിഷയങ്ങൾ

മഞ്ചേരി ശാഖ മന്ദിരത്തിൽ മരണാനന്തര ചടങ്ങുകൾക്കായുള്ള പദ്ധതി, വെജിറ്റേറിയൻ ഗ്രാമം, വയോജന സായാഹ്നങ്ങൾ തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രത്തിൻെറ മാർഗനിർദ്ദേശം ആവശ്യപ്പെടുമെന്ന് ശ്രീ എ ആർ ഉണ്ണി, ശ്രീ കെ പി മുരളി എന്നിവർ പറഞ്ഞു.
സമാജം ആസ്ഥാനത്തിൽ പുതിയ സ്റ്റാഫായുള്ള ശ്രീ വിവേക് തെക്കേടത്തെ അംഗങ്ങളോട് പരിചയപ്പെടുത്തി.
യോഗത്തിൽ പങ്കെടുത്തവർക്കും സഹായിച്ചവർക്കും നന്ദി പറഞ്ഞു: PE & WS വൈസ് പ്രസിഡണ്ട് ശ്രീ വി പി മധു.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

[orgchart]

മുംബൈ ശാഖ 451മത് ഭരണസമിതി യോഗം

0

🗓️ തീയതി: 22 ജൂൺ 2025

📍 സ്ഥലം: ശ്രീ വി പി ശശിധരൻ്റെ വസതിയിൽ, താനെ വെസ്റ്റ്

👤 അദ്ധ്യക്ഷൻ: ശ്രീ എ പി രഘുപതി


🙏 ആരംഭം: മാസ്റ്റർ ആദിത്യ പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ

  • ഇക്കഴിഞ്ഞ മാസത്തിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും
  • അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്കും
    യോഗം അനുശോചനം രേഖപ്പെടുത്തി.
  • മുൻ യോഗ മിനുട്ട്: സെക്രട്ടറി വായിച്ചു, അംഗീകരിച്ചു.
  • വരവ്-ചിലവ് കണക്കുകൾ: ഖജാൻജി അവതരിപ്പിച്ചു, അംഗീകരിച്ചു.
  • ഇൻകം ടാക്സ് സർട്ടിഫിക്കറ്റ്: ശാഖയിലേക്കും കേന്ദ്ര പെൻഷൻ ഫണ്ടിലേക്കും സംഭാവന നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകിയതായി ഖജാൻജി അറിയിച്ചു.
  • 2024–25 വാർഷിക കണക്കുകൾ: ഇന്റേർണൽ, സ്റ്റാറ്റ്യുട്ടറി ഓഡിറ്റർമാർ അംഗീകരിച്ചതായി അറിയിച്ചു.
  • ഭരണസമിതി റിപ്പോർട്ട്: 2024–25 വർഷത്തേക്കുള്ള റിപ്പോർട്ട് അംഗീകരിച്ചു.

📅 തീയതി: 27-07-2025 (ഞായറാഴ്ച)
🕒 സമയം: 3.30 PM
📍 സ്ഥലം: BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജ്, വസായ് വെസ്റ്റ്
കാര്യപരിപാടികൾ:

  1. 42മത് പൊതുയോഗ മിനുട്ട് അംഗീകരിക്കൽ
  2. 2024–25 പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കൽ
  3. ഓഡിറ്റർ അംഗീകരിച്ച കണക്കുകൾ അംഗീകരിക്കൽ
  4. 2025–26 ഇന്റേർണൽ ഓഡിറ്റർ തിരഞ്ഞെടുപ്പ്
  5. 2025–26 സ്റ്റാറ്റ്യുട്ടറി ഓഡിറ്റർ തിരഞ്ഞെടുപ്പ്
  6. കേന്ദ്ര പ്രതിനിധി തിരഞ്ഞെടുപ്പ്
  7. 2025 വാർഷികാഘോഷ ചർച്ച
  8. മറ്റ് വിഷയങ്ങൾ

മുൻ യോഗ മിനുട്ട്, റിപ്പോർട്ട്, കണക്കുകൾ എന്നിവ അംഗങ്ങൾക്ക് അയയ്ക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഒരു അംഗത്തിന്റെ അപേക്ഷ കേന്ദ്ര പരിഗണനയ്ക്കായി അയയ്ക്കാൻ തീരുമാനിച്ചു.

