Site icon Pisharody Samajam

പാലക്കാട് ശാഖ 2026 ജൂൺ മാസയോഗം

പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 21 /6/ 26ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി.
ഏപ്രിൽ മെയ്, ജൂൺ, മാസങ്ങളിൽ യോഗം ഓൺലൈൻ ആയി നടത്താമെന്ന് തീരുമാനിച്ചിരുന്നു. ജൂലൈ മാസം മുതൽ ഓരോ ഭവനങ്ങളിൽ വച്ച് യോഗം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

സെക്രട്ടറി ശ്രീ വി പി മുകുന്ദൻ ഈശ്വര പ്രാർത്ഥന നടത്തി.
അതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.
നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി പ്രാർത്ഥന നടത്തി.

പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അവരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രത്തിന് അയച്ചു കൊടുക്കുകയും വേണമെന്ന് പറഞ്ഞു. സമാജത്തിൻെറ ഗോൾഡൻ ജൂബിലി
സമുചിതമായി കൊണ്ടാടാൻ പാലക്കാട് ശാഖ സഹായസഹകരണങ്ങൾ ചെയ്യുന്നതായിരിക്കും എന്നും പറഞ്ഞു.
വിജയികളായ കുട്ടികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കൽ ആരംഭിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

പാലക്കാട് ശാഖയിലെ കഴകം ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയിൽ 9 പേരെയും സമീപിച്ച് തുക വാങ്ങി കേന്ദ്രത്തിന് അയച്ചുകൊടുത്തു. കോങ്ങാട് വെച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന മീറ്റിങ്ങുകളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
പാലക്കാട് ശാഖയുടെ സഹകരണം ഉറപ്പു വരുത്താം എന്ന് തീരുമാനിച്ചു.

സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ ശാഖയുടെ ഓണാഘോഷവും കുടുംബ സംഗമവും നടത്താൻ ഉദ്ദേശിക്കുന്നതിനാൽ വിശദമായ ചർച്ചകൾ അടുത്ത മാസത്തെ മീറ്റിങ്ങിൽ നടത്താമെന്ന് തീരുമാനിച്ചു.
ശാഖയുടെ മറ്റ് കാര്യങ്ങളും ചർച്ച നടത്തി.
ഏവരുടെയും അഭിപ്രായങ്ങൾ വിലയിരുത്തി വേണ്ടതുപോലെ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു.

അടുത്ത മാസത്തെ യോഗം പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറിന്റെ വസതിയിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും സെക്രട്ടറി നന്ദി അറിയിച്ചു.

യോഗം 12 30ന് അവസാനിച്ചു.

Exit mobile version