പിഷാരടി സമാജം എറണാകുളം ശാഖയുടെ പ്രതിമാസ യോഗം 9-8-26 ന് കങ്ങരപ്പടി ഹരിത നഗരിയിലെ ശ്രീ ടി.പി. നാരായണന്റെ വസതിയായ വൃന്ദാവനത്തിൽ വെച്ച് ചേർന്നു.
അജണ്ട വായിച്ച് അംഗീകരിച്ചു. ഗൃഹത്തിൽ കെടാവിളക്ക് വെച്ചിരുന്നു.
പിന്നീട് ശ്രീമതി ഉഷ നാരായണൻ നാരായണീയ പാരായണവും ഗൃഹനാഥ ചന്ദ്രിക ഈശ്വര പ്രാർത്ഥനയും ചൊല്ലി.
ശ്രീ ടി.പി. നാരായണൻ എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങൾക്ക് അനുശോചനം അറിയിച്ച് മൗനം ആചരിച്ചു.
എക്സിക്യൂട്ടീവ് യോഗ റിപ്പോർട്ട് അവതരിച്ചു
ഓണാഘോഷത്തിന് സ്പോൺസർമാരെ നേടാനും ധനസമാഹരണം നടത്താനും യോഗം നിർദ്ദേശിച്ചു. കലാപരിപാടികളുടെ നടത്തിപ്പിനായി പ്രീത രാമചന്ദ്രൻ, മിനി മന്മഥൻ , ദിനേശ് എസ് എന്നിവരെ ചുമതലപ്പെടുത്തി
10, 12 അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ദാതാക്കളെ ധരിപ്പിക്കാൻ തീരുമാനിച്ചു.
സമാജം നിയമാവലിയിൽ മുംബൈ ശാഖയുടെ ഭേദഗതികൾ ശരിയാണ് എന്നും അത് നടപ്പാക്കുകയാണ് വേണ്ടത് എന്നും എറണാകുളം ശാഖ കേന്ദ്രത്തോട് അറിയിക്കാൻ തീരുമാനിച്ചു.
കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ആഗസ്റ്റ് 15 മുമ്പ് സെക്രട്ടറിയെ അറിയിക്കുവാൻ അഡ്വ: അനിത രവീന്ദ്രനെ യോഗം ചുമതലപ്പെടുത്തി.
ഒക്ടോബറിൽ ഭവന സന്ദർശനം നടത്താൻ എക്സിക്യൂട്ടീവ് തീരുമാനിച്ചത് യോഗത്തെ അറിയിച്ചു.
ആഗസ്റ്റ് 15 ന് കേന്ദ്രഭരണ സമിതി യോഗത്തിന് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. MLA രമേഷ് പിഷാരടിയെ നമ്മുടെ പൊതുയോഗത്തിൽ അഭിനന്ദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊടകര ഗോവിന്ദപുരം ക്ഷേത്രത്തിന്റെ ഭാവി പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിന് മുൻപ് സ്ഥലം സന്ദർശിക്കാനും ധനവിനിയോഗം കൃത്യമായി വിലയിരുത്താനും രേഖകളുടെ നിജസ്ഥിതി നോക്കി മാത്രം തീരുമാനമെടുക്കാനും എറണാകുളം ശാഖ ഇതിനോടൊപ്പം കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
തൃഷ അനൂപ് ഏകശ്ലോകി രാമായണം ആലപിച്ചു .
ശ്രീമതി പ്രിയ രാധാകൃഷ്ണൻ മുക്കോട്ടിൽ,
ശ്രീമതി ഉമാ മുരളീധരൻ എന്നിവർ കർക്കിടക മരുന്നുകഞ്ഞിയും ഉലുവ ചേർത്ത മധുരവും നൽകി .
വിഭവസമൃദ്ധമായ ചായ സൽക്കാരത്തിനുശേഷം ശ്രീ ബാലചന്ദ്രന്റെ നന്ദി പ്രകടനത്തോടെ 4.30ന് യോഗം അവസാനിച്ചു.