  • കേന്ദ്ര വാർഷികം: ഇരിങ്ങാലക്കുട ശാഖ മികച്ച രീതിയിൽ സംഘടിപ്പിച്ചതായി യോഗം അഭിപ്രായപ്പെട്ടു.
  • ഗസ്റ്റ് ഹൗസ് നിക്ഷേപം: പലിശ നൽകാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥന.
  • ഓഡിറ്റ് കണക്കുകൾ: എല്ലാ വർഷവും ലഭ്യമാക്കാൻ ആവശ്യപ്പെട്ടു.
  • ഗുരുവായൂർ ഗസ്റ്റ് ഹൗസ് റിപ്പോർട്ട്: തുളസീദളത്തിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

മുംബൈ ശാഖ ട്രസ്റ്റിലേക്ക് നൽകിയ നിക്ഷേപത്തിന് പലിശ ആവശ്യപ്പെട്ട് കത്ത് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ജൂൺ 5-ന് ഷഷ്ട്യബ്ദപൂർത്തി ആഘോഷിച്ച ശ്രീ വി പി ശശിധരനെ ഓണപ്പുടവ നൽകി ആദരിച്ചു.

സമാപനം: 2 മണിക്ക്, സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ.

തൃശൂർ ശാഖ – 2025 ജൂൺ മാസ യോഗം

0

തൃശൂർ ശാഖയുടെ ജൂൺ മാസ യോഗം 2025 ജൂൺ 15-ന് തൃശൂർ ഷൊർണ്ണൂർ റോഡിലുള്ള ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതിയായ ചിത്രശാലയിൽ ചേർന്നു. യോഗം വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.

കുമാരി മീരയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, ശ്രീമതി എ.പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി.പി. അച്യുതൻ എന്നിവർ നേതൃത്വം നൽകവെ, നാരായണീയം 13-മത് ദശകം മുഴുവൻ അംഗങ്ങളും ചേർന്ന് ചൊല്ലി.

ഡോ. പ്രവീൺ എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം അറിയിച്ചു. തുടർന്ന്, അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന്, കൂടാതെ കഴിഞ്ഞ മാസക്കാലയളവിൽ നമ്മിൽ നിന്ന് വിട്ടുപോയ ബന്ധുജനങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി എല്ലാവരും ഒന്നിച്ചു ചേർന്ന് മൗനപ്രാർത്ഥന നടത്തി.

പിഷാരടി സമാജത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തകരിലൊരാളും, വർഷങ്ങളായി തൃശൂർ ശാഖ സംഘടിപ്പിച്ച് വരുന്ന മെഡിക്കൽ ക്യാമ്പിന്റെ ആരംഭത്തിന് നേതൃത്വം നൽകിയ പ്രമുഖരിലൊരാളുമായ ഡോ. ശ്രീകുമാറിന്റെ വസതിയിൽ, അനവധി വർഷങ്ങൾക്കുശേഷം ശാഖായോഗം വീണ്ടും ചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ടെന്ന് വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷഭാഷണത്തിൽ പറഞ്ഞു.

ശാഖായോഗം സംഘടിപ്പിക്കാൻ സമ്മതം നൽകിയ ശ്രീമതി രത്നം ശ്രീകുമാറിനോടും ഡോ. പ്രവീൺ ശ്രീകുമാറിനോടും അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികം വളരെ ഗംഭീരമായി നടന്നു എന്നും, പുതിയ കേന്ദ്രഭരണസമിതി നിലവിൽ വന്നതായും അദ്ദേഹം അറിയിച്ചു.
തൃശൂർ ശാഖയെ പ്രതിനിധീകരിച്ച് കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങൾ കാണികൾക്ക് മനോഹര അനുഭവം പകർന്നു. എല്ലാവർക്കും യോഗത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

ഏപ്രിൽ 16-ന് ശ്രീ രമേഷ് പിഷാരോടി ഉദ്‌ഘാടനം ചെയ്ത തുളസീദളം കലാ സാംസ്കാരിക സമിതിയിൽ അംഗത്വം സ്വീകരിച്ചവർ ഇന്ന് ഭൂരിപക്ഷംആണ്. ഇപ്പോഴും കൂടുതൽ പേർ ഈ കലാസാംസ്കാരിക കൂട്ടായ്മയിൽ ചേർന്ന് കൊണ്ടിരിക്കുകയാണ്.

നമ്മുടെ ശാഖയുടെ നേതൃത്വത്തിൽ സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന മരണാനന്തര ക്രിയകളും കഥകളി ക്ലാസുകളും എല്ലാം വിനയപൂർവ്വവും നിരന്തരവുമായ പ്രവർത്തനങ്ങളായി നടന്നു കൊണ്ടിരിക്കുന്നു.

