മണക്കുളങ്ങര പിഷാരത്ത് രാമ പിഷാരോടിയുടെയും ചെങ്ങാനിക്കാട്ട് പിഷാരത്ത് സുമംഗല രാമന്റെയും മകൻ ഡോ. വിജയരാഘവൻ, യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് സയൻസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് (DBA) നേടി.
“നേതൃത്വത്തിലെ സഹാനുഭൂതി” (Empathy in Leadership) എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം
അവതരിപ്പിച്ചത്.
“ഏറെ കഠിനാധ്വാനത്തിലൂടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിലൂടെയും അവൻ നേടിയെടുത്ത ഈ വിജയത്തിൽ ഞങ്ങൾ ഏവരും അഭിമാനം കൊള്ളുന്നുവെന്നും ദൈവം അവനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ” എന്നും അച്ഛൻ ശ്രീ രാമ പിഷാരോടി അറിയിച്ചു.
ഡോ. വിജയരാഘവൻ ഇപ്പോൾ ഹൈദരാബാദിലെ ആഡംബര ഫാഷൻ ബ്രാൻഡായ ഹൗസ് ഓഫ് PMJ-യുടെ പ്രസിഡന്റായും, www.DRCHRO.COM-ന്റെ സഹസ്ഥാപകനായും പ്രവർത്തിക്കുന്നു.
സഹോദരി -രജനി പ്രസാദ് കുടുംബസമേതം അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്നു.
ഭാര്യ-സുധ ബാംഗ്ലൂർ നാഷണൽ പബ്ലിക് സ്കൂളിൽ അധ്യാപികയാണ്. രേവതി എന്ന ഏക മകൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി നാലാം വർഷ വിദ്യാർത്ഥിനിയാണ്.
ഡോ. വിജയരാഘവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

