Site icon Pisharody Samajam

ഇരിങ്ങാലക്കുട ശാഖ 2026 ജൂലൈമാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂലായ് മാസത്തെ കുടുബ യോഗം:

തിയ്യതി : 2026 ജൂലായ് 23, വ്യാഴാഴ്ച 4 pm

സ്ഥലം : കാർത്തിക, പുത്തൻ പിഷാരം മുരളി ബാലയുടെ വസതി

ശാഖാ പ്രസിഡന്റ് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു
ഷീല പി എൻ പ്രാർത്ഥന ചൊല്ലി
ഗൃഹനാഥൻ ശ്രീ മുരളി ബാല യോഗത്തിൽ പങ്കെടുക്കുന്ന ഏവരേയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും പ്രസിദ്ധ സിനിമാ പിന്നണി ഗായിക എസ് ജാനകിക്കും ഒരു മിനിട്ട് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ അദ്ധ്യക്ഷഭാഷണത്തിൽ 17/7/26 ന് ഗോവിന്ദ പുരം അമ്പലത്തിൽ വെച്ച് നടന്ന രാമായണ പാരായണത്തിന്റെ ഉദ്ഘാടനത്തിന്റെ വിവരങ്ങളും മറ്റും പങ്കുവെച്ചു.
കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കുംഅവാർഡുകൾക്കും ശാഖയുടെ പേരിൽ അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

സെക്രട്ടറി സി ജി മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിന്റെ മിനിട്സ് യോഗം പാസ്സാക്കി.

ട്രഷറർ കെ പി മോഹൻദാസ് തയ്യാറാക്കിയ വരവ് ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു. 2026-27 വർഷത്തെ വാർഷിക വരിസംഖ്യ പിരിവ് നടന്നു കൊണ്ടിരിക്കുകയാണെന്നും മെമ്പർമാർ വരിസംഖ്യ തുടർ മാസങ്ങളിൽ ഒന്നുകിൽ മീറ്റിങ്ങിൽ വരുമ്പോൾ ട്രഷറർ വശം എൽപ്പിക്കുകയോ, അല്ലെങ്കിൽ സമാജം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ നന്നായിരിക്കുമെന്നും മോഹൻദാസ് യോഗത്തിൽ വ്യക്തമാക്കി.

ശാഖയുടെ ഓണാഘോഷം 2026 സെപ്തംബർ മാസം 6 -ാം തിയ്യതി ഞായറാഴ്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 13/7/26 ന് ONLINE വഴി കൂടിയ ശാഖയുടെ വനിത വിങിന്റെ മീറ്റിങ്ങിൽ ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങൾ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി റാണി രാധാകൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചു . അതിന്റെ അടിസ്ഥാനത്തിൽ രണ്ട് മണിക്കൂർ നേരത്തേക്ക് ഉള്ള കൾച്ചറൽ പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് റാണി രാധാകൃഷ്ണൻ യോഗത്തെ അറിയിച്ചു. ഓണാഘോഷത്തിന് സമാജം കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കുവാൻ യോഗം സി ജി മോഹനനെ ചുമതലപ്പെടുത്തി. ശാഖയിലെ പഠിക്കുന്ന കുട്ടികൾക്ക് ശാഖ നൽകിവരുന്ന സ്കോളർഷിപ്പ് വിതരണവും, മെറിറ്റ് അവാർഡ് വിതരണവും, ഓണാഘോഷത്തിന്റെ വേദിയിൽ വെച്ച് നടത്താമെന്നും തീരുമാനിച്ചു. ശാഖയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാൻ വേണ്ട നടപടികൾ ചെയ്യുവാനായി സെക്രട്ടറി സി ജി മോഹനൻ, ട്രഷറർ കെ പി മോഹൻദാസ്, പ്രോഗ്രാം കോർഡിനേറ്റർമാരായ മുരളി ബാല, ശ്രിമതി റാണി രാധാകൃഷ്‌ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

2027 സമാജത്തിന്റെ Golden Jublee ആഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ ഉദ്ദേശിക്കുന്ന മദ്ധ്യമേഖല മീറ്റിംഗ് 2026 ഡിസംബർ 27 തിയ്യതി ( 27/12/26) ഞായറാഴ്ച ആയിരിക്കുമെന്ന് കേന്ദ്ര പ്രസിഡണ്ട് അറിയിച്ചതായി സി ജി മോഹനൻ യോഗത്തിൽ പറഞ്ഞു. മദ്ധ്യ മേഖല മീറ്റിങ്ങിന്റെ വിശദ വിവരങ്ങൾ യഥാസമയം മദ്ധ്യമേഖലയുടെ കീഴിൽ ഉള്ള ശാഖകളെ അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സമാജത്തിന്റെ Golden Jublee ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാഖയിലെ മെമ്പർമാരിൽ കല്യാണം കഴിഞ്ഞ് 50 വർഷം പിന്നിട്ട ദമ്പതിമാരെ ഓണാഘോഷ വേദിയിൽ വെച്ച് ആദരിക്കുവാനും, മെമ്പർമാരിൽ 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

സമാജം ഏറ്റെടുത്ത ഗോവിന്ദപുരം അമ്പലത്തിനെ പറ്റി കേന്ദ്ര പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങൾ സി ജി മോഹനൻ യോഗത്തെ അറിയിച്ചു. ആഗസ്റ്റ് മാസത്തെ കേന്ദ്ര എക്സിക്യൂട്ടീവ് മീറ്റിംഗിൽ അമ്പലത്തിനെ പറ്റി എടുക്കുന്ന തീരുമാനങ്ങൾ ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു വേണ്ട തീരുമാനങ്ങൾ എടുക്കാം എന്ന് ധാരണയായി.

ഗോവിന്ദപുരം അമ്പല ട്രസ്റ്റിൽ മെമ്പർഷിപ്പ് (1000/-രൂപ വെച്ച്) എടുക്കുവാൻ കേന്ദ്ര പ്രസിഡണ്ടിന്റെ അഭ്യർത്ഥനയുടെ പാശ്ചാത്തലത്തിൽ ശാഖാ മെമ്പർമാർ മുന്നോട്ട് വരണമെന്ന് സി ജി മോഹനൻ യോഗത്തെ അറിയിച്ചു. ആഗസ്റ്റ് 30ന് കോങ്ങാട് ശാഖ നടത്തുന്ന വടക്കൻ മേഖലയുടെ മീറ്റിങ്ങിൽ ഇരിങ്ങാലക്കുട ശാഖയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നും അറിയിച്ചു.

യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്തു തന്ന മുരളി ബാല & ഷീല കുടുംബത്തിനും, മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അശോകൻ കാട്ടൂർ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.

സി ജി മോഹനൻ
സെക്രട്ടറി
സമാജം, ഇരിങ്ങാലക്കുട ശാഖ.

Exit mobile version