മുംബൈ ശാഖയുടെ 461മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ 27-09-2026നു 7:00P M നു ചേർന്നു.
ശ്രീ V.R. മോഹനന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ യോഗ ശേഷം അന്തരിച്ച ശാഖാംഗങ്ങളുടെയും സമുദായാംഗങ്ങളുടെയും പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ് യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കഴിഞ്ഞ യോഗ ശേഷമുള്ള വരവ് ചിലവ് കണക്കുകൾ ഖജാൻജി അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു. ഇൻകം ടാക്സ് വിഭാഗത്തിലേക്ക് സമർപ്പിക്കേണ്ട ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചതായി ഖജാൻജി അറിയിച്ചു.
കലാവിഭാഗം കൺവീനർ ശ്രീ ശശി വി പി ഈ വർഷത്തെ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു. ഹാൾ , ഭക്ഷണം, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവ ഏല്പിച്ചുവെന്നും കൂടാതെ ഏകദേശം മൂന്ന് മണിക്കൂർ നേരം അവതരിപ്പിക്കാനുള്ള കലാപരിപാടികൾക്കുള്ള അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ട് എന്നും അറിയിച്ചു. തുടർന്ന് ചർച്ചകൾക്കു ശേഷം ഈ വർഷത്തെ ക്ഷേത്രകല പരിചയപ്പെടുത്തലിൽ നങ്യാർ കൂത്ത് അവതരിപ്പിക്കുവാനും തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ നടത്തുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
കൊടകര ശാഖയിൽ നിന്നും കേന്ദ്രം മുഖേന ലഭിച്ച ചികിത്സ ധനസഹായത്തിലേക്കു രണ്ടാം ഗഡുവായി ഒരു തുക കൂടി അപേക്ഷകന് അയച്ചു കൊടുത്തതായി ഖജാൻജി അറിയിച്ചു. ഇനിയും തുക ആവശ്യമായി വരുന്നപക്ഷം തുക അയച്ചുനല്കുന്നതിനും തീരുമാനിച്ചു.
ശാഖ വർഷംതോറും നൽകിവരാറുള്ള വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ഇനിയും നല്കുവാനുള്ളവർ എത്രയും പെട്ടെന്ന് അയച്ചുതരുവാനുള്ള അറിയിപ്പുനൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തുടർന്ന് ജോ. സെക്രെട്ടറിയുടെ നന്ദി പ്രകാശത്തോടെ കൃത്യം 8:30 PM ന് യോഗം അവസാനിച്ചു.