കേന്ദ്ര പെൻഷൻ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വലിയൊരു സംഭാവന നൽകാൻ കഴിഞ്ഞത് ഏറെ ഗൗരവം നൽകുന്നതാണ്.
25000 രൂപ വീതം ശേഖരിച്ച്, ഏറ്റവും വലിയ സംഖ്യ സംഭാവന നൽകാൻ കഴിയുന്നത് തൃശൂർ ശാഖയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ കാലങ്ങളിൽ ഈ സംഭാവനകൾ കുറവായിട്ടുള്ളതായി കണ്ടെത്തുന്നു. അതിനാൽ, പുതിയ സാമ്പത്തിക വർഷത്തിലെ പിരിവ് ഉടൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

ഇപ്പോൾ 20 പേർക്ക് പെൻഷൻ ലഭിക്കുന്നു. താമസിക്കാൻ സ്വന്തം വീട് പോലുമില്ലാത്ത നിരവധി അർഹരായവർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ സഹായിക്കുക എന്നത് നമ്മുടെ അവകാശബോധം കൈവിടാതെ നിറവേറ്റേണ്ട പ്രധാന ഉത്തരവാദിത്തമാണെന്ന് പങ്കാളിത്തത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.

വല്ലച്ചിറ ട്രസ്റ്റിന്റെ നിലവിലെ പ്രവർത്തനങ്ങളുടെയും അവസ്ഥയുടെയും വിശദീകരണം വൈസ് പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടി യോഗത്തോട് പങ്കുവച്ചു.

തുടർന്ന് സെക്രട്ടറി ശ്രീ എ പി ജയദേവൻ കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് വായിച്ചത് കയ്യടികളോടെ പാസാക്കി. ട്രഷറർക്കു യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാൽ കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും ഡോക്ടർ ശ്രീകുമാറിന്റെ ഭവനത്തിൽ വെച്ച് യോഗം കൂടാൻ അതും മുൻ പ്രസിഡണ്ടുമാരായ കേണൽ ഡോക്ടർ വി പി ഗോപിനാഥൻ, ശ്രീ കെ പി ബാലകൃഷ്ണ പിഷാ രോടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരാൻ സാധിച്ചതിൽ പ്രത്യേകം സന്തോഷിക്കുന്നു എന്നറിയിച്ചു.

ഇരിഞ്ഞാലക്കുട വെച്ച് നടന്ന കേന്ദ്ര വാർഷികത്തിൽ ആദ്യന്തം തൃശൂർ ശാഖ വളരെ സജീവമായി പ്രവർത്തിച്ചതിൽ ശാഖയെ അഭിനന്ദിക്കുന്നു. നമുക്ക് ധാരാളം കലാകാരന്മാരും കലാകാരികളും മറ്റു പ്രവർത്തകരും ഉണ്ട് എന്നാൽ നല്ല സംഘടകർ നമ്മുടെ ഇടയിൽ വിരളമാണ് എന്നതൊരു പോരായ്മയായി കാണേണ്ടതുണ്ട്. ആ കുറവുകൾ കൂടി പരിഹരിക്കണം എന്ന ഉദ്ദേശം കൂടി തുളസീദളം കലാ സാംസ്കാരിക സമിതിക്കുണ്ട്. പെൻഷൻ പദ്ധതിയിൽ സാമ്പത്തീക വരുമാനം കുറഞ്ഞതിന്റെ പ്രധാന കാരണം പിന്നീട് അതിന്റെ തുടർനടപടികൾ ഉണ്ടാകാതെ പോയതാണ്. അത് നമ്മൾ വീണ്ടും ആരംഭിക്കുന്നു. വിവിധ ശാഖകളിലായി സാമ്പത്തീകമായി എല്ലാ തരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ പേരുണ്ട്. ഒരുപാട് അംഗങ്ങളുണ്ടെങ്കിലും ഭാഗം നടത്താതെ സാമ്പത്തീകമായി ദരിദ്രരെങ്കിലും എ പി എൽ കാർഡുടമസ്ഥരായി കൂട്ടു കുടുംബമായി താമസിക്കുന്ന പല കുടുംബങ്ങളും ഇപ്പോഴും ഉണ്ട്. ദേവസ്വം ബോർഡുകൾ, ചില ക്ഷേത്രോപദേശകസമിതികൾ എന്നിവരൊക്കെ കാരായ്മ കഴക പ്രവർത്തി ചെയ്തു വരുന്നവരോട് ചെയ്തു വരുന്ന അനീതികളും ദ്രോഹങ്ങളും നമ്മുടെ ശ്രദ്ധയിൽ ഉണ്ട്. ഇവരെയെല്ലാം സഹായിക്കേണ്ടത് നമ്മടെ കടമയാണ്. ഇതിനെല്ലാം തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വയോജനങ്ങളുടെ അധിവാസം, സുരക്ഷിതത്വം, മാനസികോല്ലാസം എന്നിവക്കെല്ലാമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
തുല്യ പ്രാധാന്യത്തോടെ തന്നെ യുവജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ നല്കാനും നമുക്ക് സാധിക്കണം. അതിനുള്ള പദ്ധതികളും ഭരണ സമിതിക്ക് മുന്നിൽ ഉണ്ട്. ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ പ്രശംസാർഹമായി മുന്നോട്ട് പോകുന്നുണ്ട്. അഞ്ചു വർഷമായികർക്കിടകത്തിൽ നടത്തി വരുന്ന രാമായണ മാസാ ചരണം ഇപ്രാവശ്യം ജൂലൈ 17 ന് ( കർക്കിടകം 1) ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിരി ക്കുന്നതെന്നും അതിന്റെ വിജയത്തിനും തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.

മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി അദ്ദേഹം ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത്, അന്തരിച്ച ബാബു നാരായണനെ ചെയർമാനാക്കി ഒരു കലാസമിതി രൂപീകരിക്കാൻ ശ്രമം നടത്തിയ വിവരം യോഗത്തോട് പങ്ക് വെച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപീകൃതമായതിൽ സന്തോഷിക്കുന്നു.
എല്ലാവരുടെയും സഹകരണങ്ങൾ കൊണ്ട് ഗുരുവായൂർ ഗസ്റ്റ് ഹൌസ് യാഥാർഥ്യമായതുമെല്ലാം ശ്രീ ബാലകൃഷ്ണ പിഷാരടി വിവരിച്ചു. എന്നാൽ ഇപ്പോൾ പല ശാഖകളും ഇല്ലാതായി. പുതിയ ഭരണ സമിതിക്ക് അത്തരം ശാഖകളെ പുനർജീവിപ്പിക്കാനും പഴയതുപോലെ കർമ്മ നിരതരാക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു. കേന്ദ്ര പെൻഷൻ ഫണ്ട്‌, വല്ലച്ചിറ ട്രസ്റ്റ്‌ സ്ഥലം, വയോജനങ്ങളെ പാർപ്പിക്കാനുള്ള സ്ഥലം, ഗുരുവായൂർ ഗസ്റ്റ് എന്നിവയെ പറ്റിയൊക്കെ ശ്രീ ബാലകൃഷ്ണ പിഷാരോടി അഭിപ്രായം പങ്ക് വെച്ചു.

സ്വന്തമായി വീട് പോലും ഇല്ലാത്തവരും സാമ്പത്തീകമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ള വിവരം വളരെ വേദന ഉണ്ടാക്കുന്നതാണെന്ന് മുൻ ജനറൽസെക്രട്ടറി ശ്രീ സി പി അച്യുതൻ പറഞ്ഞു.
ഇനിയും അങ്ങനെ ഉള്ളവർ ഉണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ച് ഗൃഹ സന്ദർശനങ്ങൾ ആണ് ഏറ്റവും നല്ല മാർഗ്ഗം. പെൻഷൻ പദ്ധതിയെ പറ്റിയുള്ള അഭിപ്രായവും ശ്രീ സി പി അച്യുതൻ പറഞ്ഞു.

തുളസീദളം ഓണപ്പതിപ്പ് ഇപ്രാവശ്യവും മുഴുവൻ കളർ പേജുകളോടെയാണ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ശാഖയിൽ നിന്ന് പരമാവധി പരസ്യങ്ങളും ആർട്ടിക്കിളുകളും സംഘടിപ്പിച്ചു തരണമെന്ന് തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അഭ്യർത്ഥിച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി പ്രവർത്തങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

ചർച്ചയിൽ സർവ്വശ്രീ കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, ജി ആർ ഗോവിന്ദൻ, ശ്രീ സി ജി കുട്ടി എന്നിവരും പങ്കെടുത്തു.

നിലവിൽ ശാഖയിൽ കഴക പ്രവർത്തി ചെയ്യുന്ന 21 അംഗങ്ങളുടെ ഇൻഷുറൻസ് കാലാവധി ജൂലൈ മാസത്തിൽ തീരുന്നതിനാൽ അവരുടെ ഇൻഷുറൻസ് പുതുക്കാനും അതോടൊപ്പം പുതിയവർ ഉണ്ടെങ്കിൽ അവരെ ചേർക്കാനും തീരുമാനിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ 96.6 ശതമാനം മാർക്കുകളുമായി ഫുൾ എ പ്ലസ്സോടെ ഉന്നത വിജയം നേടിയ എസ്. കൈലാസ് കൃഷ്ണയെ യോഗത്തിന് വേണ്ടി ശ്രീ എ രാമചന്ദ്ര പിഷാരോടി അഭിനന്ദിച്ചു.

ക്ഷേമനിധി നടത്തി. ശ്രീ സുരേഷിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.