Site icon Pisharody Samajam

കൊടകര ശാഖ 2026 ജൂലൈമാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2026 ജൂലൈ മാസത്തെ യോഗം 17.07.2026 വെള്ളിയാഴ്ച ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ വച്ച് ചേർന്നു.

ശ്രീമതിമാർ ബേബി വേണുഗോപാല്‍, മാധുരി മോഹനൻ എന്നിവർ ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ പരക്കാട് പിഷാരത്ത് കുഞ്ഞൻ പിഷാരോടി, കാവശ്ശേരി പിഷാരത്ത് രാധാകൃഷ്ണൻ, പ്രശസ്ത ഗായിക എസ് ജാനകി എന്നിവരുടെയും വിയോഗത്തിൽ മൗനം ആചരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

ശ്രീ രാജൻ സിത്താര യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡന്‍റ് ഉഷ ശ്രീധരൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ശ്രീ പീയുഷ് ഗിരിജന് ധന സഹായം നൽകുന്നതിനെ കുറിച്ച് 12.07.2026 ന് നടന്ന എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങളും മറ്റു നിലവിലെ അവസ്ഥകളും യോഗത്തിൽ രാമചന്ദ്രൻ ടി പി വിശദമായി അവതരിപ്പിച്ചു. ധന സഹായത്തിനുള്ള അപേക്ഷ കേന്ദ്രം മുഖേന എല്ലാ ശാഖകളിലേക്കും അയക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു. കൂടാതെ ശാഖ ഗ്രൂപ്പിലും വെബ്സൈറ്റിലും അക്കൗണ്ട് ഡീറ്റെയിൽസ് നൽകുന്നതിനും ആവും വിധം പരമാവധി തുക നൽകുന്നതിന് എവരോടും അഭ്യർത്ഥിക്കുന്നതിനും തീരുമാനിച്ചു.

വര്‍ഷം തോറും ശാഖയും കേന്ദ്രവും നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡ് / ധനസഹായം എന്നിവക്കുള്ള അപേക്ഷകള്‍ സെക്രട്ടറിക്ക് രേഖാമൂലം 23.07.2026 ന് മുമ്പായി ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകുവാൻ തീരുമാനിച്ചു. നമ്മുടെ കുട്ടികൾക്ക് കിട്ടുന്ന ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം എന്ന് അറിയിച്ചു.

ഡോ. എം. പി. രാജന്റെ നേതൃത്വത്തിൽ നടത്തിയ വാല്മീകി രാമായണം പ്രശ്നോത്തരിയിൽ എല്ലാവരും പങ്കെടുത്തു. പല പുതിയ അറിവുകളുടെയും മുത്തുകൾ വാരി വിതറിയ മത്സരത്തിൽ ശ്രീമതി ബേബി വേണുഗോപാൽ ഒന്നാം സ്ഥാനവും, ശ്രീമതി ഉഷ ശ്രീധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ശാഖാ വരിസംഖ്യ- തുളസീദളം എന്നിവയുടെ വിഹിതം കൈമാറുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിനും, അറിയിപ്പ് നല്‍കുന്നതിനും തീരുമാനിച്ചു. കഴകക്കാർക്കുള്ള ഇൻഷുറൻസ് പുതുക്കുന്നതിന് തുക കൈമാറിയത് യോഗത്തെ അറിയിച്ചു.
കേന്ദ്ര വിഹിതങ്ങളുടെ ആദ്യ ഗഡു അടവാക്കുന്നതിന് ട്രഷററെ ചുമതലപ്പെടുത്തി.

രാമായണ മാസം ആരംഭിക്കുന്നതിന്റെ ഭാഗമായി തുടർന്നുള്ള രാമായണ പാരായണ ഉദ്ഘാടനത്തിനും മാസം മുഴുവനുമുള്ള പാരായണത്തിനും ഏവരുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി പറഞ്ഞു. ശ്രീ രാമചന്ദ്രൻ ടി പി യുടെ നേതൃത്വത്തിൽ സംഗീത നാടകം അവതരിപ്പിക്കുന്നതിന് ഭാവുകങ്ങൾ നേർന്നു.

പിഷാരോടി സമാജം ഏറ്റെടുത്ത മുരിയാട് പാറേക്കാട്ടുകര ഗോവിന്ദപുരം ക്ഷേത്രം ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ശ്രീ രാജൻ സിത്താര വിശദീകരിച്ചു.

സെക്രട്ടറി ജയന്‍ ടി. ആര്‍. മുൻമാസ യോഗ റിപ്പോർട്ടും, ട്രഷറർ കെ പി ശശി കണക്കും അവതരിപ്പിച്ചത് യോഗം ഏകകണ്ഠേന അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലെ സജീവമായ ചർച്ചകൾക്ക് ശേഷം ശ്രീ മോഹനൻ കെ. പി. യോഗത്തിന് എത്തിച്ചേർന്നവർക്കെല്ലാം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Exit mobile version