പിഷാരോടി സമാജം ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 13-06-2026 ഉച്ചക്ക് 4 മണിക്ക് ശ്രീശൈലത്തിൽ വച്ച് നടന്നു.കുമാരി വേദിക സരീഷിൻ്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും ഗൃഹനാഥൻ പി .ജയൻ സ്വാഗതം ചെയ്തു.
കഴിഞ്ഞ യോഗത്തിന് ശേഷം നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി.
പ്രസിഡൻ്റ് ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ശാഖയുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ച നടന്നു. യോഗത്തിൽ സുവർണ്ണം ചൊവ്വര ഗംഭീരമായി എന്ന് പങ്കെടുത്തവർ പറയുകയും അതിൻ്റെ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.ഇനി വരാനിരിക്കുന്ന ഗോൾഡൻ ജൂബിലി ഗംഭീരമാക്കുവാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രസിഡൻ്റ് , സെക്രട്ടറി തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
ഇതുവരെയുള്ള വരവു -ചിലവു കണക്കുകൾ ട്രെഷറർ ശ്രീമതി രാധിക അവതരിപ്പിച്ചത് യോഗം ചർച്ചകൾക്കു ശേഷം പാസ്സാക്കി.
കഴകക്കാരുടെ ഇൻഷുറൻസ് അടുത്തമാസം 25നു മുൻപായി അടക്കണമെന്ന് പ്രസിഡൻ്റ് പറഞ്ഞു.S.S.L.C പ്ലസ് ടു ക്ലാസ്സുകളിൽ നല്ല മാർക്കു വാങ്ങിയ കുട്ടികൾ ഉണ്ടെങ്കിൽ ഈമാസം തന്നെ പേര് തരണമെന്ന് ശാഖയിലെ എല്ലാവരെയും അറിയിക്കുവാൻ അഭിപ്രായപ്പെട്ടു.
ജോയിന്റ് സെക്രട്ടറി സിനിത സരീഷിൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിവച്ചു.

