മുംബൈ ശാഖയുടെ 44മത് വാർഷിക പൊതുയോഗം 26-07-2026 ഞായറാഴ്ച ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് 3:30നു കൂടാനിരുന്നത് നിശ്ചിതസമയത്ത് കോറം തികയാഞ്ഞത് മൂലം അര മണിക്കൂർ നീട്ടിവെക്കുകയും പിന്നീട് 4:00 PMനു എത്തിച്ചേർന്ന അംഗങ്ങളെ കോറമായി പരിഗണിച്ച് , ശ്രീമതി രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങി. . പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച അംഗങ്ങൾ, അംഗങ്ങളുടെ അടുത്ത ബന്ധുക്കൾ, സമുദായാംഗങ്ങൾ, മറ്റു പ്രധാന വ്യക്തികൾ എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതി എത്തിയ അംഗങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. കേന്ദ്ര സമാജം അടുത്ത വർഷം സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ്. ആറു വർഷ ശേഷം നമ്മളും അത്തരമൊരു പടവിലേക്കെത്തും. അത് കൊണ്ട് തന്നെ സമാജത്തെ തളരാതെ മുന്നോട്ട് കൊണ്ട് പോവേണ്ട ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട്. ഏതൊരു സമൂഹത്തിന്റെയും ഭാവി പുത്തൻ തലമുറയുടെ കൈകളിലാണ് നിക്ഷിപ്തമാവേണ്ടത്. ഈ വർഷം ഈ ഭരണസമിതിയുടെ കാലാവധി തീരുകയാണ്. പുതിയൊരു ഭരണസമിതിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. പുതിയ അംഗങ്ങളും ആശയങ്ങളും നമ്മുടെ പ്രവർത്തനങ്ങളിലേക്ക് കടന്നു വരേണ്ടതുണ്ട്. ഭരണസമിതി തിരഞ്ഞെടുക്കപ്പെടുന്ന അവസരത്തിൽ അത്തരം ചിന്തകൾക്ക് പ്രാമുഖ്യം നല്കിയായിരിക്കണം നിങ്ങളുടെ പ്രവർത്തനങ്ങൾ എന്നും ഓർമ്മിപ്പിച്ചു.
43മത് വാർഷിക പൊതുയോഗ മിനുട്സ് സെക്രട്ടറി ശ്രീ ടി വി മണിപ്രസാദ് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 2025-26ലെ ഭരണസമിതി റിപ്പോർട്ടും സെക്രട്ടറി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ഇത്രയും കുറവ് അംഗങ്ങൾ നമ്മുടെ വാർഷിക പൊതുയോഗത്തിനെത്തിയതിന്റെ കാരണം മനസ്സിലായില്ലെന്ന് സെക്രട്ടറി പറഞ്ഞു.
2025-26ലെ ഓഡിറ്റ് ചെയ്യപ്പെട്ട വാർഷിക കണക്കുകൾ(Income & Expenditure Account, Receipts& Payments Account, Balance Sheet) ഖജാൻജി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
2026-27ലേക്കുള്ള ഇന്റെർണൽ ഓഡിറ്ററായി ശ്രീ ഗോപകുമാർ ഗോപാലകൃഷ്ണനെ യോഗം വീണ്ടും തിരഞ്ഞെടുത്തു.
2026-27ലേക്കുള്ള സ്റ്റാറ്റ്യുട്ടറി ഓഡിറ്ററായി മെ. ഉണ്ണികൃഷ്ണൻ & കമ്പനിയെ തിരഞ്ഞെടുത്തു.
2026-27 മതൽ 2028-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിലേക്ക് താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡണ്ട് – ശ്രീ എ പി രഘുപതി
വൈസ് പ്രസിഡണ്ട് – ശ്രീ കെ പി രാമചന്ദ്രൻ
സെക്രട്ടറി – ശ്രീ ടി വി മണിപ്രസാദ്
ജോ. സെക്രട്ടറി – ശ്രീ രവി പിഷാരോടി(മാപ്രാണം)’
ഖജാൻജി – ശ്രീ വി പി മുരളീധരൻ
മറ്റു ഭരണസമിതി അംഗങ്ങൾ:
ശ്രീ പി വിജയൻ
ശ്രീ പി രാധാകൃഷ്ണൻ
ശ്രീ രമേഷ് പിഷാരോടി
ശ്രീ അരുൺ രഘുപതി
ശ്രീ മനോജ് രമേശ്
ശ്രീ വി പി നന്ദകുമാർ
ശ്രീ വി ആർ മോഹനൻ
ശ്രീ ദിനേശ് പിഷാരോടി
ശ്രീമതി മിനി ശശിധരൻ
ശ്രീമതി വിജയലക്ഷ്മി രവി
വെൽഫെയർ കമ്മിറ്റി:
ചെയർമാൻ – ശ്രീ ടി പി ശശികുമാർ
മെമ്പർമാർ – ശ്രീ കെ പി ഉണ്ണികൃഷ്ണൻ, ശ്രീ അജിത് കെ പിഷാരോടി
കലാ വിഭാഗം:
കൺവീനർ – ശ്രീ വി പി ശശിധരൻ
മെമ്പർമാർ – ശ്രീ ടി പി ശശിധരൻ, ശ്രീ സി പി ശശികുമാർ, ശ്രീമതി വത്സല കൃഷ്ണകുമാർ, ശ്രീമതി സന്ധ്യ രമേശ്
ഈ വർഷത്തെ വാർഷികാഘോഷം കൽവ-ഘാട്കോപർ ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചു. അതിനായി ഉചിതമായ ഒരു വേദി കണ്ടെത്തുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
കഴിഞ്ഞ വർഷം ശാഖയുടെ വാർഷിക പൊതുയോഗം നിർദ്ദേശിച്ച കേന്ദ്ര നിയമാവലി ഭേദഗതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന അംഗങ്ങളുടെ ചോദ്യത്തിന് അതിനായി കേന്ദ്രം ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, ആ സമിതി ഇക്കാര്യത്തിൽ എല്ലാ ശാഖകളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാൻ കഴിഞ്ഞ പ്രതിനിധി സഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞതെന്ന് സെക്രട്ടറി വിശദീകരിച്ചു.
കൊടകര ശാഖയിലെ ഒരംഗത്തിന്റെ അർബുദ ചികിത്സക്കായി ശാഖയിൽ നിന്നും ലഭിച്ച(കേന്ദ്രഭരണസമിതിയുടെ അറിവോടെ) ധനസഹായാഭ്യർത്ഥന സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് ഭീമമായ ചികിത്സാ ചിലവിന്റെ ഗൗരവം കണക്കിലെടുത്ത് ഇക്കാര്യത്തിൽ അംഗങ്ങളോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തി ധനസമാഹരണത്തിലൂടെ അദ്ദേഹത്തെ സഹായിക്കുവാനും തീരുമാനിച്ചു.
തുടർന്ന് സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ യോഗം 6 മണിക്ക് ദേശീയഗാനാലാപനത്തോടെ പര്യവസാനിച്ചു.

