Site icon Pisharody Samajam

കോങ്ങാട് ശാഖയുടെ 2026 ജൂലൈ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 26/07/26 ഞായറാഴ്ച 10 മണിക്ക് ഓൺലൈൻ ആയി പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ എം പി ഹരിദാസൻ പ്രാർത്ഥന ചൊല്ലി. ശ്രീ ഗോപാല പിഷാരോടി പുരാണ പാരായണം ചെയ്തു. ശ്രീ ടി പി അച്യുതാനന്ദൻ സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച മുടവന്നൂർ പിഷാരത്ത് എം പി രവീന്ദ്രൻ, പെരുവനം തെക്കേ പിഷാരത്ത് ശ്രീധരൻ, ആറ്റൂർ പിഷാരത്ത് ഇന്ദിര പിഷാരസ്യാർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി.

അധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ ശാഖാ വാർഷികം പ്രമാണിച്ച് വർഷം തോറും നടത്തി വരുന്ന ഗൃഹ സന്ദർശനത്തിൻ്റെ പുരോഗതി വിലയിരുത്തി. ബാക്കി വരുന്ന ഗൃഹങ്ങളിൽ ഈ മാസം തന്നെ സന്ദർശനം നടത്താൻ തീരുമാനിച്ചു.
സമാജം വാർഷികവും മറ്റ് സമ്മേളനങ്ങളുടെയും സ്പോൺസർഷിപ്പിനായി കേന്ദ്ര കമ്മിറ്റിയുമായി ചർച്ച ചെയ്തു അപേക്ഷ സമർപ്പിക്കാൻ ശ്രീ എം പി ഹരിദാസനെ ചുമതലപ്പെടുത്തി. ഗൃഹ സന്ദർശന വേളയിൽ പറളി ശ്രീ പത്മത്തിൽ താമസിക്കുന്ന വന്ദ്യ വയോധികൻ തിച്ചൂർ പിഷാരത്ത് കൃഷ്ണ പിഷാരോടി സമാജം പെൻഷൻ ഫണ്ടിലേക്ക് 10,000.00 രൂപ സംഭാവന ചെയ്ത കാര്യം അറിയിച്ചു.

തുടർന്ന് വാർഷികത്തിൻ്റെയും മറ്റ് സമ്മേളനങ്ങളുടെയും തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. നോട്ടീസ് അച്ചടിച്ചപ്പോൾ നാൽപതാം വാർഷികം എന്നത് വിട്ട് പോയി ആയതിനാൽ ബാനർ തയ്യാറാക്കുമ്പോൾ അത് പ്രത്യേകം രേഖപ്പെടുത്തണമെന്ന് തീരുമാനിച്ചു. 3/08/2026ന് കോങ്ങാട് ശാഖാ പരിധിയിലുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ശാഖാ മന്ദിരത്തിൽ ഒരു യോഗം ചേരാൻ തീരുമാനിച്ചു. ശേഷം വാർഷികത്തിന് ഒരാഴ്ച മുൻപ് കലാകാരന്മാരും ശാഖാ ഭാരവാഹികളും ചേർന്ന് കൊണ്ട് ഒരു അവലോകന യോഗം കൂടി നടത്താനും തീരുമാനിച്ചു. ഇതോടൊപ്പം തന്നെ മറ്റ് ശാഖാ ഭാരവാഹികളുമായി സമ്പർക്കം പുലർത്തി അവർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ പൂർണ രൂപം അറിയാനും കൺവീനർമാരായ ശ്രീ എം പി ഹരിദാസനേയും ശ്രീ ടി പി അച്യുതാനന്ദനേയും ചുമതലപ്പെടുത്തി. അതനുസരിച്ചു 30/08/2026ലെ കലാ പരിപാടികൾ ചിട്ടപ്പെടുത്താൻ അവരെ അധികാരപ്പെടുത്തി. ആവശ്യമായ മൊമെൻ്റോകൾ തിരഞ്ഞെടുത്ത് വാങ്ങിക്കാനും അവർക്ക് ചുമതല നൽകി.

കഴിഞ്ഞ യോഗത്തിൻ്റെ റിപ്പോർട്ട് എല്ലാവരും അംഗീകരിച്ചു.

സെക്രട്ടറി ശ്രീ കെ പി ഗോവിന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം പതിനൊന്ന് മണിക്ക് അവസാനിച്ചു.

Exit mobile version