മുംബൈ ശാഖയുടെ 460മത് ഭരണസമിതി യോഗം 15-08-26 ശനിയാഴ്ച ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് പ്രസിഡൻ്റ് ശ്രീ A P രഘുപതിയും കേന്ദ്ര ജോ. സെകട്ടറി മുരളി പിഷാരോടിയും ചേർന്ന് രാവിലെ 10:30AM ന് ദേശീയ പതാക ഉയർത്തുകയും തുടർന്ന് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ എല്ലാവരുടെയും ഈശ്വര പ്രാർത്ഥനയോടെയും യോഗം തുടങ്ങി.
കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി വായിച്ച 459മത് യോഗ മിനുട്സ് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
കലാവിഭാഗം കൺവീനർ ശശി വി പി ഈ വർഷത്തെ വാർഷികാഘോഷത്തിന്റെ വേദിയെ കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു. തുടർന്ന് ചർച്ചകൾക്കു ശേഷം താനെ വെസ്റ്റിലുള്ള വർത്തക് നഗർ അയ്യപ്പക്ഷേത്ര ഹാളിൽ വച്ച് നവംബർ 29ആം തിയതി ഞായറാഴ്ച്ച വിപുലമായ കലാപരിപാടികളോടെ വാർഷികാഘോഷം നടത്തുവാൻ തീരുമാനിച്ചു.
തുടർനടപടികൾക്കായി മഹിളാവിഭാഗത്തേയും, യുവജന വിഭാഗത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഈവർഷത്തെ പരിപാടികൾ ആവിഷ്കരിക്കാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി. കലാപരിപാടികളിൽ പങ്കെടുക്കുവാനുള്ള അപേക്ഷ സെപ്റ്റംബർ 15ന് ഉള്ളിൽ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ നടത്തുവാനും കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
കുറച്ചു കാലങ്ങളായി നടത്തിവരാറുള്ള ക്ഷേത്ര കലകളെ പരിചയപ്പെടുത്തുന്ന പദ്ധതി ഈവർഷവും തുടരുവാനും അതിന് അനുയോജ്യമായ ഒരു ക്ഷേത്രകല തിരഞ്ഞെടുക്കുന്നതിനും കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
തുടർന്ന് കൊടകര ശാഖയിൽ നിന്നും കേന്ദ്രം മുഖേന ലഭിച്ച ചികിത്സ ധനസഹായത്തിലേക്കു അംഗങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത് എന്ന് ഖജാൻജി അറിയിച്ചു. ഇതിനോടകം തന്നെ ഒരു തുക അദ്ദേഹത്തിന് അയച്ചു കൊടുത്തതായും ഇനിയും കൂടുതൽ ലഭിക്കുന്നതനുസരിച്ചു തുക അയച്ചുനല്കുന്നതിനും തീരുമാനിച്ചു.
ശാഖ വർഷംതോറും നൽകിവരാറുള്ള വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അറിയിപ്പുനൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തുടർന്ന് യോഗസ്ഥലം പെൻഡ്സെനഗറിലുള്ള ശ്രീ ടി പി ശശികുമാറിന്റെ വസതിയിലേക്ക് മാറ്റുകയും ഉച്ച ഭക്ഷണശേഷം ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശത്തോടെ യോഗം പര്യവസാനിക്കുകയും ചെയ്തു.
