Site icon Pisharody Samajam

ചൊവ്വര ശാഖ 2026 ജൂലൈമാസ യോഗം

ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 19/07/26 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 മണിക്ക് ആലുവ ദേശം കുന്നുംപുറം ശ്രീ രാമൻകുട്ടി പിഷാരോടിയുടെ വസതിയായ പുഷ്യയിൽ മുതിർന്ന അംഗം ശ്രീ അച്യുത പിഷാരോടിയുടെ അധ്യക്ഷതയിൽ ശ്രീമതി സുജാത മുരളീധരന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ഓമന രാമൻകുട്ടിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശ്രീ K. ബാലകൃഷ്ണ പിഷാരോടി (കുട്ടമശ്ശേരി ), ശ്രീ കുഞ്ഞിരാമൻ (ചൊവ്വര ), കൂടാതെ സമുദായത്തിലെയും മറ്റും അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയൻ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുളസിദളം, ഗസ്റ്റ് ഹൗസ് എന്നിവയുടെ കാര്യങ്ങൾ സെക്രട്ടറി സംസാരിച്ചു.

ശ്രീ അച്യുത പിഷാരടി ഗസ്റ്റ് ഹൌസിൽ താമസിച്ച നല്ല അനുഭവങ്ങൾ പങ്കു വെച്ചു.

കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾക്ക് ലഭിച്ച അപേക്ഷകൾ അംഗീകരിച്ചു അയക്കുവാൻ തീരുമാനിച്ചു.
ആകെ 4 എണ്ണമാണ് കിട്ടിയത്.
ഇനിയും അപേക്ഷകൾ ഉണ്ടെങ്കിൽ 31/07/26 ന് മുൻപ് അയച്ചു തരുവാൻ അംഗങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു. കൂടാതെ കഴകക്കാരുടെ insurance premium Rs. 100/- അയക്കാത്തവർ അത് കൂടി തരേണ്ടതാണ്.

ശ്രീമതി സുജാത, ശ്രീ കൃഷ്ണകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ശ്രീ ശ്രീജിത്തിന്റെ നന്ദിയോടെ യോഗം അവസാനിച്ചു

Exit mobile version