Site icon Pisharody Samajam

പാലക്കാട് ശാഖ 2026 സെപ്റ്റംബർ മാസയോഗം

പാലക്കാട് ശാഖയുടെ സെപ്റ്റംബർ മാസം യോഗം 21/ 9 /26 ന് സെക്രട്ടറി ശ്രീ വി പി മുകുന്ദന്റെ ഭവനമായ അനുഗ്രഹ യിൽ വെച്ച് നടത്തി.

കുടുംബനാഥനും സഹധർമ്മിണിയും കൂടി ഈശ്വര പ്രാർത്ഥന നടത്തി. അതിനുശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.

കഴിഞ്ഞ ഒരു മാസത്തെ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയവരുടെ ആത്മശാന്തിക്കായി എല്ലാവരും പ്രാർത്ഥിച്ചു.

പുരാണ പാരായണത്തിൽ ശ്രീമതി വത്സല മുകുന്ദൻ നാരായണീയം ദശകം ഒന്ന് ഭക്തി സാന്ദ്രമായി വായിച്ചു.

അധ്യക്ഷൻ ശ്രീ എ പി സതീഷ് കുമാർ ഒക്ടോബർ നാലിന് കേന്ദ്രത്തിൽ വച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന അവാർഡ് സമ്മേളനത്തെക്കുറിച്ച് വിവരിച്ചു. പാലക്കാട് ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും 25 /10/ 26 ന് നടത്താൻ ഉദ്ദേശിക്കുന്നുവെന്നും പറഞ്ഞു .

സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ അയച്ച അഞ്ചുപേർക്കും അവാർഡുകൾ ലഭിച്ചതായും അറിയിച്ചു.
വേണ്ട പരിഗണന നല്കിയതിന് കേന്ദ്രത്തെ അഭിനന്ദിച്ചു. അവരെല്ലാവരും തൃശ്ശൂരിലെത്തി അവാർഡുകൾ ഏറ്റുവാങ്ങണമെന്ന് ഏവരെയും അറിയിച്ചതായും പറഞ്ഞു.

ഒക്ടോബർ 25ന് നടത്താനിരിക്കുന്ന കുടുംബ സംഗമവും ഓണാഘോഷവും ഭംഗിയായി നടത്തുവാൻ എല്ലാ മെമ്പർമാരും സഹായസഹകരണങ്ങൾ ചെയ്തു തരണമെന്ന് അഭ്യർത്ഥിച്ചു.
ആരംഭ നടപടികൾ തുടരുന്നതായി അറിയിച്ചു.
ഒരു സംഗീത സമന്വയം പരിപാടി അന്നേ ദിവസം കാലത്ത് സംഘടിപ്പിക്കുന്നുണ്ടെന്നും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ഈ പരിപാടി ഏവർക്കും ആസ്വദിക്കാവുന്നതാണ് എന്നും യോഗത്തിൽ അറിയിച്ചു.
കൂടാതെ ശാഖയിലെ കലാകാരന്മാർക്കും കലാകാരികൾക്കും അവസരം ഒരുക്കയും ഈ ആഘോഷത്തിന്റെ ഉദ്ദേശമാണെന്നും ഏവരെയും അറിയിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം വേണ്ട ഒരുക്കങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.
വിദ്യാഭ്യാസ അവാർഡുകൾ കിട്ടിയ കുട്ടികളെയെല്ലാം ശാഖയും അനുമോദിക്കുന്നതായിരിക്കും.
എല്ലാവരും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

ശാഖയിലെ സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശോകം ഉദ്ധരിച്ച് അർത്ഥം വിവരിച്ചു.

ആറുമണിക്ക് ശ്രീ കെ ഗോപിയുടെ നന്ദി പ്രകടനത്തോടെ യോഗം സമംഗളം അവസാനിച്ചു

Exit mobile version