Site icon Pisharody Samajam

പാലക്കാട് ശാഖ 2026 ആഗസ്റ്റ്മാസ യോഗം

പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസയോഗം 15.08.26 ന് ഞായറാഴ്ച ശ്രീ പി പി നാരായണന്റെ ഭവനമായ സായൂജ്യം, ശ്രീ ദുർഗ്ഗാ നഗറിൽ വെച്ച് നടന്നു.

ശീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ പി പി നാരായണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവലേയും സ്വാഗതം ചെയ്തു.
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.
പുരാണ പാരായണത്തിൽ ശ്രീമതി ചന്ദ്രിക പിഷാരസ്യരും ശ്രീമതി വത്സല മുകുന്ദനും കൂടി രാമായണം സുന്ദരകാണ്ഡം പാരായണം ചെയ്തു.

അധ്യക്ഷ സ്ഥാനം വഹിച്ച ശാഖ പ്രസിഡണ്ട് എ പി സതീഷ് കുമാർ എല്ലാവർക്കും സ്വാതന്ത്ര ദിന ആശംസകൾ അറിയിച്ചു.
തുടർന്ന് കോങ്ങാട് ശാഖയുടെ നേതൃത്വത്തിൽ 30.08.26ന് നടത്തുന്ന ഉത്തരമേഖല സമ്മേളനവും കോങ്ങാട് ശാഖയുടെ വാർഷികവും ചർച്ച ചെയ്തു.
പാലക്കാട് ശാഖയിൽ നിന്നും മൂന്നു പാട്ടുകളും രണ്ട് ഡാൻസുകളും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞു.
സെക്രട്ടറി ശാഖാ പ്രവർത്തനങ്ങൾ വിവരിച്ചു. ആശുപത്രിയിൽ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന ശ്രീ പി യൂഷ് ഗിരിജന് പാലക്കാട് ശാഖയിൽ നിന്നും 60,000 രൂപ ധനസഹായം ചെയ്തതായി യോഗത്തിൽ അറിയിച്ചു.
ഈ വർഷവും നല്ല മാർക്കോടു കൂടി പാസായ ശാഖയിലെ 10 /12 ക്ലാസിലെ വിജയികളുടെ വിവരങ്ങൾ കേന്ദ്രത്തിന് യഥാസമയം നൽകിയതായി സെക്രട്ടറി അറിയിച്ചു.
കുട്ടികൾക്കും അവരുടെ അച്ഛനമ്മ മാർക്കും അനുമോദന അറിയിച്ചു.
ചുരുങ്ങിയത് 10 പേരെങ്കിലും കോങ്ങാട് ശാഖ വാർഷികത്തിന് പാലക്കാട് ശാഖയിൽ നിന്നും പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
കുറച്ചു മാസങ്ങളായി കിട്ടാതിരുന്ന ധനസഹായം ഡോക്ടർ വാസുദേവൻ പുനഃസ്ഥാപിച്ച തായും അംഗത്തിന് മുടങ്ങിയിരുന്ന എല്ലാ ഗഡുക്കളും ഒരുമിച്ച് ലഭിച്ചതായും വിവരം കിട്ടിയതായി സെക്രട്ടറി അറിയിച്ചു. ഡോക്ടർ വാസുദേവന് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

ഒക്ടോബർ മാസത്തിൽ ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും ഒരുമിച്ച് നടത്തുന്നതായിരിക്കും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്തമാസ യോഗത്തിൽ കൂടുതൽ ചർച്ചകൾ ആവാമെന്ന് തീരുമാനിച്ചു.

അടുത്ത മാസത്തെ യോഗവും ഒരു ഭവനത്തിൽ വച്ച് നടത്താമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും സെക്രട്ടറി അറിയിച്ചു

ശ്രീ എം പി രാമചന്ദ്രൻ തന്റെ സുഭാഷിതം പരിപാടിയിൽ സംസ്കൃത ശോകം ചൊല്ലി അർത്ഥം വിവരിച്ചു.
ശ്രീ A രാമചന്ദ്രൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സാമൂഹ്യ പ്രശ്നത്തെക്കുറിച്ചും അതിൻ്റെ പരിഹാരങ്ങളെ കുറിച്ചും പഠിച്ച വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

കെ ഗോപിയുടെ നന്ദി പ്രകടന ശേഷം 5.45 ന് യോഗം അവസാനിച്ചു.

Exit mobile version